- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തിരുവനന്തപുരം തൊട്ട് ടൈംസ് സ്ക്വയർ വരെ പേരുകേട്ടയാളും ഇപ്പോൾ ശതകോടീശ്വരനുമായ നേതാവ്; ആ 2 കോടി 35,000 വരെ എണ്ണി തിട്ടപ്പെടുത്തി കൊണ്ടു പോയത് ഇപ്പോൾ മന്ത്രിയായ നേതാവിന്റെ കാറിൽ; കലൂരിലെ ദേശാഭിമാനി ഓഫീസിലെ കഥ ഞെട്ടിപ്പിക്കുന്നത്; ജി ശക്തിധരൻ ഉയർത്തുന്നത് സമാനതകളില്ലാത്ത അഴിമതി
തിരുവനന്തപുരം: സിപിഎം ഉന്നതനേതാവിനെ ലക്ഷ്യമിട്ട് ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ സാമ്പത്തിക ആരോപണം ഞെട്ടിക്കുന്നത്. ഉന്നതൻ ഭീമമായ തുക കൈക്കൂലി വാങ്ങി പായയിൽ പൊതിഞ്ഞു കൊണ്ടുപോയെന്നാണ് ആരോപണം. തൽകാലം ആരോപണത്തിൽ സിപിഎം പ്രതികരിക്കില്ല. ഈ ആരോപണത്തിൽ ശക്തിധരന് തെളിവ് നൽകാൻ കഴിയില്ലെന്നാണ് സിപിഎം വിലയിരുത്തൽ.
അതിനിടെ ശക്തിധരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കണമെന്നും ശക്തിധരന്റെ മൊഴി എടുക്കണമെന്നും ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു. പൊലീസിനെ സമീപിക്കുമെന്നും ബെന്നി അറിയിച്ചു. ശക്തിധരന് പൊലീസ് സംരക്ഷണം ഉറപ്പാക്കുകയും വേണമെന്നാണ് ആവശ്യം. എന്നാൽ പൊലീസും തൽകാലം കേസെടുക്കില്ല. സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും എതിരെ പതിവായി വിമർശനം ഉന്നയിക്കുന്ന ശക്തിധരൻ ഫേസ്ബുക്കിലൂടെ തന്നെയാണ് സാമ്പത്തിക ആരോപണവും ഉന്നയിച്ചത്.
സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ടയാളാണ് ശക്തിധരൻ. തിരുവനന്തപുരം തൊട്ട് ടൈംസ് സ്ക്വയർ വരെ പേരുകേട്ടയാളും ഇപ്പോൾ ശതകോടീശ്വരനുമായ നേതാവിന്റെ കാര്യമാണ് താൻ പറയുന്നതെന്ന മുഖവുരയോടെയാണ് ശക്തിധരൻ ആക്ഷേപം ഉന്നയിച്ചത്. അതുകൊണ്ട് തന്നെ ആരെയാണ് പറയുന്നതെന്നും വ്യക്തമാണ്. കേരളത്തിലെ രണ്ട് കോടീശ്വരന്മാരേയും പരമാർശിക്കുന്നു.
'കലൂരിലെ ദേശാഭിമാനി ഓഫിസിൽ 2 ദിവസം തങ്ങിയപ്പോൾ ചില വൻതോക്കുകൾ നേതാവിനെ സന്ദർശിക്കുകയും പണം സമ്മാനിക്കുകയും ചെയ്തു. കിട്ടിയ പണം എണ്ണാൻ ഞാൻ അദ്ദേഹത്തെ സഹായിച്ചു. 2 കോടി 35,000 വരെ എണ്ണി തിട്ടപ്പെടുത്തി. പണം കൊണ്ടുപോകാനായി 2 കൈതോലപ്പായ ഞാനും സഹപ്രവർത്തകനും ഓടിപ്പോയി വാങ്ങിക്കൊണ്ടു വന്നു. ഇന്നോവ കാറിന്റെ ഡിക്കിയിൽ അതു തിരുവനന്തപുരത്തേക്കു കൊണ്ടുപോയി.
ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗവും ഈ കാറിൽ ഉണ്ടായിരുന്നു'. കോവളത്തു നടന്ന പണം കൈമാറ്റത്തെക്കുറിച്ചുള്ള ആക്ഷേപവും താൻ പണി തുടങ്ങുകയാണെന്ന മുന്നറിയിപ്പും ശക്തിധരന്റെ കുറിപ്പിലുണ്ട്. സംസ്ഥാന സർക്കാറിന്റെയും സിപിഎമ്മിന്റെയും പല നടപടികളും ചോദ്യം ചെയ്യുന്ന ജി ശക്തിധരൻ തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കുള്ള മറുപടി എന്ന നിലക്കിട്ട പോസ്സാണ് വൻവിവാദമാകുന്നത്.
കൊച്ചി കലൂരിലെ തന്റെ ഓഫീസിലെ മുറിയിൽ വെച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാൻ താൻ സഹായിച്ചുവെന്ന് പോസ്റ്റിൽ പറയുന്നു. വൻ തോക്കുകളിൽ നിന്നും ഈ നേതാവ് വാങ്ങിയ പണമാണ് എണ്ണിയത്. രണ്ട് കോടി 35000 രൂപയാണ് ഉണ്ടായിരുന്നത്. തന്റെ ഓഫീസിലായിരുന്നു അന്ന് ഈ നേതാവ് താമസിച്ചത്. കൈതൊലപ്പായയിൽ പൊതിഞ്ഞാണ് ഈ പണം കൊണ്ട് പോയത്. നിലവിലെ ഒരു മന്ത്രിയുടെ കാറിലാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും ശക്തിധരന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
ഒരിക്കൽ കോവളത്ത് വെച്ച് ഈ നേതാവിന് ഒരു കോടീശ്വരൻ രണ്ട് കവറിലായി പണം കൈമാറിയെന്നും ആരോപണമുണ്ട്. ഇതിൽ ഒരു കവർ പാർട്ടി സെന്ററിൽ ഏൽപ്പിച്ചു. ഈ പെട്ടി തുറന്ന് ഓഫീസ് സ്റ്റാഫ് മറ്റൊരു സ്റ്റാഫിന്റെ സാന്നിധ്യത്തിൽ പണം എണ്ണിയപ്പോൾ പത്ത് ലക്ഷം രൂപയുണ്ടായിരുന്നു. നേതാവ് കൊണ്ടുപോയ കവറിലും ഇത്ര തന്നെ തുകയുണ്ടായിരുന്നിരിക്കണമെന്നും അദ്ദേഹം ആരോപിക്കുന്നു. തനിക്കെതിരായി ഇനിയും സൈബർ ആക്രമണം തുർന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് ശക്തിധരന്റെ മുന്നറിയിപ്പ്.