- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മനസ്സലിവില്ലാത്ത ആളല്ല ആരിഫ് മുഹമ്മദ് ഖാൻ; താൻ കസേരയിട്ടിരുന്ന കാരണം കടയുടമയുടെ കച്ചവടം മുടങ്ങിയത് രണ്ടു മണിക്കൂറോളം; യാത്ര പറഞ്ഞ് പോകാൻ നേരം കടയുടമയെ നിർബ്ബന്ധിച്ച് പണം ഏൽപ്പിച്ച് ഗവർണർ; കടയുടമ ഫിറോസിന് ഇത് പുതുഅനുഭവം
കൊല്ലം: ദൂരത്തുനിന്നു കരിങ്കൊടി കാണിക്കുന്നതിൽ പ്രശ്‌നമില്ലെന്നും കാറിൽ ഇടിച്ചാൽ പുറത്തിറങ്ങുമെന്നും ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്ന കാര്യമാണ്. നിലമേലിൽ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് ഗവർണർ ഔദ്യോഗിക വാഹനത്തിൽ നിന്നിറങ്ങി റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചത് ഒരു കടയുടെ മുന്നിലാണ്. രണ്ട് മണിക്കൂർ നേരത്തെ പ്രതിഷേധത്തിനിടെ സ്വാഭാവികമായും കച്ചവടക്കാരന്റെ കച്ചവടം മുട്ടി. ഇതുകണക്കിലെടുത്ത് ആരിഫ് മുഹമ്മദ് ഖാൻ കച്ചവടക്കാരന്റെ കച്ചവടം മുടങ്ങിയതിൽ 1000 രൂപ കടയുടമയെ ഏൽപിച്ചാണ് മടങ്ങിയത്.
രണ്ട് മണിക്കൂർ കച്ചവടം മുടങ്ങിയതിന് നഷ്ടപരിഹാരമെന്ന നിലയിലാണ് തുക നൽകിയത്. എന്നാൽ സംഭവത്തിൽ പരാതിയില്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നുമായിരുന്നു കടയുടമ ഫിറോസിന്റെ പ്രതികരണം. പൈസ വേണ്ടെന്ന് ഫിറോസ് പറഞ്ഞിട്ടും 1000 രൂപ നൽകി. 'അദ്ദഹം ഇവിടെ വന്ന് ഒരു കസേര ചോദിച്ച് ഇവിടെയിരുന്നു. രണ്ട് മണിക്കൂർ അദ്ദേഹം ഇവിടെയിരിക്കുമെന്ന് കരുതിയില്ല. ആ സമയത്ത് കച്ചവടം നടന്നില്ല. തുടർന്ന് വേണ്ടെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് പണം നൽകി. അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫാണ് പണം നൽകിയത്. 1000 രൂപ തന്നു.' ഫിറോസ് പറഞ്ഞു. രണ്ട് മണിക്കൂർ നേരത്തെ പ്രതിഷേധത്തിനൊടുവിൽ ഗവർണർ സദാനന്ദപുരത്തെ പരിപാടി സ്ഥലത്തേക്ക് മടങ്ങിപ്പോയി.
എസ് എഫ് ഐ കരിങ്കൊടി കാട്ടിയതാണ് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. കാറിന് അടുത്ത് എസ് എഫ് ഐക്കാർ എത്തി. കാറിൽ ഇടിക്കുകയും ചെയ്തു. ഇതോടെ കാറിൽ നിന്നും ഗവർണർ പുറത്തിറങ്ങി.
തൊട്ടടുത്ത കടയിലെ കസേരയിൽ ഇരിക്കുകയും ചെയ്തു. തനിക്ക് സുരക്ഷയൊരുക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന് ഗവർണർ ആരോപിച്ചു. വലിയ സംഘർഷമാണ് എസ് എഫ് ഐ ആ സ്ഥലത്തുണ്ടായത്. കൊല്ലം നിലമേലാണ് സംഭവം. തിരുവനന്തപുരം-കൊല്ലം അതിർത്തിയാണ് ഇത്. പൊലീസിനെ ഗവർണർ ശകാരിക്കുകയും ചെയ്തു. ഗവർണർക്കെതിരെ ബാനറുമായാണ് എസ് എഫ് ഐ കരിങ്കൊടി കാട്ടാനെത്തിയത്.
പാർട്ടിയുടെയുടെ മുഖ്യമന്ത്രിയുടെയും ദിവസക്കൂലിക്കാരാണ് ഈ പ്രതിഷേധിക്കുന്നത്. കരിങ്കൊടി കാണിക്കുകയും ഗവർണറുടെ കാറിൽ ഇടിക്കുകയും ചെയ്തിട്ട് തിരിച്ചുചെന്നാൽ കൂലി കിട്ടും. 17 പേരാണ് കരിങ്കൊടി കാണിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഞാൻ വരുന്നതിന് മുൻപ് എന്തുകൊണ്ട് അവരെ മാറ്റികൂടായിരുന്നു? മാറ്റാൻ സാധിക്കില്ല, കാരണം മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടാണ് അവർ വന്നു നിൽകുന്നത്. '' ഗവർണർ പറഞ്ഞു.
ഇത് ആർക്കെതിരെയുമുള്ള പോരാട്ടമല്ലെന്നും എന്നാൽ സംസ്ഥാനത്തിന്റെ തലവൻ എന്നനിലയിൽ നിയമലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും ഗവർണർ പറഞ്ഞു.