കൊച്ചി: ശാസ്ത്രം വളർത്താനാണ് ' മിത്ത് ' പ്രസംഗം നടത്തിയതെന്ന സ്പീക്കർ ഷംസീറിന്റെ വാദത്തെ പരിഹസിച്ചു നടൻ ഹരീഷ് പേരടി .ശാസ്ത്രം വളർത്താൻ അപര മത വിദ്വേഷം പ്രസംഗീക്കേണ്ടെന്ന് , അപര മതവിദ്വേഷവും ശാസ്ത്രവും രണ്ടാണെന്ന് വ്യക്തമാക്കി തന്ന ആളാണ് ഐ എസ് ആർ ഒ ചെയർമാൻ സോമനാഥ് എന്നും ഹരീഷ് പേരടി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാനെ ഇറക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യത്തിന്റെ ..നമ്മുടെ ഇന്ത്യയുടെ ISRO ചെയർമാൻ ഇ.സോമനാഥൻ സാർ....വളരെ കൃത്യവും വ്യക്തവുമായി പറഞ്ഞു...വിശ്വാസം വ്യക്തിപരമായ ഇടമാണ്..ശാസ്ത്രം എന്റെ തൊഴിൽ പരമായ ഇടമാണ്...രണ്ടും രണ്ടാണെന്ന്...അതായത് ഉത്തമന്മാരെ..കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ശാസ്ത്രം വളർത്താൻ അപര മത വിദ്വേഷം പ്രസംഗീക്കേണ്ടെന്ന്..അപര മതവിദ്വേഷവും ശാസ്ത്രവും രണ്ടാണെന്ന്..ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാവേണ്ടെന്ന്..യുക്തിവാദിയായാൽ ശാസ്ത്രജ്ഞനാവില്ലെന്ന്..യുക്തിവാദവും ശാസ്ത്രവും രണ്ടാണെന്ന്..സ്വയം സോഷ്യലിസ്റ്റ് എന്നോ കമ്മ്യൂണിസ്റ്റ് എന്നോ പുരോഗമനവാദിയെന്നോ വിശേഷിപ്പിച്ചാൽ ശാസ്ത്രജ്ഞനാവില്ലെന്ന്..നല്ലത് എന്ന് നിങ്ങൾ വിശ്വസിക്കുന്ന നിങ്ങളുടെ രാഷ്ട്രീയവും ശാസ്ത്രവും രണ്ടാണെന്ന്..ചുരുക്കി പറഞ്ഞാൽ ശാസ്ത്രത്തിന് ആരാധകരെ ആവിശ്യമില്ലെന്ന് ...ശാസ്ത്രത്തിന് ശാസ്ത്രം പഠിക്കുന്നവരെ മാത്രം മതിയെന്ന് ...ശാസ്ത്രത്തിന്റെ നന്മ ജാതി,മത,രാഷ്ടിയ ദേദമന്യേ എല്ലാവർക്കുമുള്ളതാണെന്ന്..സോമനാഥൻ സാർ ഈ ശാസ്ത്രിയ വിശകലനം നമ്മുടെ നാടിന് ആവിശ്യമാണ്...നന്ദി...ശാസ്ത്രം ജയിക്കട്ടെ..- ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് .

നേരത്തെ ചന്ദ്രയാൻ-3 ഇറങ്ങിയ ചന്ദ്രനിലെ പ്രദേശത്തെ ശിവ ശക്തി എന്ന് വിളിക്കുന്നതിൽ തെറ്റില്ലെന്ന് ഐഎസ് ആർഒ ചെയർമാൻ സോമനാഥ് പറഞ്ഞിരുന്നു. ഞങ്ങൾക്കെല്ലാം സ്വീകാര്യമായ രീതിയിലാണ് പ്രധാനമന്ത്രി അതിന്റെ അർത്ഥം വിശദീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രയാൻ 2 ചെന്നിറങ്ങിയ ചന്ദ്രനിലെ ഇടത്തിന് തിരംഗ എന്ന പേരാണ് പ്രധാനമന്ത്രി നൽകിയത്. ഇത് രണ്ടും ഭാരതീയ നാമങ്ങളാണ്. നമ്മൾ ചെയ്യുന്നതിൽ നമുക്ക് പ്രധാന്യമുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ട്.

തിരുവനന്തപുരത്ത് വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥ്. ശാസ്ത്രവും വിശ്വാസവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. അത് രണ്ടും കൂട്ടിക്കലർത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.