- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇളമണ്ണൂരിൽ യുവമോർച്ചാക്കാരിൽ നിന്നും അടികിട്ടാതെ രക്ഷപ്പെട്ടവർ പുനലൂരിൽ നടത്തിയത് 'രക്ഷാപ്രവർത്തനം'! മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ കള്ളത്തരം കേട്ട് പ്രതിഷേധിച്ച ഹരിലാലിനെ പൊലീസ് എറിഞ്ഞു കൊടുത്തത് ഡിഫിക്കാർക്ക്; പുനലൂരിലേതും പിണറായി കാണാതെയുള്ള ക്രൂര മർദ്ദനം

പുനലൂർ: മുഖ്യമന്ത്രി പ്രസംഗിച്ചു കൊണ്ടു നിൽക്കെ കനത്ത പൊലീസ് സുരക്ഷ ഭേദിച്ചു ബാരിക്കേഡ് മറികടന്നു യുവാവ് വേദിക്കു മുന്നിലെത്തിയ യുവാവിനും ഡിവൈഎഫ് ഐ വക രക്ഷാപ്രവർത്തനം. ചാടി വീണ പൊലീസ് ഇയാളെ പിടികൂടിയെങ്കിലും ഡിവൈഎഫ്‌ഐ വൊളന്റിയർമാർ വളഞ്ഞിട്ടു മർദിച്ചു. എന്നാൽ പൊലീസ് പിടികൂടുന്നത് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടത്. സ്റ്റേജിന്റെ പിറകിലിട്ടായിരുന്നു ഡിവൈഎഫ് ഐയുടെ മർദ്ദനം. പത്തനംതിട്ടയിലെ യുവമോർച്ച കരിങ്കൊടി കണ്ടിട്ടും പമ്മിയിരുന്നവരാണ് പുനലൂരിൽ തല്ലി ആഹ്ലാദിച്ചത്.
പത്തനംതിട്ട ജില്ലയിൽ ശരിക്കും പൊലീസിന്റെ പണിക്ക് വേണ്ടി ഇറക്കിയത് ഡിവൈഎഫ്‌ഐ സ്‌ക്വാഡുകളെയാണ്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വരുന്നതിന് മുന്നിൽ മൂന്നും നാലും കാറുകളിലും ജീപ്പുകളിലുമായി ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവർത്തകരെ പറഞ്ഞു വിടുകയാണ് പൊലീസ് ചെയ്തത്. ഒരു ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലാണ് ഗുണ്ടായിസത്തിന് വഴിയൊരുക്കിയത്. വഴിയിൽ തടയാൻ നിൽക്കുന്നവർ ആരായാലും അവരെ ആദ്യം ഡിവൈഎഫ് ഐ സ്‌ക്വാഡ് കൈകാര്യം ചെയ്യണമെന്നതായിരുന്നു പദ്ധതി.
പിന്നാലെ വരുന്ന പൊലീസ് അടി കൊള്ളുന്നവരെ ജീപ്പിലാക്കി സ്റ്റേഷനിലേക്ക് മാറ്റും. റാന്നിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇങ്ങനെ കൈകാര്യം ചെയ്തു സ്റ്റേഷനിലേക്ക് മാറ്റി. എന്നാൽ, അടൂർ ഇളമണ്ണൂരിൽ കരിങ്കൊടിയുമായി ചാടി വീണ യുവമോർച്ച പ്രവർത്തകർക്ക് നേരെ രക്ഷാപ്രവർത്തനത്തിന് വന്ന ഡിവൈഎഫ്‌ഐയും പൊലീസും കണ്ടം വഴി ഓടി. അടിപേടിച്ചായിരുന്നു ഈ 'രക്ഷാപ്രവർത്തനം'. ഈ സംഘമാണ് പുനലൂരിലെ മർദ്ദനത്തിന് പിന്നിൽ എന്നാണ് സൂചന.
'ഈ പരിപാടി (നവകേരള സദസ്സ്) ഏതെങ്കിലും മുന്നണികൾക്ക് എതിരല്ല. ഈ പരിപാടി ഏതെങ്കിലും മുന്നണികൾക്ക് അനുകൂലമോ അല്ല. നാടിനു വേണ്ടിയാണ്. ഈ പരിപാടി ജനങ്ങൾക്ക് വേണ്ടിയാണ്. നമ്മുടെ ഭാവിക്കു വേണ്ടിയാണ്...' എന്നു മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴാണ് 'അല്ല... അല്ല...' എന്നു ഉറക്കെ വിളിച്ചു പുനലൂർ നരിക്കൽ സ്വദേശി ഹരിലാൽ വേദിക്കു മുന്നിലേക്കെത്തിയത്. യുവാവ് ബാരിക്കേഡ് മറികടന്ന് എത്തിയതു കണ്ടു സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു. ഇയാളെ പിടികൂടുകയും ചെയ്തു.
പെട്ടെന്നു പിടികൂടി പരിപാടി നടന്ന ചെമ്മന്തൂർ സ്റ്റേഡിയത്തിനു പിൻഭാഗത്തെ റോഡിലേക്കു കൊണ്ടുപോയി. ഇവിടെ വച്ചു, നവകേരള സദസ്സിന്റെ ലോഗോ പതിച്ച ബനിയൻ ധരിച്ച ഡിവൈഎഫ്‌ഐ വൊളന്റിയർമാർ ഹരിലാലിനെ മർദിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇയാളെ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം വിട്ടയച്ചു. അതിക്രൂരമായ മർദ്ദനാണ് ഹരിലാലിന് ഏൽക്കേണ്ടി വന്നത്. കോടതിയിൽ മർദ്ദനം എത്താതിരിക്കാനാണ് ഇയാളെ വിട്ടയച്ചതെന്നും സൂചനയുണ്ട്. ഡിവൈഎഫ് ഐ മർദ്ദിക്കുന്നവരെ അറസ്റ്റു ചെയ്യരുതെന്ന അനൗദ്യോഗിക നിർദ്ദേശം പൊലീസിന് കിട്ടിയിട്ടുണ്ട്.
ഈ സംഭവത്തെക്കുറിച്ചു മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തു. ' നവകേരള സദസ്സിന്റെ നിറം കെടുത്തുവാൻ ചിലർ മനഃപൂർവം ഇത്തരത്തിലുള്ള സംഭവങ്ങൾ കാട്ടിക്കൂട്ടുകയാണ്. മഅതെല്ലാം മുൻ നിശ്ചയിച്ച പ്രകാരം നടക്കുന്നതാണ്.' എന്നാൽ കാണാത്ത ഡി വൈ എഫ് ഐ മർദ്ദനത്തെ കുറിച്ച് പറഞ്ഞതുമില്ല. യുവമോർച്ചയിൽ നിന്നും അടിപേടിച്ചോടിയവർ അങ്ങനെ പുനലൂരിൽ മുഖ്യമന്ത്രിക്ക് വേണ്ടി ഹീറോയായി.
പത്തനംതിട്ടയിൽ പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കണക്കൂ കൂട്ടലുകൾ പാടേ തെറ്റിച്ചു കൊണ്ടാണ് യുവമോർച്ച ജില്ലാ അധ്യക്ഷൻ നിതിൻ ശിവയുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രയോഗത്തിന് ഇറങ്ങിയത്. കോന്നിയിൽ നിന്ന് യോഗം കഴിഞ്ഞ് അടൂരിലേക്ക് വരുന്ന വഴി ഇളമണ്ണൂരിൽ വച്ചാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസുകാരെപ്പോലെ റോഡിന്റെ വശങ്ങളിൽ നിന്നായിരുന്നില്ല, മധ്യത്തിലേക്ക് ഇറങ്ങി നിന്നാണ് കരിങ്കൊടി വീശി മുദ്രാവാക്യം മുഴക്കിയത്.
കരിങ്കൊടി പ്രയോഗക്കാരെ പൊലീസിന്റെ നിർദ്ദേശാനുസരണം നേരിടാൻ വന്ന ഡിവൈ്എഫ്‌ഐ സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ ഗ്ലാസ് അടിച്ചു തകർത്തു. ഇതോടെ ഭയന്നു പോയ ഇവർ കാറിൽ നിന്ന് പുറത്തിറങ്ങാതെ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.


