- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബ്ലെഡി ക്രിമിനൽസ്... ഗുണ്ടാ വിളയാട്ടമാണ്...! ഗവർണ്ണർ കാറിൽ നിന്നിറങ്ങിയതോടെ പ്രതിഷേധക്കാർ ചിതറിയോടി; എസ് എഫ് ഐയുടെ വിപ്ലവ വീര്യത്തെ തകർത്തത് ഗവർണ്ണറുടെ മനോധൈര്യം; പ്രതിഷേധക്കാരുടെ അറസ്റ്റ് ഉറപ്പാക്കിയത് ഈ മാസ് ഇടപെടൽ; രാജ്ഭവൻ അമർഷത്തിൽ

തിരുവനന്തപുരം: എസ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ കാർ നിർത്തി നടുറോഡിലിറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്നത് വ്യക്തമായ സന്ദേശം. തിരുവനന്തപുരം പേട്ട പള്ളിമുക്കിലാണ് അസാധാരണ സംഭവങ്ങൾ നടന്നത്. തനിക്ക് മതിയായ സുരക്ഷയൊരുക്കിയില്ലെന്ന് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച ഗവർണർ, തന്നെ കായികമായി നേരിടാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തോടെയാണ് എസ്എഫ്‌ഐ ഗുണ്ടകൾ ഇറങ്ങിയതെന്നും പറഞ്ഞു. ഇനിയും ഇത്തരം നടപടികളുണ്ടായാൽ അതിനെ അവിടെ ചോദ്യം ചെയ്യാനാണ് ഗവർണറുടെ തീരുമാനം. മുഖ്യമന്ത്രിക്കെതിരെ കെ എസ് യുവും യൂത്ത് കോൺഗ്രസും കരിങ്കൊടി പ്രതിഷേധം നടത്തുന്നു. അവരെ കാറു കൊണ്ട് ഇടിച്ചിടാൻ സുരക്ഷാ സേന ശ്രമിക്കുന്ന ദൃശ്യങ്ങൾ പൊലും പൊതു മണ്ടലത്തിൽ ഇറങ്ങി. ഇതിനിടെയാണ് സ്വയം പ്രതിരോധിക്കാൻ കാറു നിർത്തി ഗവർണർ പുറത്തേക്ക് ഇറങ്ങിയത്.
രാജ്ഭവൻ മുതൽ എയർപോർട്ട് വരേയുള്ള യാത്രയ്ക്കിടെ മൂന്നിടത്താണ് എസ്എഫ്‌ഐ പ്രവർത്തകർ ഗവർണർക്കെതിരെ പ്രതിഷേധം ഉയർത്തിയത്. പാളയം, ജനറൽ ഹോസ്പിറ്റൽ, പേട്ട എന്നിവിടങ്ങളിലാണ് പ്രതിഷേധം ഉണ്ടായത്. തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുന്നുവെന്ന് ഗവർണർ വിമർശിച്ചു. സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നടക്കുന്നത്. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണെന്ന് പറഞ്ഞ അദ്ദേഹം എസ്എഫ്‌ഐ പ്രവർത്തകരെ ബ്ലഡ് ക്രിമിനൽസ് എന്നും വിളിച്ചു. പ്രതിഷേധം ഉണ്ടാകുന്നിടത്ത് തന്നെ ഗവർണർ പ്രതിഷേധിക്കുന്നത് ആദ്യമായാണ്. സുരക്ഷാ കാരണങ്ങളാൽ ആരും അതിന് മുതിരാറില്ല. എന്നാൽ ഗവർണർ എല്ലാം അമർഷവും അതേ സ്ഥലത്ത് തന്നെ നടത്തി. ഇത് പൊലീസിനേയും ഞെട്ടിച്ചു.
ക്രിമിനലുകൾ വാഹനത്തിന്റെ ചില്ലിൽ വന്നിടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. നാലുവർഷം മുമ്പ് കണ്ണൂരിൽ വച്ചും ആക്രമിക്കാൻ ശ്രമം നടന്നു. ഗുണ്ടകൾ തിരുവനന്തപുരം നഗരം ഭരിക്കാൻ ശ്രമിക്കുന്നു. സമ്മർദ്ദത്തിന് വഴങ്ങാത്തതുകൊണ്ട് തനിക്കെതിരെ ഭീഷണിയാണോ? പൊലീസിന് പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ഇങ്ങനെ വരാനാകുമോ? തലസ്ഥാനത്ത് ഗുണ്ടാ ഭരണമാണെന്ന് വിമർശിച്ച ഗവർണർ, ഇതാണോ തനിക്കുള്ള സുരക്ഷയെന്നും ചോദിച്ചു. സംസ്ഥാന സർക്കാരിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കുന്ന ചോദ്യങ്ങളാണ് നടു റോഡിൽ നിന്ന് ഗവർണർ ചോദിച്ചത്. പ്രതിഷേധക്കാരെ ഭയമില്ലെന്ന സന്ദേശമാണ് നടു റോഡിലേക്ക് ഇറങ്ങിയതിലൂടെ ഗവർണർ നൽകിയതും.
തിരുവനന്തപുരത്ത് ഗവർണ്ണർക്ക് എതിരായ എസ് എഫ് ഐ പ്രതിഷേധത്തിലും സംഘർഷത്തിലും രാജ് ഭവൻ സർക്കാറിനോട് റിപ്പോർട്ട് തേടിയെക്കും. കാറിന് മേൽ പ്രതിഷേധക്കാർ ചാടി വീണ സംഭവത്തിൽ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്ന് ഗവർണർ പരസ്യമായി വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാരും റിപ്പോർട്ട് ആവശ്യപ്പെട്ടേക്കും. ഗവർണർക്കെതിരായ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ സുരക്ഷ കൂട്ടും ഗവർണർക്ക് അകമ്പടിയായി ഡൽഹി പൊലീസിന്റെ രണ്ടംഗ കമാൻഡോ സംഘത്തെയും ഉൾപ്പെടുത്തും. ഇതിനിടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ അടക്കം ചേർത്ത് സിറ്റി പൊലീസ് കമ്മീഷണർ, എഡിജിപിക്ക് റിപ്പോർട്ട് നൽകും.
ഗവർണ്ണർക്ക് എതിരായ പ്രതിഷേധം തുടരുമെന്നാണ് എസ് എഫ് ഐ നിലപാട്. ഗവർണർ നടു റോഡിൽ ഇറങ്ങി സുരക്ഷ പ്രശ്‌നം ഉന്നയിച്ചത് സർക്കാറിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിന്റെയും ബിജെപിയുടെയും തീരുമാനം. രാജ്ഭവനിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള ഗവർണ്ണറുടെ യാത്രക്കിടെയായിരുന്നു അസാധാരണവും നാടകീയവുമായ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസ് സുരക്ഷയോടെയായിരുന്നു ഗവർണറുടെ യാത്ര. മൂന്നിടത്ത് ഗവർണ്ണർക്കെതിരെ പ്രതിഷേധമുണ്ടായി. ആദ്യം പാളയത്ത് എസ്എഫ്‌ഐക്കാർ ഗവർണ്ണറുടെ വാഹനത്തിലിടിച്ച് വരെ പ്രതിഷേധിച്ചു.
പിന്നെ ജനറൽ ആശുപത്രി പരിസരത്തും ഒടുവിൽ പേട്ട പൊലീസ് സ്റ്റേഷന് സമീപവും പ്രതിഷേധക്കാർ വാഹനത്തിന് നേരെ പാഞ്ഞടത്തു പ്രതിഷേധിച്ചു. ഇതോടെ വാഹനം നിർത്തി ഗവർണ്ണർ കാറിൽ നിന്ന് പുറത്തേക്കിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നീങ്ങി. പ്രതിഷേധക്കാർക്കും പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ ക്ഷുഭിതനായി ഗവർണ്ണർ പ്രതികരിച്ചു. ഗവർണ്ണർ കാറിൽ നിന്നിറങ്ങിയതോടെ പ്രതിഷേധക്കാർ ചിതറിയോടി. പൊലീസ് 19 പേരെ കസ്റ്റിഡിയിലെടുത്തു.
''ബ്ലെഡി ക്രിമിനൽസ്, ഗുണ്ടാ വിളയാട്ടമാണ്, എനിക്ക് ഒരുക്കിയ സുരക്ഷ ഇതാണോ?, മുഖ്യമന്ത്രിയുടെ വാഹനത്തിന് അടുത്തെത്താൻ പ്രതിഷേധക്കാർക്ക് കഴിയുമോ?'' -ഗവർണർ ചോദിച്ചു. തന്നെ കൈകാര്യംചെയ്യാൻ മുഖ്യമന്ത്രി ഗുഢാലോചന നടത്തുകയാണെന്നും ക്രമസമാധാനം ഇങ്ങനെ തകരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സുരക്ഷാവീഴ്ചയിൽ അവരോടും കയർത്തു. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഗവർണർ. ആദ്യം പാളയം യൂണിവേഴ്സിറ്റി ലൈബ്രറിക്കുമുന്നിൽ ആശാൻ സ്‌ക്വയറിന് സമീപമായിരുന്നു എസ്.എഫ്.ഐ. പ്രവർത്തകർ വാഹനം തടഞ്ഞത്. പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിട്ടും പൊലീസ് വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ല.
ഗവർണർ സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന മുദ്രാവാക്യമുയർത്തി യുണിവേഴ്സിറ്റി കോളേജിന്റെ ഭാഗത്തുനിന്ന് മുപ്പതോളം പ്രവർത്തർ കാറിനുമുന്നിൽച്ചാടി കാറിലിടിച്ച് പ്രതിഷേധിക്കുകയും ചുറ്റും കൂടുകയും ചെയ്തു. ഇവരെ പൊലീസ് പിടിച്ചുമാറ്റുന്നതിനിടെ ഡ്രൈവർ ഒരുവിധം കാർ മുന്നോട്ടെടുത്തു. പ്രതിഷേധക്കാർ വാഹനവ്യൂഹത്തിന് പിന്നാലെ കുറച്ചുദൂരം ഓടി.
രണ്ടുകിലോമീറ്റർ അപ്പുറം പേട്ട പള്ളിമുക്ക് ജങ്ഷനിലും പ്രതിഷേധമുണ്ടായി. പന്ത്രണ്ടോളം പ്രവർത്തർ അവിടെയും കരിങ്കൊടിയുമായി വാഹനത്തിനുമുന്നിലേക്ക് ഓടിയെത്തി. വാഹനം നിർത്തി ഗവർണർ പുറത്തിറങ്ങി പ്രതിഷേധക്കാർക്കുനേരെച്ചെന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരും ഗവർണറുടെ സുരക്ഷാ ഉദ്യോസ്ഥരും ആശങ്കയിലായി ചുറ്റും വളഞ്ഞു.
പ്രതിഷേധക്കാർ ഗോ ബാക്ക് വിളിച്ചിട്ടും അദ്ദേഹം പിന്മാറിയില്ല. എസ്.എഫ്.ഐ.ക്കാരെ അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്കു മാറ്റിയശേഷമാണ് ഗവർണർ യാത്രതുടർന്നത്.


