- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സഹകരണത്തിലെ ക്രമക്കേട് നിയമസഭയിൽ ചോദ്യമായി ഉന്നയിച്ചത് സുധാകരനെ വെട്ടി മാറ്റി അവസരം നൽകിയ സലാം; അമ്പലപ്പുഴ എംഎൽഎയെ മുഖ്യമന്ത്രി നേരിട്ട് ശാസിച്ചത് അതിരൂക്ഷമായി; വാസവന്റെ കണ്ണിൽ തടഞ്ഞത് പിൻവലിക്കലായി; സലാമിനെതിരെ പാർട്ടി അന്വേഷണം വരും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിരട്ടി. ചോദ്യം പിൻവലിച്ച് തടിയൂരി അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം. സഹകരണ സംഘങ്ങളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യമാണ് സലാം ഉയർത്തുന്നത്. അതിനിടെ ഈ ചോദ്യം എങ്ങനെയാണ് ചോദിച്ചത് എന്നതിൽ സിപിഎം നേതൃത്വം സലാമിനോട് വിശദീകരണം തേടും. പാർട്ടിയും സംഭവം അന്വേഷിക്കും.
സഹകരണ സംഘങ്ങളുടെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സഹകരണ സംഘങ്ങളും സ്ഥാപനങ്ങളും ഏതൊക്കെയാണ്? ഭരണ സമിതിക്ക് നേതൃത്വം നൽകുന്നത് ഏത് രാഷ്ട്രീയ പാർട്ടിയാണ്? ജില്ല തിരിച്ചുള്ള പട്ടികയും രാഷ്ട്രീയ പാർട്ടിയും? ക്രമക്കേടുകൾ വിശദമാക്കാമോ? എന്നിങ്ങനെയായിരുന്നു സി പി എം എം എൽ എ ആയ എച്ച് സലാമിന്റെ നിയമസഭ ചോദ്യം. ഇത് തീർത്തും കരുവന്നൂർ അന്വേഷണ ഘട്ടത്തിൽ സിപിഎമ്മിന് വെല്ലുവിളിയാകും. സിപിഎമ്മിന് എതിരേയും മറുപടി നൽകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഗൗരവത്തോടെയാണ് സർക്കാർ ഈ ചോദ്യങ്ങളെ കാണുന്നത്.
10 ദിവസം മുൻപ് എം എൽ എ കൊടുത്ത ചോദ്യം നിയമസഭ വെബ്‌സൈറ്റിൽ പ്രസിദ്ധികരിക്കുകയും ചെയ്തു. മറുപടി തയ്യാറാക്കി സഹകരണ വകുപ്പിൽ നിന്ന് മന്ത്രി വാസവന് ഫയൽ ലഭ്യമാക്കിയപ്പോഴാണ് ചോദ്യത്തിന്റെ അപകടം വാസവന് മനസിലായത്. കരവന്നൂർ, കണ്ടല ഉൾപ്പെടെ സി പി എം നേതൃത്വത്തിലുള്ള ഭരണസമിതികളാണ് ഏറ്റവും കൂടുതൽ ക്രമക്കേട് നടത്തിയതെന്ന ലിസ്റ്റ് പുറത്തു വന്നാലുള്ള ഭവിക്ഷ്യത്ത് മനസിലാക്കിയ വാസവൻ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
സലാമിനെ ശാസിച്ച മുഖ്യമന്ത്രി ചോദ്യം അടിയന്തിരമായി പിൻവലിക്കാൻ നിർദ്ദേശിച്ചു. തുടർന്ന ചോദ്യം പിൻവലിക്കണമെന്ന സലാമിന്റെ ഓൺലൈൻ അപേക്ഷ നിയമസഭ സെക്രട്ടറിക്ക് ലഭിച്ചു. തുടർന്ന് വെബ്‌സൈറ്റിൽ നിന്ന് ചോദ്യം നീക്കിയെങ്കിലും അച്ചടിച്ച് വന്ന ചോദ്യങ്ങളുടെ ബുക്ക് ലൈറ്റിൽ സലാമിന്റെ വിവാദ ചോദ്യം ഇടം നേടി. ഇതോടെയാണ് പുറത്ത് ഇക്കാര്യം അറിയുന്നത്. ഗുരുതരമായ വീഴ്ച ഇക്കാര്യത്തിൽ ഉണ്ടായി എന്നാണ് സിപിഎം വിലയിരുത്തൽ. ആലപ്പുഴയിലെ സിപിഎം രാഷ്ട്രീയം വിഭാഗീയതകളിലൂടെയാണ് കടന്നു പോകുന്നത്.
അമ്പലപ്പുഴയിൽ കഴിഞ്ഞ തവണ ജി സുധാകരനായിരുന്നു എംഎൽഎ. സുധാകരനെ തഴഞ്ഞാണ് സലാമിനെ സ്ഥാനാർത്ഥിയാക്കിയത്. മന്ത്രി സജി ചെറിയാന്റെ വിശ്വസ്തനായാണ് സലാം അറിയപ്പെടുന്നത്. ആലപ്പുഴ ജില്ലാ സെക്രട്ടറി നാസറുമായും അകന്നു നിൽക്കുന്ന നേതാവാണ് നിലവിൽ സലാം. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ സിപിഎം ജില്ലാ നേതൃത്വം സലാമിനോട് വിശദീകരണം തേടും.
പാർട്ടിക്കുള്ളിൽ സലാമിന് താക്കീത് ചെയ്യാനും സാധ്യതയുണ്ട്. അതിനിടെ അടുത്ത സിപിഎം നിയസഭാ കക്ഷി നേതൃയോഗത്തിൽ ഇത്തരം ചോദ്യങ്ങളുമായി എത്തരുതെന്ന് എല്ലാ എംഎൽഎമാർക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകാനും സാധ്യതയുണ്ട്.