- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹാദിയ പുനർവിവാഹം കഴിച്ച് തിരുവനന്തപുരത്ത് താമസിക്കുന്നുവെന്ന് സർക്കാർ; നിയമവിരുദ്ധ തടങ്കലിൽ അല്ലെന്നും കോടതിയിൽ റിപ്പോർട്ടു നൽകി; താൻ സുരക്ഷിതയെന്ന് ഹാദിയയുടെ മൊഴിയും; അശോകൻ നൽകിയ ഹേബിയസ് കോർപസ് തീർപ്പാക്കി ഹൈക്കോടതി

കൊച്ചി: ഡോ. ഹാദിയയുടെ അച്ഛൻ നൽകിയ ഹേബിയസ് കോർപ്പസ്ഹരജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമവിരുദ്ധ തടങ്കലിൽ അല്ലെന്ന് ബോധ്യമായതിനെ തുടർന്നാണ് നടപടി ഹൈക്കോടതി നടപടി ക്രമങ്ങൾ അവസാനിപ്പിച്ചത്. ഹാദിയ പുനർവിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തന്നെ ആരും തടങ്കലിൽ പാർപ്പിച്ചത് അല്ലെന്ന ഹാദിയയുടെ മൊഴിയും കോടതിയിൽ പൊലീസ് ഹാജരാക്കിയിരുന്നു.
മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ മകളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഏതാനും ആഴ്ചകളായി മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നുമാണ് അശോകന്റെ ആരോപണം. മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നുമായിരുന്നു ഹേബിയസ് കോർപ്പസ് ഹരജി. അതേസമയം, അച്ഛനെ ഇപ്പോഴും സംഘ്പരിവാർ ആയുധമാക്കുകയാണെന്ന് ഹാദിയ ആരോപിച്ചിരുന്നു. ഇപ്പോൾ പുനർവിവാഹിതയായി ഭർത്താവിനൊപ്പം തിരുവനന്തപുരത്താണു കഴിയുന്നതെന്നും അക്കാര്യം അച്ഛനും പൊലീസ് ഉദ്യോഗസ്ഥർക്കുമെല്ലാം അറിയുമെന്നും അവർ പറഞ്ഞു. താനിപ്പോഴും മുസ്ലിമാണെന്നും സുരക്ഷിതയാണെന്നും ഹാദിയ വ്യക്തമാക്കി.
നേത്തെ മകളെ കാണാനില്ലെന്നും അവളുടെ ഭർത്താവ് ഷഫിൻ ജഹാനും അയാളുമായി ബന്ധമുള്ള ചിലരും അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹാദിയയുടെ പിതാവ് ഹേബിയസ് കോർപസ് ഹർജി നൽകിയത്. കഴിഞ്ഞ ഒരു മാസമായി ഹാദിയയെ ഫോണിൽ ബന്ധപ്പെടാനുള്ള തന്റെ ശ്രമങ്ങൾ വൃഥാവിലായെന്നും അവർ നടത്തിവന്നിരുന്ന ഹോമിയോ ക്ലിനിക്കും പൂട്ടിയിരിക്കുകയാണെന്നും അശോകൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഹാദിയയെ കോടതിയിൽ ഹാജരാക്കാൻ ഹേബിയസ് കോർപ്പസ് റിട്ട് പുറപ്പെടുവിക്കണമെന്നാണ് പിതാവ് അശോകൻ ഹർജിയിൽ ആവശ്യപ്പെട്ടത്.
ഹാദിയയും ജഹാനും തമ്മിലുള്ള വിവാഹം കടലാസിൽ മാത്രമാണെന്നും യഥാർത്ഥ വൈവാഹിക ബന്ധമില്ലെന്നും ഇപ്പോഴത്തെ ഹർജിയിൽ അശോകൻ വാദിച്ചു. മെഡിസിൻ കോഴ്സ് പൂർത്തിയാക്കിയ ശേഷം ഹാദിയ ആരംഭിച്ച ഹോമിയോപ്പതി ക്ലിനിക്ക് എപ്പോഴോ പൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഹാദിയ മാനസികമായും ശാരീരികമായും രോഗിയാണെന്നും അദ്ദേഹം ഹർജിയിൽ ആരോപിച്ചു. ചില വാർത്തകൾ അനുസരിച്ച്, ഹാദിയ ഷഫീൻ ജഹാനിൽ നിന്നും വിവാഹമോചനം നേടുകയും ഇപ്പോൾ വീണ്ടും വിവാഹിതയായെന്നുമാണ് അറിയാൻ കഴിഞ്ഞതെന്നും ഹർജിയിൽ പറയുന്നുണ്ട്.
2016ൽ ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതും മുസ്ലീമായ ഷഫീൻ ജഹാനുമായുള്ള വിവാഹവും രാജ്യത്തുടനീളം വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. ജസ്റ്റിസുമാരായ അനു ശിവരാമൻ, സി പ്രതീപ് കുമാർ എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഖാലിദ് ദസ്തഗീർ എന്ന പേരുള്ള ഒരു മുസ്ലിം യുവാവിനെയാണ് ഹാദിയ രണ്ടാമത് വിവാഹം കഴിച്ചതെന്നാണ് വാർത്ത.


