ഇടുക്കി;മതികെട്ടാൻചോലയിലെ കുടിയിറക്ക് ബഫർസോൺ രൂപീകരണത്തിന്റെ ടെസ്റ്റ് ഡോസ് ആയിരുന്നെന്നും പട്ടയവും അനുബന്ധ രേഖകളും ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടിട്ടും അധികൃതർ ബലം പ്രയോഗിച്ച് കൃഷിഭൂമിയിൽ നിന്നും ഇറക്കി വിടുകയായിരുന്നെന്നും അടിമാലി വെട്ടിക്കാട്ടിൽ ജോർജ്ജ് ഫിലിപ്പ്. ബഫർസോൺ വിഷയത്തിൽ വാദപ്രതിവാദങ്ങൾ നടന്നുവരുന്ന ഈ സാഹചര്യത്തിൽ രണ്ട് ദശാബ്ദം മുമ്പുനടന്ന മതികെട്ടാനിലെ കുടിയിറക്കും ചർച്ചചെയ്യപ്പെടണം. ദുരിതം പേറി ജീവിക്കുന്ന കുടുബങ്ങൾക്ക് നീതി ലഭിക്കാൻ ഇടപെടലുകൾ ഉണ്ടാവണം. കുടിയിറക്കപ്പെട്ടവരിൽ ഒരാളാണ്. അതുകൊണ്ട് തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുള്ളവരുടെ വിഷമം മനസ്സിലാവും.

ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഏ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ മതികെട്ടാനിൽ പരീക്ഷിച്ച് , വിജയിച്ച തന്ത്രണമാണിത്. മതികെട്ടാനിൽ സംഭവിച്ചതുകൊടും ചതിയാണ്. ഏ കെ ആന്റണിയെ നേരിൽക്കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയതാണ്. അദ്ദേഹത്തിന്റെ ബുദ്ധിശൂന്യതയാണ് കാര്യങ്ങൾ വഷളാക്കിയത്. വനംമന്ത്രിയായിരുന്ന കെ സുധാകരൻ സ്ഥലത്തെത്തി കാര്യങ്ങൾ ബോദ്ധ്യപ്പെട്ടുപോയ ആളാണ്. അന്നത്തെ റവന്യുവകുപ്പ് മന്ത്രി കെഎം മാണിയെയും കാര്യങ്ങളുടെ കിടപ്പുവശം ബോദ്ധ്യപ്പെടുത്തിയിരുന്നു. ഇവരാരും കഷകകരുടെ വിഷമം മനസ്സിലാക്കിയില്ല. മതികെട്ടാനിൽ വിജയിച്ച തന്ത്രം കേരളത്തിൽ അങ്ങോളം ഇങ്ങോളം നടപ്പിലാക്കാനാണ് ഇപ്പോൾ നീക്കം ശക്തമായിട്ടുള്ളത്.

ഇത് കർഷകർ മനസ്സിലാക്കണം.കൊടിയുടെ നിറം നോക്കാതെ കർഷകർ ഒത്തൊരുമിച്ച് രംഗത്തിറങ്ങിയില്ലങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നകാര്യം ഉറപ്പാണ്.അദ്ദേഹം വ്യക്തമാക്കി.

കൈമാറ്റ രേഖകളും പട്ടയങ്ങളും അവഗണിച്ച് കുടിയൊഴിപ്പിൽ, 176 പേർ പെരുവഴിയിൽ

കുടിയിറക്കുമൂലം കൃഷിയെ മാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്ന 176 പേർക്ക് ഭൂമി നഷ്ടമായി. രാജഭരണകാലം മുതലുള്ള ഭൂമിയെ സംബന്ധിക്കുന്ന ആധികാരിക രേഖകളും കേരള സംസ്ഥാനം നിലവിൽ വന്നതിന് ശേഷം നൽകിയ പട്ടയ രേഖകളും ക്രയവിക്രയം സംബന്ധിച്ചുള്ള യഥാർത്ഥ രേഖകളും കൈവശമുള്ള കർഷകരെയാണ് കുടിയിറക്കിയത്.

പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാനെന്ന പേരിൽ കർഷകരെ ദേവികുളം ആർഡിഒ ഓഫിസിലേയ്ക്ക് വിളിച്ചുവരുത്തി,പട്ടയങ്ങളും മറ്റും വാങ്ങിവച്ച ശേഷം ഒരു നോട്ടീസ് പോലും നൽകാതെ വീടുകളും കാർഷിക വിളകൾ സൂക്ഷിച്ചിരുന്ന സ്റ്റോർ റൂമുകളും മറ്റും തോട്ടവച്ച് തകർക്കുകയായിരുന്നു. ഹൃദയഭേദകമായിരുന്നു ആ കാഴ്ച.ഇന്നും അതിന്റെ വേദന മനസിൽ നി്ന്നും വിട്ടുപോയിട്ടില്ല.

മാനസീക ആഘാതം താങ്ങാനാവതെ അത്മഹത്യകൾ, പെൺമക്കളെ മഠത്തിൽച്ചേർത്തു

കുടിയറക്കിനെത്തുടർന്നുള്ള മാനസീക ആഘാതം താങ്ങാനാവാതെ നിരവധി പേർ ആത്മഹത്യ ചെയ്തു.നിശ്ചയിച്ച വിവാഹം മുടങ്ങിയതോടെ ഗതികേടിലായ മാതാപിതാക്കൾ പെൺമക്കളെ മഠത്തിൽച്ചേർത്ത് മാനം രക്ഷിക്കുകയായിരുന്നു.

കടബാദ്ധ്യതയും കഷ്ടപ്പാടുകളും മൂലം കുടിയിറക്കപ്പെട്ട കുടുംബങ്ങളിൽ ഒട്ടുമിക്കവരും ഇന്നും ദുരിതക്കയത്തിലാണ്.ഇതിന് പരിഹാരം കാണമെന്ന മുറവിളക്ക് ദശാബ്ദങ്ങൾ പിന്നിട്ടിട്ടം പരിരാഹരമായിട്ടില്ല.ഇതിനായി മുട്ടാത്ത വാതിലുകളില്ല.

മുൻ മുഖ്യമന്ത്രി ഏ കെ ആന്റണിയെ മൂഡനും ബുദ്ധിശൂന്യമെന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നത്.അദ്ദേഹത്തിന്റെ പിടിപ്പുകേടാണ് കാര്യങ്ങൾ വഷളാക്കിയത്.ആദർശ ശുദ്ധിയുടെ പേരിൽ തിളങ്ങി നിന്നിരുന്നതിനാൽ അദ്ദേഹത്തിന് പിന്നീട് കേന്ദ്രസർക്കാരിൽ മന്ത്രിയാവാനും പറ്റി.കുടിയിറക്കപ്പെട്ടവർ പെരുവഴിയിലുമായി.

അന്ന് ഭരണ തലപ്പത്തുണ്ടായിരുന്നവർ ഉദ്യോഗസ്ഥ ലോബിയുടെ കൈയിലെ പാവകളായിരുന്നു എന്ന് പിന്നിടുള്ള ഇടപെടലുകളിൽ നിന്നും വ്യക്തമായി.വനഭൂമിയുടെ വിസ്തൃതി വർദ്ധിപ്പിച്ചെന്ന് വരുത്തിതീർത്ത്,അന്താരാഷ്ട്ര ഏജൻസികളിൽ നിന്നും ഫണ്ട് നേടുന്നതിനുള്ള നീക്കത്തിന്റെ തുടക്കമായിരുന്നു മതികെട്ടാനിലെ കുടിയിറക്ക്.ഇതിന്റെ തനിയാവർത്തമാണ്് ബഫർസോൺ പ്രഖ്യാപനത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്.

പ്രതിപക്ഷ നേതാവ് വി എസ് ആച്യുതാനന്ദനെയും അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനെയും നേരിൽക്കണ്ട് സഹായം തേടിയിരുന്നു.കാര്യങ്ങൾ പഠിച്ച് വേണ്ടത് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി എസ് കെ എം മാണിക്ക് കത്തെഴുതി.കോടതിയിയെ സമീപിക്കാനായിരുന്നു പിണറായിയുടെ നിർദ്ദേശം.ഈ വിഷയത്തിൽ സഹായം തേടി മുട്ടാത്ത വാതിലുകളില്ല.

പിസി ജോർജ്ജ് വ്യക്തിവൈരാഗ്യം തീർത്തു

കർഷക പ്രേമം നടിച്ചുനടന്നിരുന്നു പൂഞ്ഞാൽ എം എൽ എ പി സി ജോർജ്ജ് കുടിയിറക്ക് വ്യക്തിവൈരാഗ്യം തീർക്കുന്നതിനുള്ള അവസരമായി വിനയോഗിക്കുകയായിരുന്നെന്ന് ഇടപെടലുകളിൽ നിന്നും വ്യക്തമായി.

പട്ടയങ്ങളിൽ വ്യാജനില്ലന്ന് കാണിച്ച് ,വസ്തുകൾ പരിശോധിച്ച് അന്നത്തെ തൊടുപുഴ ജില്ലാ കോടതി ജഡ്ജ് ഗ്രേസിക്കുട്ടി ജോസഫ് പുറപ്പെടുവിച്ച ഉത്തരവ് ഉയർത്തിപ്പിടിച്ച്,മതികെട്ടാനിൽ വീണ്ടും കയ്യേറ്റത്തിന് നീക്കം നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി പത്രസമ്മേളനം നടത്തിയാളാണ് പിസി ജോർജ്ജ്.

കുടിയിറക്കപ്പെട്ടവർ നീതി തേടി കോടതികളെയും സമീപിച്ചിരുന്നു.അന്നത്തെ ഹൈക്കോടതി ജഡ്ജ് ജവഹർലാൽ ഗുപ്ത സ്ഥിതിഗതികൾ പരിശോധിച്ച് നീതി നടപ്പാക്കാൻ തൊടുപുഴ ജില്ലാകോടതിയെ ചുമതലപ്പെടുത്തി.ഇതുപ്രകാരം അന്നത്തെ ജില്ല കോടതി ജഡ്ജ് ഗ്രേസിക്കുട്ടി ജേക്കബ് വസ്തുകൾ പരിശോധിച്ച് പട്ടയങ്ങളിൽ വ്യാജനില്ലന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഇത് അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല.

താങ്ങായത് പി ജെ ജോസഫും മണിയാശാനും മാത്രം

പുറമെ നിന്ന് എത്തിയവർ ഷെഡുകൾ കെട്ടി വനഭൂമി വെട്ടിപ്പിടിച്ചു എന്നത് വാസ്തമാണ്.ഇത് ഒരു തരത്തിലും അംഗീകരിക്കാൻ പാറ്റാത്ത കാര്യമാണ്. പക്ഷെ ഇവരെ കുടിയിറക്കാൻ എന്ന പേരിൽ അധികൃതർ നടത്തിയ നീക്കത്തിൽ ബലിയാടായത് യഥാർത്ഥ കർഷകരാണ്.

കയ്യേറ്റക്കാർക്ക് ഷെഡ് കെട്ടിയിരുന്ന നീലപ്പടുതയും കാടുവെട്ടാൻ വാങ്ങിയ വാക്കത്തിയുമാണ് നഷ്ടമായത്.കാലങ്ങളായി കൃഷി ചെയ്ത് ജീവിച്ചുവന്നിരുന്നവർക്ക് എല്ലാം നഷ്ടമായി.ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല,ഏ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ മതികെട്ടാനിൽ പരീക്ഷിച്ച് ,വിജയിച്ച തന്ത്രണമാണിത്.

മതികെട്ടാനിൽ കുടിയറക്കപ്പെട്ട കർഷകരുടെ പ്രശ്നങ്ങളിൽ പി ജെ ജോസഫ് എം എൽ എയും മണിയാശാനും ഉൾപ്പെടെ വിരലിലെണ്ണാവുന്നവർ മാത്രമാണ് കുറച്ചെങ്കിലും സഹായകരമായ നിലപാട് സ്വീകരിച്ചത്. കുടിയിറക്കിനെതിരെ നടന്ന സമരപരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്ന പി ജെ ജോസഫിനെ എൽഡിഎഫ് യോഗത്തിൽ പരസ്യമായി ശാസിക്കുന്ന സ്ഥിതിയലേയ്ക്ക് വരെ കാര്യങ്ങൾ എത്തുകയും ഇതെത്തുടർന്ന് അദ്ദേഹം കർഷക പ്രതിഷേധത്തെ അവഗണിക്കുകയുമായിരുന്നു

കർഷകരുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്ന രാഷ്ട്രീയ പാർട്ടികളോ മത സംഘടനകളോ കുടിയിറക്കപ്പെട്ട കർഷകരെ പുനരധിവസിപ്പിക്കാൻ ഇതുവരെ ചെറുവിരലനക്കിയിട്ടില്ല. കർഷകപ്രേമം പ്രസംഗത്തിൽ മാത്രം കൊണ്ടുനടക്കുന്നവരെ നാം,കർഷകർ ഇനിയെങ്കിലും തിരച്ചറിയണം,ഒറ്റപ്പെടുത്തണം-ജോർജ്ജ് കൂട്ടിച്ചേർത്തു.