- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗവർണറുടെ വാഹനത്തിന് അടുത്തെത്തി പ്രശ്നമുണ്ടാക്കിയാലോ സിആർപിഎഫ് ഇടപെടൂ; റോഡിലെ സുരക്ഷ പൊലീസിന് തന്നെ; ഗവർണറെ റോഡിൽ ഇറങ്ങാതെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കാൻ ഉറച്ച് എസ് എഫ് ഐ; പ്രതിഷേധം അതിരുവിട്ടാൽ 'ഇസഡ് പ്ലസിന്റെ' സ്വഭാവം മാറും
കൊച്ചി: യാത്രയിൽ ഗവർണറുടെ വാഹനത്തിന്റെ മുന്നിലും പിന്നിലും സിആർപിഎഫിന്റെ സുരക്ഷാവാഹനമുണ്ടെങ്കിലും എസ് എഫ് ഐ കരിങ്കൊടി തുടരും. എന്നാൽ വാഹനത്തിന് അടുത്ത് എത്താതെയായിരിക്കും പ്രതിഷേധം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കഴിഞ്ഞ ദിവസവും കരിങ്കൊടി കാട്ടിയിരുന്നു. കൊച്ചി കളമശേരിയിൽ എസ്എഫ്‌ഐ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.
റോഡരികിൽ 'സംഘി ഗവർണർ ഗോ ബാക്ക്' എന്ന ബാനർ കാണിച്ചായിരുന്നു പ്രതിഷേധം. സർവകലാശാലകളിലെ സംഘപരിവാർവത്കരണത്തിന് എതിരെയുള്ള എസ്എഫ്‌ഐ പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. സി ആർ പി എ്ഫ് സുരക്ഷയുള്ളതുകൊണ്ട് തന്നെ മതിയായ മുൻകരുതൽ എടുത്തായിരുന്നു പ്രതിഷേധം. അതിനിടെ മുന്നിലും പിന്നിലും സി ആർ പി എഫ് വാഹനം ഗവർണ്ണർക്കൊരുക്കും. ഇതിനൊപ്പം പൊലീസിനും നിർണ്ണായക ഉത്തരവാദിത്തങ്ങളുണ്ടാകും. രാജ്ഭവനിൽ ചേർന്ന സിആർപിഎഫിന്റെയും കേരള പൊലീസിന്റെയും ഉന്നതതല യോഗത്തിലാണ് തീരുമാനം.
ബാക്കി സുരക്ഷാപദ്ധതി സിആർപിഎഫും സിറ്റി പൊലീസ് കമ്മിഷണറുടെ സംഘവും ചേർന്നു തീരുമാനിക്കും. കേരള പൊലീസിന്റെയും സിആർപിഎഫിന്റെയും സംയുക്ത സുരക്ഷയാണ് ഏർപ്പെടുത്തുക. ഗവർണറുടെ ചുറ്റും ഏറ്റവും അടുത്തുള്ള മേഖലയിലെ സുരക്ഷയാണ് സിആർപിഎഫിന്റെ നിയന്ത്രണത്തിലാക്കുക. യാത്രാറൂട്ട്, പൈലറ്റ് വാഹനം, യോഗ സ്ഥലത്തെ സുരക്ഷ എന്നിവയൊക്കെ കേരള പൊലീസിന്റെ ചുമതലയായിരിക്കും. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ മാത്രമേ സി ആർ പി എഫ് ഇടപെടൂ. എന്നാൽ പ്രതിഷേധം അതിരുവിടുന്ന സാഹചര്യമുണ്ടായാൽ ഇതെല്ലാം മാറിമറിയും. സി ആർ പിഎഫ് സമ്പൂർണ്ണ സുരക്ഷ ഭാവിയിൽ ഏറ്റെടുക്കാനും സാധ്യത ഏറെയാണ്.
കഴിഞ്ഞ ദിവസം ഗവർണ്ണറെ കൊച്ചി കളമശേരിയിൽ എസ്എഫ്‌ഐ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. റോഡരികിൽ 'സംഘി ഗവർണർ ഗോ ബാക്ക്' എന്ന ബാനർ കാണിച്ചായിരുന്നു പ്രതിഷേധം. സർവകലാശാലകളിലെ സംഘപരിവാർവത്കരണത്തിന് എതിരെയുള്ള എസ്എഫ്‌ഐ പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എന്നാൽ വലിയ പ്രകോപനമുണ്ടാക്കിയതുമില്ല. സ്ഥലത്തെത്തിയ പൊലീസ് പ്രവർത്തകരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല.
അറസ്റ്റ് ചെയ്തു നീക്കുമെന്ന മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് കരിങ്കൊടി കാണിച്ചശേഷം മടങ്ങിപ്പോയത്. ഗവർണർ തിരിച്ചുപൊകുന്നതിനിടെ വീണ്ടും എസ്എഫ്‌ഐ പ്രവർത്തകർ റോഡരികിൽനിന്ന് കരിങ്കൊടി കാണിച്ചു. റോഡിലേക്കിറങ്ങിയുള്ള പ്രതിഷേധം എസ് എഫ് ഐ ഒഴിവാക്കും. കൊല്ലത്ത് ചെയ്തത് പോലെ വാഹനത്തിൽ നിന്നിറങ്ങാനോ, പ്രതിഷേധക്കാർക്ക് നേരെ ആക്രോശത്തിനൊ ഗവർണർ കൊച്ചിയിൽ തുനിഞ്ഞില്ല.
സി ആർ പി എഫി ന്റെയടക്കം കനത്ത സുരക്ഷാവലയം. ഇസഡ് പ്ലസ് സുരക്ഷയുടെ ഭാഗമായി ഗവർണറുടെ വാഹനത്തിന് മുന്നിലും പിന്നിലും സി ആർ പി എഫ് സുരക്ഷാ ഭടന്മാർ. നെടുമ്പാശ്ശേരിയിൽ നിന്നും കൊച്ചിയിലേക്കുള്ള വഴി നീളെ പൊലീസ്. കളമശ്ശേരിക്കടുത്ത് മുട്ടത്ത് വച്ചാണ് ഗവർണർക്ക് നേരെ എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി വീശിയത്. പെൺകുട്ടികളടക്കം നാൽപതോളം വിദ്യാർത്ഥികൾ പ്രതിഷേധിക്കാനെത്തി.
വൈകിട്ട് 6 മണിയോടെ തന്നെ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമായി പ്രവർത്തകർ ഒത്തുകൂടിയിരുന്നു. ഗവർണർ എത്തുമെന്ന് അറിയിച്ചിരുന്ന ഏഴ് മണിയോടെ അറസ്റ്റ് ഭീഷണിയുമായി പൊലീസെത്തി. പ്രവർത്തകർ പൊലീസുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതിനിടെ ഒരു സംഘം മറ്റൊരിടത്ത് വച്ച് ഗവർണർക്ക് നേരെ കരിങ്കൊടി വീശുകയായിരുന്നു.
ഗവർണർക്കെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് എസ് എഫ് ഐ നേതാക്കൾ അറിയിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഗവർണർ കൊച്ചിയിൽ എത്തിയത്.