- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയിൽ ചേർന്ന തീരുമാനം മാറ്റും: ഫാ. ഷൈജു കുര്യൻ
തിരുവനന്തപുരം: ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചത് ഡിസംബർ അവസാനമാണ്. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേർ അംഗത്വം എടുത്തിരുന്നു. പത്തനംതിട്ടയിൽ, എൻഡിഎയുടെ ക്രിസ്തുമസ് സ്നേഹ സംഗമത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തിലാണ് ഫാ.ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചത്. തന്റെ തീരുമാനത്തിൽ നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വിശദീകരണം നൽകി
സഭ നേതൃത്വം പറഞ്ഞാൽ ബിജെപിയിൽ ചേർന്ന തീരുമാനം മാറ്റുമെന്ന് ഫാ. ഷൈജു കുര്യൻ വ്യക്തമാക്കി. സഭയാണ് തനിക്ക് വലുതെന്നും നേതൃത്വം പറയുന്നതുപോലെ ചെയ്യുമെന്നും ഫാ. ഷൈജു വ്യക്തമാക്കി. ഫാ. ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നതിൽ പരസ്യപ്രതിഷേധുമായി ഓർത്തഡോക്സ് സഭാ വിശ്വാസികൾ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആവശ്യമെങ്കിൽ തീരുമാനം മാറ്റുമെന്ന് ഫാ ഷൈജു വ്യക്തമാക്കിയത്. റാന്നിയിലെ അരമനയ്ക്ക് മുന്നിൽ പ്രതിഷേധവുമായി വൈദികർ ഉൾപ്പെടെ എത്തിയതോടെ ഭദ്രാസന കൗൺസിൽ യോഗം മാറ്റിയിരുന്നു. മറുപടി നൽകാനില്ലാത്തതിനാൽ മെത്രാപ്പൊലീത്ത മുങ്ങിയെന്നാണ് വിശ്വാസികൾ പറയുന്നത്.
റാന്നി ഇട്ടിയപ്പാറയിലെ ഓർത്തഡോക്സ് സഭാ നിലയ്ക്കൽ ഭദ്രാസനത്തിന് മുന്നിലാണ് വിശ്വാസികൾ പ്രതിഷേധിച്ചത്. ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ലെന്ന് വൈദികരടക്കം വിശ്വാസികൾ പറയുന്നു. ബിജെപിയിൽ ചേർന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ക്രിമിനൽ കേസുകളിൽ അടക്കം ഉടൻ പ്രതിയാകുമെന്നും അതിനെ പ്രതിരോധിക്കാൻ കൂടിയാണ് ബിജെപിയിൽ പ്രവേശനമെന്നുമാണ് ആരോപണം. ഓർത്തഡോക്സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസന ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ സഭാ അധ്യക്ഷന് പരാതി നൽകിയിരുന്നു. നടപടി വന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരാനാണ് തീരുമാനം.
ഭദ്രാസനത്തിലെ രണ്ടാമനാണ് ഫാ. ഷൈജു കുര്യൻ. അദ്ദേഹത്തിനെതിരേ സാമ്പത്തികം അടക്കം നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. മാതൃകാപരമായ ജീവിതം നയിക്കേണ്ട വ്യക്തി അങ്ങനെയല്ലാതാകുമ്പോൾ വിശ്വാസികൾ പ്രതിഷേധിക്കുമെന്നും അവർ പറഞ്ഞു. ബിജെപിയിൽ ചേർന്ന ഷൈജു കുര്യൻ ഉടൻ തന്നെ സ്ത്രീപീഡന കേസിൽ പ്രതിയാകുമെന്ന് അറിയാൻ കഴിഞ്ഞുവെന്നും ഇവർ പറയുന്നു. ഫാ. ഷൈജു കുര്യനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഭദ്രാസനാധ്യക്ഷന് പരാതിയും നൽകിയിട്ടുണ്ട്.
ഫാ. ഷൈജു കുര്യൻ ബിജെപിയിൽ അംഗത്വമെടുത്തപ്പോൾ മുതൽക്കേ സഭയ്ക്കുള്ളിൽ പ്രതിഷേധം പുകയുന്നുണ്ടായിരുന്നു. നേരത്തേ തന്നെയും ഷൈജു കുര്യനെതിരേ റിയൽ എസ്റ്റേറ്റ് അടക്കമുള്ള മേഖലയിൽ നിന്ന് ആരോപണങ്ങളും പരാതിയും ഉയർന്നിരുന്നു.