- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗവർണർ ഒരു തറ രാഷ്ട്രീയക്കാരനെ പോലെ രംഗത്തിറങ്ങി പ്രകോപനമുണ്ടാക്കുകയാണ്; ഒരു ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കാമോ എന്നാണ് ഗവർണർ നോക്കുന്നത്; 'പൂച്ചക്കൂട്ടിക്ക് സഹിക്കുന്നില്ല'! ഗവർണ്ണറുടേത് ഗുണ്ടായിസമെന്ന് മന്ത്രി ശശീന്ദ്രൻ; രാജീവും റിയാസും എസ് എഫ് ഐയ്ക്കൊപ്പം; ഗവർണ്ണർക്കെതിരെ കേസെടുക്കുമോ?

കോട്ടയം : ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ ചാടിവീണ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്‌ഐയെ സർക്കാർ തള്ളിപ്പറയില്ല. പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്ന കേസാണ് എടുത്തത്. വധശ്രമമോ ആക്രമണമോ ഒന്നും ചുമത്തില്ല. അതിനിടെ എസ് എഫ് ഐ പിന്തുണച്ച് മന്ത്രിമാരും രംഗത്തു വന്നു. പ്രകോപനം സൃഷ്ടിക്കുന്നത് ഗവർണ്ണറാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ തുറന്നടിച്ചു. വാഹനത്തിൽ നിന്നും ഗവർണ്ണർക്ക് ഇറങ്ങാകാനുമോ എന്ന സംശമാണ് മന്ത്രി പി രാജീവിന്. എസ് എഫ് ഐയോട് സർക്കാരിന് മൃദുസമീപനമാണെന്ന് ഇതോടെ വ്യക്തമാകുകയാണ്.
പ്രകോപനമുണ്ടാക്കുന്നത് ഗവർണറാണെന്നാണ് മന്ത്രി എകെ ശശീന്ദ്രൻ പറയുന്നത്. ഗുണ്ടായിസം കാട്ടിയത് ഗവർണ്ണറാണെന്നും കുറ്റപ്പെടുത്തുന്നു. ഇതിനൊപ്പം എസ് എഫ് ഐയെ തള്ളാതെ മന്ത്രി മുഹമ്മദ് റിയാസും മന്ത്രി രാജീവും രംഗത്തു വന്നു. ഗവർണർക്കെതിരെയുള്ള എസ് എഫ് ഐ സമരവും മുഖ്യമന്ത്രിക്കെതിരെയുള്ള കെഎസ് യു പ്രതിഷേധവും ഒരെ തട്ടിലുള്ളതല്ലെന്നാണ് മന്ത്രി രാജീവിന്റെ പ്രതികരണം. കാമ്പസിലെ കാവിവൽക്കരണത്തെ ചെറുക്കുകയാണ് എസ്എഫ്‌ഐ എന്നാണ് മന്ത്രി റിയാസിന്റെ പ്രതികരണം.
ഗവർണർക്കെതിരെ പൊതു സ്ഥലത്ത് അസഭ്യം പറഞ്ഞതിന് കേസെടുക്കേണ്ടി വരുമെന്ന സൂചനകളാണ് എകെ ശശീന്ദ്രന്റെ വാക്കുകളിലുള്ളത്. ഗവർണ്ണർക്കെതിരെ ഗുണ്ടായിസം എന്ന വാക്ക് എൻ സി പി മന്ത്രി ഉയർത്തുന്നു. ഇതിനൊപ്പം കാറിന് പുറത്തേക്ക് വന്നതിനെ സുരക്ഷാ ലംഘനമായി മന്ത്രി പി രാജീവും കാണുന്നു. കാറിന് പുറത്തേക്ക് ഇറങ്ങി എസ് എഫ് ഐക്കാരെ ഗവർണർ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചത് സർക്കാരിനെ പ്രകോപിപ്പിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഒരു യാത്രയ്ക്കിടെ മൂന്നിടത്തായിരുന്നു എസ് എഫ് ഐ ഗവർണർക്കെതിരെ പ്രതിഷേധിച്ചത്. അതും കാറു തടഞ്ഞ്. മുമ്പ് പൂച്ചക്കുട്ടി പരാമർശത്തിൽ രാജിവച്ച മന്ത്രിയാണ് ശശീന്ദ്രൻ. പൊതുവേ വിവാദങ്ങളിൽ എല്ലാം മൃദു സമീപനം എടുക്കുന്ന ശശീന്ദ്രനും ഗവർണ്ണർക്കെതിരെ പൊട്ടിത്തെറിക്കുന്നു.
ഗവർണർ ഒരു തറ രാഷ്ട്രീയക്കാരനെപ്പോലെ രംഗത്തിറങ്ങി പ്രകോപനമുണ്ടാക്കുകയാണ് ചെയ്തത്, ഒരു ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കാമോ എന്നതാണ് ഗവർണർ നോക്കുന്നത്'-ഇതാണ് ശശീന്ദ്രന്റെ പ്രതികരണത്തിന്റെ കാതൽ. അതിനിടെ, വിമാനത്താവളത്തിലേക്ക് കാറിൽ പോകുമ്പോൾ വാഹനം തടഞ്ഞുനിർത്തി ഗവർണർക്ക് നേരെ എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമെന്ന് രാജ്ഭവൻ ആരോപിച്ചു. ഗവർണറുടെ വാഹനം തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ ഗ്ലാസിൽ ഇടിച്ചത് അടക്കമുള്ള സംഭവങ്ങളിൽ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായും രാജ്ഭവൻ ആരോപിച്ചു. ഇന്റലിജൻസ് പാളിച്ചയ്‌ക്കൊപ്പം ഭരണാനുകൂല വിദ്യാർത്ഥി സംഘടനയ്ക്ക് ഒപ്പം പൊലീസ് നിന്നുവെന്ന ആക്ഷേപവും രാജ്ഭവൻ ഉയർത്തുന്നുണ്ട്. സംഭവം കേന്ദ്ര ഇന്റലിജൻസ് ഉൾപ്പെടെയുള്ള ഏജൻസികൾ സ്വമേധയാ അന്വേഷിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഗവർണർക്കെതിരെയുള്ള സമരവും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും ഒരേ തട്ടിലുള്ളതല്ല. എസ്എഫ്‌ഐയുടെ സമരം ഏതു തരത്തലുള്ളതാണെന്ന് റിപ്പോർട്ട് കിട്ടിയാൽ മാത്രമേ പറയാനാകു.ഗവർണർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമായിരുന്നു. വാഹനത്തിന് പുറത്തിറങ്ങാൻ പാടുണ്ടൊ? മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവർ പ്രവർത്തിക്കേണ്ടത്. ഗവർണറുടെ ഭാഗത്ത് നിന്നും ഇന്നലെ അതുണ്ടായില്ലെന്നും മന്ത്രി രാജീവ് പ്രതികരിച്ചു.
വീഴ്ചയുണ്ടോ ഇല്ലയോ എന്നുള്ളത് റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമാകുകയുള്ളു. മുഖ്യമന്ത്രിക്കെതിരെയുള്ള സമരം നേരത്തെ പ്രഖ്യാപനം നൽകാതെ നടത്തുന്നതാണ്. കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ടോ? പ്രഖ്യാപിച്ചു നടത്തുന്ന സമരങ്ങൾ ജനാധിപത്യ രീതിയിലുള്ളതാണ്. പ്രഖ്യാപനം നടത്താതെ ഒളിഞ്ഞുനിന്നു ചാടുന്നതാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി രാജീവ് കുറ്റപ്പെടുത്തി. എസ്എഫ് ഐ യെ പിന്തുണച്ച മന്ത്രി മുഹമ്മദ് റിയാസ്, കാമ്പസിലെ കാവി വൽക്കരണത്തെ ചെറുക്കുകയാണ്. എസ്എഫ് ഐ ചെയ്യുന്നതെന്നും എസ്.എഫ്.ഐക്ക് ഷേക്ക് ഹാൻഡ് കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും പ്രതികരിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമാനത്താവളത്തിലേക്ക് പോകുമ്പോൾ എസ്എഫ്‌ഐ പ്രവർത്തകരുടെ ആദ്യ പ്രതിഷേധം നടന്നത് യൂണിവേഴ്‌സിറ്റി കോളജിന് സമീപമാണ്. ഗവർണറുടെ കാറിന്റെ ചില്ലിൽ ഇടിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം. 200 മീറ്റർ അപ്പുറത്ത് ജനറൽ ആശുപത്രിക്ക് സമീപവും സമാനമായ പ്രതിഷേധം നടന്നു. പേട്ടയിൽ എത്തിയപ്പോൾ ഗവർണറുടെ വാഹനത്തിന് അടുത്തേയ്ക്ക് കരിങ്കൊടിയുമായി പ്രതിഷേധക്കാർ പാഞ്ഞടുത്തു. ഇതോടെ ഗുണ്ടകൾ, ക്രിമിനലുകൾ എന്ന് വിളിച്ച് കൊണ്ട് ഗവർണർ കാറിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി.
ഈ ഗുണ്ടകൾക്ക് റോഡ് തീറെഴുതി കൊടുത്തിരിക്കുകയാണോ എന്ന് ഗവർണർ ചോദിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ ആക്രമണമെന്ന് ആരോപിച്ച ഗവർണർ തന്നെ ശാരീരികമായി ഉപദ്രവിക്കാൻ ലക്ഷ്യമിട്ടായിരുന്നു പ്രവർത്തകർ പാഞ്ഞടുത്തതെന്നും പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ചെയ്യാൻ ഗുണ്ടകളെ അനുവദിക്കില്ലെന്നും അദ്ദേഹം താക്കീത് ചെയ്തു. ഇത്തരം ഗുണ്ടാപ്രവർത്തനങ്ങളിലൂടെ തന്നെ സമ്മർദ്ദത്തിലാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിമാനത്താവളത്തിൽ എത്തിയ ഗവർണർ മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ചു. ഇതാണോ സുരക്ഷ എന്ന് ചോദിച്ച ഗവർണർ തന്നെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു ലക്ഷ്യമെന്നും ആരോപിച്ചു. ഇതിന് പിന്നിൽ മുഖ്യമന്ത്രിയാണ്. അദ്ദേഹം ഗൂഢാലോചന നടത്തിയതായും ഗവർണർ ആരോപിച്ചു. പ്രതിഷേധക്കാരെ പറഞ്ഞയച്ചത് മുഖ്യമന്ത്രിയാണ്. തന്നെ ശാരീരികമായി ഉപദ്രവിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഗൂഢാലോചന എന്നും ഗവർണർ ആരോപിച്ചു.


