വൈക്കം;വേമ്പനാട്ട് കായലിലെ ഏറ്റവും വീതികൂടിയ ഭാഗം നീന്തിക്കടന്ന് റിക്കോർഡ് നേട്ടം സ്വന്തമാക്കി 6 വയസ്സുകാരി. വാരപ്പെട്ടി ഇളങ്ങവം പുളിക്കാംകുന്നത് പ്രവീൺ-ചിഞ്ചു ദമ്പതികളുടെ മകൾ ഗായത്രി പ്രവിൺ ആണ് 1 മണിക്കൂർ 20 മിനിട്ടുകൊണ്ട് കായൽ നീന്തിക്കടന്നടന്ന് റിക്കോർഡിട്ടത്.വേമ്പനാട്ട് കായൽ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന അപൂർവ്വ ബഹുമതിയാണ് ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയരിക്കുന്നത്. കോതമംഗലം പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗായത്രി.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലക്ഷ്യമിട്ടാണ്് ഗായത്രി നീന്തൽപ്രകടനം നടത്തിയത്. നടപടികൾ പൂർത്തിയാവുന്ന മുറയ്ക്കായിരിക്കും ഔദ്യോഗീക ഫലപ്രഖ്യാപനം.ഇന്ന് രാവിലെ 8.20 തോടെയാണ് ആലപ്പുഴ ചേർത്തല തവണ കടവിൽ നിന്ന് ഗായത്രി നീന്തൽ ആരംഭിച്ചത്്.1 മണിക്കൂർ 20 മിനിട്ടുകൊണ്ട് 4.5 കിലോമീറ്ററോളം നീന്തി മറുകരയിലെ വൈക്കം ബീച്ചിൽ എത്തി.

ബീച്ചിലെത്തിയ ഗായത്രിയെ കാഴ്ചക്കാരായി എത്തിയിരുന്നവർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്്.പരിശീലകൻ ബിജു തങ്കപ്പനും സഹപരിശീലകൻ വാരപ്പെട്ടി സ്വദേശി സജിത്ത് എന്നിവർ സുരക്ഷ കണക്കിലെത്ത് ഗായത്രിയ്‌ക്കൊപ്പം ബീച്ചുവരെ നീന്തി.ബന്ധപ്പെട്ട പൊലീസ് ഫയർഫോഴ്സ് അധികൃതരുടെ അനമതിയും നീന്തൽപ്രകടനത്തിന് ലഭിച്ചിരുന്നു. ആലപ്പുഴ തവണക്കടവിൽ ദെലിമാ ജോജോ എംഎൽഎ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു.പരിശീകന്റെയും മാതാപിതാക്കളുടെയും മുത്തച്ഛന്റെയും അനുഗ്രഹം വാങ്ങിയ ശേഷമാണ് ഗായത്രി നീന്തൽ ആരംഭിച്ചത്.വൈക്കം ബീച്ചിൽ ഗായത്രിക്ക് ഊഷ്്മളമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്.

സ്വീകരണ പരിപാടി നടൻ ചെമ്പിൽ അശോകൻ ഉൽഘാടനം ചെയ്തു.സി കെ ആശ എംഎൽഎ ,വൈക്കം മുൻസിപ്പൽ ചെയർപേഴ്സ്ൺ രാധിക ശ്യം,വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ കെ രഞ്ജിത്ത് ,മുൻ മുൻസിപ്പൽ ചെയർപേഴ്സൺ ഇന്ദിരാദേവി,പി ശിവദാസ്,രമേശ് ,രഞ്ജിത്ത് ,പ്രോഗ്രാം കോ-ഓർഡിനേറ്റർ ശിഹാബ് സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ വിശിഷ്ടാഥിതികൾ ഗായത്രിക്ക് മെമന്റോകളും സമ്മാനിച്ചു.

കായലിൽ പരിശീലനത്തിന് അനുമതി ലഭിക്കില്ലന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതുകൊണ്ട് കുളങ്ങളിലും പുഴകളിലുമൊക്കെയായിയരുന്നു പരിശീലനം. മൂന്ന് ,മൂന്നര മണിക്കൂർ വരെ കാര്യമായ ക്ഷീണമില്ലാതെ ഗായത്രി നീന്തിയിരുന്നു. പൊലീസിലും ഫയർ ഫോഴ്‌സിലും രേഖാമൂലം അപേക്ഷ നൽകിയിരുന്നു. അപേക്ഷ പ്രകാരം ബന്ധപ്പെട്ട അധികൃതർ നീന്തലിന് അനുമതിയും നൽകിയിരുന്നു. ഇതുപ്രകാരമാണ് ഇന്ന് നീന്തൽ നടത്തിയത് .ഗായത്രിയുടെ പിതാവ് പ്രവിൺ പറഞ്ഞു.

രണ്ടുമക്കളെയും നീന്തൽ പഠിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. നീന്തൽ പരിശീലകൻ ബിജു തങ്കപ്പനെക്കണ്ട് ആവശ്യം പറഞ്ഞപ്പോൾ കുട്ടികളെ പരിശീലനത്തിന് ആയക്കാൻ പറഞ്ഞു. മറ്റുകുട്ടികളേക്കാൾ കൂടുതൽ സമയം ഗായത്രി നീന്തുന്നത് ട്രെയിനറുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം പ്രത്യേക താൽപര്യം എടുത്ത് ഗായത്രി്യെ കായൽ നീന്തുക്കയറുന്നതിന് പ്രാപ്തയാക്കുകയുമായിരുന്നു.

ഒരുവർഷത്തോളമായി മുടങ്ങാതെ പരിശീലനം നടത്തിവരികയായിരുന്നു.കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിന് കീഴിൽ വാരപ്പെട്ടി പഞ്ചായത്ത് കുളത്തിലും കോതമംഗലം പുഴയിലുമായിട്ടാണ് പരിശീലനം പൂർത്തിയാക്കിയത്-പ്രവീൺ വിശദമാക്കി.