- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കരിങ്കൊടി പ്രതിഷേധം കാറിന് തൊട്ടടുത്ത് എത്തിയത് പ്രകോപനമായി; കാറിൽ നിന്ന് ഇറങ്ങി എസ് എഫ് ഐക്കാർക്ക് അടുത്തേക്ക് പോയത് വരൂ... എന്ന് അവരെ വിളിച്ച്; രോഷാകുലനായി പൊലീസിനെ വിമർശിച്ചത് സമാനതകളില്ലാ രീതിയിൽ; കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയെ പരാതി അറിയിച്ചു; നിലമേലിൽ ഗവർണർ കാട്ടിയത് ഷോ എന്ന് മന്ത്രി ശിവൻകുട്ടി
കൊല്ലം: കൊല്ലത്ത് എസ്എഫ്ഐയുടെ കരിങ്കോടി പ്രതിഷേധത്തിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണത്തിൽ ഞെട്ടി പൊലീസ്. ഗവർണർ കടന്നു പോകുന്ന വഴിയിൽ കരിങ്കൊടിയും ബാനറുകളും ഉയത്തിയ എസ്.എഫ്.ഐ. പ്രവർത്തകർക്ക് മുമ്പിലേക്ക് ഇറങ്ങിച്ചെന്ന് ഗവർണർ കുത്തിയിരുന്നു. പ്രതിഷേധക്കാർക്കെതിരേ നടപടിയെടുക്കാതെ പോകില്ല എന്ന ഉറച്ച നിലപാടിലാണ് ഗവർണർ. സമരക്കാർ പോലും ഇതോടെ പ്രതിഷേധത്തിലായി. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയേയും വിളിച്ചു. പ്രതിഷേധക്കാർക്കിടയിലേക്ക് വരൂ എന്ന് പറഞ്ഞ് ഗവർണർ നടന്നടുക്കുകയായിരുന്നു. ഇതിനിടെ ഗവർണ്ണറുടേത് ഷോ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം.
കൊല്ലത്തുണ്ടായത് നാടകീയ രംഗങ്ങളാണ്. തന്റെ പേഴ്‌സണൽ സെക്രട്ടറിയോട് അമിത് ഷായെ വിളിച്ച് സംസാരിക്കാനും പ്രധാനമന്ത്രിയോട് തനിക്ക് സംസാരിക്കണമെന്നും കുത്തിയിരുന്നു കൊണ്ട് ഗവർണർ ആവശ്യപ്പെട്ടു. പൊലീസിനെതിരേയും ഗവർണർ ഗുരുതര ആരോപണം ഉന്നയിച്ചു. പ്രതിഷേധക്കാർക്ക് പൊലീസാണ് സംരക്ഷണമൊരുക്കുന്നതെന്നും പൊലീസ് സംക്ഷണത്തിലാണ് അവരെ അയക്കുന്നതെന്നുമാണ് ഗവർണർ ആരോപിക്കുന്നത്. 'മോഹൻ, അമിത് ഷായോട് സംസാരിക്കു. പ്രധാനമന്ത്രിയോട് എനിക്ക് സംസാരിക്കണം. ഞാൻ ഇവിടെ നിന്ന് പോകില്ല. പൊലീസാണ് സംരക്ഷണത്തിലാണ് ഇവരെ ഇവിടെ എത്തിച്ചത്. പൊലീസാണ് സംരക്ഷണം ഒരുക്കുന്നത്. പൊലീസ് തന്നെ നിയമം ലംഘിച്ചാൽ ആരാണ് നിയമം സംരക്ഷിക്കുന്നത്'- ഗവർണർ പൊലീസിനു നേരെ ആക്രോശിച്ചു.
സംസാരിച്ച് അദ്ദേത്തെ തിരികെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചുവെങ്കിലും പൊലീസിനു നേരെ ആക്രോശിച്ചുകൊണ്ട് തൊട്ടടുത്തുള്ള കടത്തിണ്ണിയിൽ കയറി കുത്തിയിരുന്നു. തുടർന്ന് കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു. തീർത്തും രോഷാകുലനായിരുന്നു ഗവർണർ. പ്രതിഷേധക്കാരെ നേരിടുകയായിരുന്നു ഗവർണർ. പ്രവർത്തകർക്കു നേരെ ഗവർണർ ക്ഷുഭിതനായി നടന്നെത്തി. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തിൽ തിരിച്ചുകയറാൻ കൂട്ടാക്കാതെ ഗവർണർ ഏറെനേരമായി റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിലിരുന്ന് പ്രതിഷേധിക്കുകയാണ്.
കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ല എന്ന് പൊലീസിനോട് ചോദിച്ചു കൊണ്ടാണ് ഗവർണറുടെ അസാധാരണമായ നീക്കം. 12 പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചെങ്കിലും അമ്പതിലധികം പേരുണ്ടായിരുന്നു എന്നായിരുന്നു ഗവർണറുടെ മറുപടി. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ ചോദിച്ചു. പുറത്തിറങ്ങിയ ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിന്ന് കയിലേക്ക് കയറി. അവിടെ ഇരുന്ന് വെള്ളം കുടിക്കുകയും ചെയ്തു.
കാറിൽ നിന്നും തീർത്തും അപ്രതീക്ഷിതമായാണ് ഗവർണർ പുറത്തിറങ്ങിയത്. പ്രതിഷേധക്കാർ കാറിന് അടുത്തെത്തിയെന്ന് ഗവർണർ ആരോപിക്കുന്നുണ്ട്. തന്റെ യാത്രക്ക് സർക്കാർ മതിയായ സുരക്ഷയൊരുക്കുന്നില്ലെന്നും പൊലീസിനെ നിയോഗിക്കുന്നില്ലെന്നും ഗവർണർ ആരോപിച്ചു. സദാനന്ദപുരത്ത് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായാണ് ഗവർണർ രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ഇതിനിടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്.
കൊല്ലത്ത് കുത്തിയിരിക്കുന്നതിനിടെ ജീവനക്കാരോട് നിരന്തരം സംസാരിക്കുന്നുണ്ട്. തമാശകളും പറയുന്നു. പൊലീസ് എങ്ങനേയും ഗവർണറെ അനുനയിപ്പിച്ച് പറഞ്ഞയയ്ക്കാനുള്ള ശ്രമത്തിലുമാണ്.