- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കു വേണ്ടിയിരുന്നത് 40ലക്ഷം; ഓട്ടോ ഡ്രൈവറായ പിതാവിന്റെ നിർധനാവസ്ഥ കണ്ട് സുമനസ്സുകൾ ഒന്നിച്ചപ്പോൾ ലഭിച്ചത് ഒന്നരക്കോടിയോളം; പണം ആവശ്യത്തിലധികം ലഭിച്ചിട്ടും ഹന്നമോളെ രക്ഷിക്കനായില്ല; മജ്ജ മാറ്റി വെക്കൽ ചികിത്സക്ക് കാത്തുനിൽക്കാതെ ഹന്നമോൾ യാത്രയാകുമ്പോൾ
മലപ്പുറം: മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്കുവേണ്ടിയിരുന്നത് 40ലക്ഷം. ഓട്ടോ ഡ്രൈവറായ പിതാവിന്റെ നിർധനാവസ്ഥകണ്ട് സുമനസ്സുകൾ ഒന്നിച്ചപ്പോൾ ലഭിച്ചത് ഒന്നരക്കോടിയോളം രൂപ. നാട്ടുകാരും സുമനുസ്സുകളും ചേർന്ന് ഒന്നരക്കോടി രൂപയോളം സമാഹരിച്ചിട്ടും ഹന്നമോളെ രക്ഷിക്കനാലില്ല. മജ്ജ മാറ്റി വെക്കൽ ചികിത്സക്ക് കാത്തുനിൽക്കാതെ ഹന്നമോൾ യാത്രയായി.
കുറ്റിപ്പുറം കടവത്ത് സൈതലവിയുടെ മകൾ ഹന്ന മോൾ (17)മരണപ്പെട്ടു. ഹന്ന മോളുടെ മജ്ജ മാറ്റി വെക്കൽ ചികിത്സക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങൾ ഒരുമിച്ച് വലിയൊരു സംഖ്യ കണ്ടെത്തുകയും ചികിത്സക്ക് ആവശ്യമായ സംഖ്യ മാറ്റിവെച്ച് ബാക്കി തുക മറ്റ് രോഗികൾക്ക് നൽകുകയും ചെയ്തിരുന്നു. 7:42 ന് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ വച്ചാണ് മരണപ്പെട്ടത്. മജ്ജ മാറ്റിവെക്കൽ ശസ്തക്രിയ മാത്രമായിരുന്നു ഹന്നയുടെ ജീവൻ രക്ഷിക്കാനുള്ള ഏക വഴി. ശസ്ത്ര്വക്രിയ അടക്കമുള്ള ചികിത്സക്ക് 40ലക്ഷം രൂപയായിരുന്നു ആവശ്യം.
ഓട്ടോ ഡ്രൈവറായ പിതാവ് സെയ്തലവിക്ക് ഇത്രയും വലിയ തുക സമാഹരിക്കാൻ സാധിക്കുമായിരുന്നില്ല. ഇതോടെ സാമൂഹിക മാധ്യമങ്ങളിലൂടെയും മാറ്റുമായി സുമനസ്സുകൾ ഒന്നിക്കുകയായിരുന്നു. നാടും നാട്ടുകാരും സുമനസ്സുകളും ഒന്നായതോടെ ഒന്നരക്കോടിയോളം രൂപയാണ് സമാഹരിച്ചത്. എന്നിട്ടും ഹന്നമോളുടെ ജീവിതം തിരിച്ചുപിടിക്കാൻ സാധിച്ചില്ല.
ഹന്നമോളുടെ ജീവിതം മനസ്സിലാക്കിയതോ െചെറുതും വലുതുമായ സഹായങ്ങൾ അക്കൗണ്ടിലേക്ക് ഒഴുകുകയായിരുന്നു. 70ലക്ഷം രൂപ കുടുംബത്തിന് കൈമാറിയെങ്കിലും ദിവസങ്ങളായി ഗുരുതരാവസ്ഥയിലുള്ള ഹെസ്സ ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. . ജനാസ നിസ്‌കാരം 11 30 ന് കുറ്റിപ്പുറം ജുമാ മസ്ജിദിൽ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്