മൂന്നാർ: ഗണേശനെ പുഴയിൽ നീന്തി നടക്കുന്ന നിലയിലാണ് ആദ്യം കാണുന്നതെന്നും പിന്നീട് രണ്ടുവട്ടം പുഴയിൽ ചാടിയെന്നും ചുഴയിൽപ്പെട്ടതിനാലാണ് ജീവൻ രക്ഷിക്കാൻ കഴിയാതെ പോയതെന്നും രക്ഷപ്രവർത്തിന് ആദ്യമെത്തിയ ഓട്ടോ ഡ്രൈവർ രമേശ്. ഇന്നലെ ഉച്ച കഴിഞ്ഞ് 3 മണിയോടുത്തായിരുന്നു ദുരന്തം.ചൊക്കനാട് എസ്റ്റേറ്റിലെ എൽപി സ്‌കൂൾ അദ്ധ്യാപകനായ ഗണേശൻ(48) ഇന്നലെ ഉച്ചവരെ സ്‌കൂളിൽ ക്ലാസെടുത്തശേഷം ടൗണിൽ പോകണമെന്ന് പറഞ്ഞ് സ്‌കൂളിൽനിന്നും ഇറങ്ങുകയായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

രണ്ടുവട്ടം പുഴയിൽ നിന്നും നീന്തി കരയ്ക്ക് കയറിയ ഗണേശ് വീണ്ടും പുഴയിൽച്ചാടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലന്നും ജീവൻ രക്ഷിക്കാൻ കഴിയാതെ പോയതിന്റെ വിഷമം വീട്ടുപോകുന്നില്ലന്നും രമേശ് പറയുന്നു. രാവിലെ 11.30 തോടെ ഓട്ടം പോയി വരുമ്പോൾ പുഴയിൽ ആരോ നീന്തുന്നതുപോലെ തോന്നി.വലയിട്ട്് മീൻപിടിക്കാൻ ഇറങ്ങിയവരാണെന്നാണ് കരുതിയത്. ഓട്ടം വിളച്ചവർ ആളെ ആറിയാമെന്നും അധ്യപകനാണെന്നും പറഞ്ഞപ്പോൾ ഓട്ടോ നിർത്തി പുഴയുടെ സമീപത്തേയ്ക്ക് നീങ്ങി.

അപ്പോഴേയ്ക്കും ആൾ നീന്തി തീരത്തേയ്ക്ക് വന്നു.ഈ ഭാഗത്ത് പുഴയുടെ തീരവും കരഭാഗവും തമ്മിൽ അഞ്ച് -ആറടി ഉയരമുണ്ടായിരുന്നു.കൈ കൊടുത്ത് കരയ്ക്ക് കയറ്റി ആളെ ഇതുവഴി എത്തിയ ഒരു ഓട്ടോയിൽ കയറ്റി,വീട്ടിൽ കൊണ്ടാക്കാൻ നിർദ്ദേശിച്ചു. ആൾ ഓട്ടോയിലേയ്ക്ക് ഒരു കാൽ എടുത്തുവച്ചെങ്കിലും കയറാൻ തയ്യാറായില്ല. വാഹനത്തിന് പിൻവശത്തേയ്ക്ക് നടന്ന് ഇയാൾ ഏതാനും അടി മുന്നോട്ട് നടന്ന് പുഴയുടെ മറ്റൊരു ഭാഗത്ത് ചാടി.

നോക്കുമ്പോൾ ഈ സമയത്തും ആൾ നീന്തുന്നുണ്ടായിരുന്നു.ഞാൻ പുഴയിലേയ്ക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ഇയാൾ തീരത്തേയ്ക്ക് നീന്തിവരികയും കൈ കൊടുത്ത് പിടിച്ചുകയറ്റി, സമീപത്തെ മരത്തിന്റെ വേരിൽ ഇരുത്തുകയും ചെയ്തിരുന്നു. പുഴയിൽച്ചാടിയതിന്റെ കാരണം തിരക്കിയപ്പോൾ ബൈക്ക് തിരഞ്ഞ് പോയതാണെന്നായിരുന്നു സാറിന്റെ മറുപിടി.അപ്പുറത്ത് കിടപ്പുണ്ടെന്നും പിന്നീട് എടുക്കാമെന്നും ഇപ്പോൾ പോകാമെന്നും പറഞ്ഞും ഞാൻ തിരിഞ്ഞുനടന്നു. രണ്ട് ചുവടുവച്ച് തിരിഞ്ഞുനോക്കുമ്പോൾ ആൾ വീണ്ടും പുഴയിലേയ്ക്ക് ചാടുന്നതാണ് കാണുന്നത്.അൽപ്പം നേരം നീന്തുന്നത് കണ്ടു.പിന്നെ പുഴയിൽ വട്ടം കറങ്ങി ,ആളെ കാണാതായി.പിന്നാലെ ചാടി രക്ഷയ്ക്കാൻ തയ്യാറായെങ്കിലും ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ വിലക്കി.

ചുഴിയാണെന്നും ജീവൻ തിരച്ചുകിട്ടാൻ ബുദ്ധിമുട്ടാണെന്നും അവർ പറഞ്ഞപ്പോഴാണ് സാറിനെ കാണാതായ ഭാഗത്ത് പുഴയിൽ കുമിളകൾ പൊങ്ങിവരുന്നത് ശ്രദ്ധിച്ചത്.തുടർന്ന് വിവരം ഫയർഫോഴ്സിനെ അറയിച്ചു.ഏകദേശം 20 മിനിട്ടിനുള്ളിൽ അവരെത്തി.ആളെ കാണാതായ ഭാഗം കാണിച്ചുകൊടുത്തു.ഇവിടെ ഏകദേശം അരമണിക്കൂറോളം നേരം നീണ്ടുനിന്ന തിരച്ചിലിൽ മൃതദ്ദേഹം കണ്ടെടുത്തു-രമേശ് വിശദമാക്കി. മൂന്നാർ ഹെഡ്വർക്സ് ഡാമിന് സമീപമാണ് രമേശ് താമസിക്കുന്നത്.മൂന്നാർ മെയിൻ സ്റ്റാന്റിൽ വർഷങ്ങളായി ഓട്ടോ ഓടിക്കുന്ന രമേശ്,ആശുപത്രികളിൽ കഴിയുന്ന രോഗികൾക്ക് രക്തം ആവശ്യം വന്നാൽ അത് സംഘടിപ്പിച്ച് നൽകുന്നതിൽ നിർണ്ണായക ഇടപെടലും നടത്തിവരുന്നു.മൂന്നാർ ബ്ലഡ് ബാങ്ക് എന്ന വാട്സാപ്പ് കൂട്ടായ്മ ഈ വഴിക്കുള്ള തന്റെ നീക്കത്തിന് തുണയാവുന്നുണ്ടെന്നും രമേശ് പറഞ്ഞു.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടടുത്താണ് കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ എ.ഗണേശി (48) ന്റെ ജഡം ഫയർഫോഴ്സും പൊലീസും ചേർന്ന് കണ്ടെടുത്തത്. ആണ് മരിച്ചത്.ആദ്യം ഡാമിൽ ചാടിയ ഗണേശനെ രക്ഷപ്പെടുത്തിയെങ്കിലും അൽപസമയത്തിനുശേഷം വീണ്ടും ചാടുകയായിരുന്നെന്ന് ദൃസാക്ഷികൾ പറയുന്നു.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം

.ചൊക്കനാട് എസ്റ്റേറ്റിലെ എൽപി സ്‌കൂൾ അദ്ധ്യാപകനായ ഗണേശൻ ഉച്ചവരെ സ്‌കൂളിൽ ക്ലാസെടുത്തശേഷം ടൗണിൽ പോകണമെന്ന് പറഞ്ഞ് സ്‌കൂളിൽനിന്നും ഇറങ്ങുകയായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഒപ്പം താമസിച്ചിരുന്ന അമ്മ മുത്തുമാരിയെ കഴിഞ്ഞ ജൂലൈ മുതൽ കാണാതായിരുന്നു.സ്വർണ്ണാഭരണങ്ങൾ ഊരിവച്ച നിലയിൽ വീട്ടിൽ നിന്നും കണ്ടുകിട്ടിയിരുന്നു.സമീപത്തെ മുതിരപ്പുഴയാറിൽ ചാടി ജീവിതം അവസാനിപ്പിച്ചിരിക്കാമെന്നാണ് അടുത്ത ബന്ധുക്കൾ സംശയിക്കുന്നത്.

പുഴയിൽ നാട്ടുകാരും ബന്ധുക്കളുമൊക്കെ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദ്ദേഹം കണ്ടെത്താനായില്ല.അമ്മ ജിവിച്ചിരിപ്പുണ്ടോ ,മരിച്ചോ എന്ന വേവലാതിയുമായിട്ടാണ് പിന്നീട് ഗണേശൻ ദിവസങ്ങൾ തള്ളി നീക്കിയിരുന്നതെന്ന് സഹപ്രവർത്തകർ പറഞ്ഞു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കുൾക്ക് കൈമാറുമെന്ന് പൊലീസ് അറയിച്ചു.ഭാര്യ. ജ്യോതി. മക്കൾ. ലോഗേശ്വരൻ, അക്ഷയ ശ്രീ.