- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പേപ്പർ വാങ്ങാൻ അടക്കം ചെലവ് കാശില്ല; ഓണപ്പരീക്ഷ എഴുതാൻ 100 രൂപ പിരിച്ച് തളിപ്പറമ്പിലെ സർക്കാർ സ്‌കൂൾ; ടാഗോർ വിദ്യാനികേതൻ സ്‌കൂളിലെ 769 കുട്ടികളിൽ നിന്നും പിരിവ്; അനധികൃത പിരിവിന് എതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി
കണ്ണൂർ: തളിപ്പറമ്പിലെ സർക്കാർ വിദ്യാലയമായ ടാഗോർ വിദ്യാനികേതൻ ഗവൺമെന്റ് എച്ച് എസ് എസിൽ പരീക്ഷാ ഫീസ് ആയി 100 രൂപ. കുട്ടികളെ ചേർക്കുമ്പോൾ വാങ്ങുന്ന പിടിഎ ഫണ്ടിന് പുറമെയാണ് ഓരോ വിദ്യാർത്ഥിയിൽ നിന്നും ഇത്തരത്തിൽ 100 രൂപ ഫീസ് പിരിക്കുന്നത്. 769 കുട്ടികളാണ് ടാഗോർ വിദ്യാനികേതനിൽ ഇപ്പോൾ പഠിക്കുന്നത്. ഈ വിദ്യാർത്ഥികളിൽ നിന്നൊക്കെ ഓണ പരീക്ഷ എഴുതാൻ 100 രൂപ ആണ് അധികൃതർ പിരിക്കുന്നത്.
ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട രക്ഷിതാക്കൾ ഇപ്പോൾ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്. സ്‌കൂളിൽ അന്വേഷിച്ചപ്പോൾ പരീക്ഷ എഴുതാനുള്ള കടലാസ് വാങ്ങാൻ ആണ് 100 രൂപ പിരിക്കുന്നത് എന്നാണ് പ്രധാന അദ്ധ്യാപകനായ ഗോവിന്ദൻ മാഷ് പറയുന്നത്. പരീക്ഷാ ദിനത്തിൽ വരുന്ന ചിലവുകളും വിവിധ സ്റ്റാമ്പുകളും വാങ്ങാനുള്ള പണമായി വിനിയോഗിക്കാനാണ് ഈ 100 രൂപ വാങ്ങുന്നത് എന്നാണ് ഇവരുടെ വാദം. ഈ കാര്യങ്ങൾ വാങ്ങാനുള്ള ഫണ്ട് നമ്മുടെ കയ്യിലില്ലാത്തതിനാലാണ് പിരിക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്.
സ്‌കൂൾ സ്റ്റാഫ് കൗൺസിലിങ്ങിലോ പിടിഎ മീറ്റിങ്ങിലോ ഒരു ചർച്ചയും ചെയ്യാതെയാണ് സ്‌കൂളിലെ പണം പിരിവ്. വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ പരാതിയിൽ സ്‌കൂളിലെ പല പ്രവർത്തികളും യാതൊരു ആലോചനയും ഇല്ലാതെ ആണ് നടപ്പിലാക്കുന്നത് എന്നും ഇതിൽ വിദ്യാഭ്യാസ വകുപ്പ് കൂടുതലായി ഇടപെടണമെന്നും ആവശ്യപ്പെടുന്നു.
സാധാരണഗതിയിൽ 100 രൂപ വീതം പരീക്ഷാ ഫീസ് പിരിക്കാൻ സ്‌കൂൾ അധികൃതർക്ക് അവകാശമില്ല. അങ്ങനെ 100 രൂപ പിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയിട്ടുമില്ല.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്