കോതമംഗലം ;വേമ്പനാട്ട് കായൽ നീന്തിക്കയറുന്നതിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് വാരപ്പെട്ടി ഇളങ്ങവം പുളിക്കാംകുന്നത് പ്രവീൺ-ചിഞ്ചു ദമ്പതികളുടെ മകൾ ഗായത്രി പ്രവിൺ. കോതമംഗലം പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായണ് നീന്തലിൽ വിസ്മയം തീർക്കുന്ന ഈ കൊച്ചുമിടുക്കി.

നാളെ രാവിലെ 8 ന് ആലപ്പുഴ ചേർത്തല തവണ കടവിൽ നിന്നാണ് ഗായത്രി നീന്തൽ ആരംഭിക്കുന്നത്.4.5 കിലോമീറ്ററോളം നീന്തി വൈക്കം ബീച്ചിൽ എത്തുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.കായിലിലെ ഏറ്റവും വീതികൂടിയ ഭാഗം നീന്തിക്കടക്കുന്നതിനാണ് മകൾ സന്നദ്ധയായിട്ടുള്ളതെന്നും കഴിഞ്ഞ ദിവസം കായൽ കാണിച്ചപ്പോൾ നീന്താൻ താൽപര്യം പ്രകടിപ്പിച്ചെന്നും പിതാവ് പ്രവിൺ പറഞ്ഞു.

കായലിൽ പരിശീലനത്തിന് അനുമതി ലഭിക്കില്ലന്ന സ്ഥിതിയാണ് നിലവിലുള്ളത്.അതുകൊണ്ട് കുളങ്ങളിലും പുഴകളിലുമൊക്കെയായിയരുന്നു പരിശീലനം.മൂന്ന് ,മൂന്നര മണിക്കൂർ വരെ കാര്യമായ ക്ഷീണമില്ലാതെ നീന്തുന്നതിന് ഇപ്പോൾ ഗായത്രി നീന്തുന്നുണ്ട്.പൊലീസിലും ഫയർ ഫോഴ്സിലും രേഖമൂലം അപേക്ഷ നൽകിയിരുന്നു.അപേക്ഷ പ്രകാരം ബന്ധപ്പെട്ട അധികൃതർ നീന്തലിന് അനുമതിയും നൽകിയിട്ടുണ്ട്.പ്രവീൺ വിശദമാക്കി.

രണ്ടുമക്കളെയും നീന്തൽ പഠിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു.നീന്തൽ പരിശീലകൻ ബിജു തങ്കപ്പനെക്കണ്ട് ആവശ്യം പറഞ്ഞപ്പോൾ കുട്ടികളെ പരിശീലനത്തിന് ആയക്കാൻ പറഞ്ഞു.മറ്റുകുട്ടികളേക്കാൾ കൂടുതൽ സമയം ഗായത്രി നീന്തുന്നത് ബീജുവിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതെത്തുടർന്നാണ് നീന്തലിന്റെ സമയം ദീർഘിപ്പിക്കുന്നതിന് ഉതകുന്ന പരിശീലന മുറകൾ ബജു ഗായത്രിയെ പരിശീലിപ്പിച്ച് തുടങ്ങിയത്. ഇപ്പോൾ ഒരുവർഷത്തോളമായി മുടങ്ങാതെ പരിശീലനം നടക്കുന്നുണ്ട് .നീന്തി ഭയപ്പാട് മാറിയതിനാൽ മകൾ ലക്ഷ്യം പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിയയ്ക്കുന്നത്.പ്രവീൺ കൂട്ടിച്ചേർത്തു.

ലക്ഷ്യം സഫലീകരിക്കപ്പെട്ടാൽ വേമ്പനാട്ട് കായൽ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി എന്ന നിലയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഗായത്രിക്ക് ഇടം ലഭിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിന് കീഴിൽ വാരപ്പെട്ടി പഞ്ചായത്ത് കുളത്തിലും കോതമംഗലം പുഴയിലുമായിട്ടാണ് പരിശീലനം പൂർത്തിയാക്കിയത് .രാവിലെ 8 മണിക്ക് അരൂർ എം എൽ എ ദെലിമ ജോജോ ഉത്ഘാടനം ചെയ്യും

ഏകദേശം 9.45 നോട് അടുത്ത് വൈക്കം ബീച്ചിൽ നീന്തി കയറുമെന്നാണ് പരീശീലകരുടെ പ്രതീക്ഷ. വൈക്കം എം എൽ എ സി.കെ. ആശ, മുൻസിപ്പൽ ചെയർപേഴ്സൺ രാധിക ശ്യാം എന്നിവർ ചേർന്ന് ബീച്ചിലെത്തുന്ന ഗായത്രിയെ സ്വീകരിക്കും.ശിഷ്യ ലക്ഷ്യനിറവേറ്റുമെന്നും താനും സഹപരിശീലകനും ഗായത്രിക്കൊപ്പം നീന്തുന്നുണ്ടെന്നും സുരക്ഷയ്ക്കായി എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പരീശീകൻ ബിജു അയ്യപ്പൻ പറഞ്ഞു.