- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഡാർക്ക വെബ്ബിൽ ആ ദൃശ്യങ്ങളെത്തിയോ എന്ന സംശയത്തിനിടെ ഹാഷ് ടാഗ് മാറ്റത്തിലെ ഫോറൻസിക് റിപ്പോർട്ടെത്തി; മെമ്മറി കാർഡിലെ കൃത്യവിലോപം കോടതിയിലിരിക്കെ; വിവോ ഫോണിൽ കാർഡ് ഇട്ടത് അരമണിക്കൂറോളം; ഹാഷ് വാല്യുവിൽ മൂന്ന് തവണ മാറ്റം; ആ ജിയോ സിം കാർഡ് ആരുടേത്? കോടതി അന്വേഷണം നിർണ്ണായകമാകും

കൊച്ചി: മെമ്മറി കാർഡിലെ ഹാഷ് ടാഗിൽ മാറ്റം വന്നുവെന്ന അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുന്നത് ജ്യുഡീഷ്യറിയുടെ വിശ്വാസ്യത തിരിച്ചു പിടിക്കാൻ. കോടതിയുടെ മേൽനോട്ടത്തിലെ അന്വേഷണം ഇതിൽ വ്യക്തത വരുത്തും. അട്ടിമറി നടന്നുവെങ്കിൽ അന്വേഷണ ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് അതിനിർണ്ണായകമാണ് ഹൈക്കോടതി ജസ്റ്റീസ് ബാബുവിന്റെ വിധി. ആവശ്യപ്പെട്ടായിരുന്നു അതിജീവിത കോടതിയെ സമീപിച്ചത്. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചതുകൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് തിരിച്ചടിയാണ് വിധി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിട്ടു. അതിജീവിതയുടെ ഹർജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. അന്വേഷണത്തിന് ഉത്തരവിടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിർദ്ദേശം. ജില്ലാ ജഡ്ജി വസ്തുതയെന്തെന്ന് അന്വേഷിക്കണം. ആവശ്യമെങ്കിൽ പൊലീസിന്റെയോ മറ്റ് ഏജൻസികളുടെ സഹായം തേടാം. പരാതി ഉണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. അന്വേഷണത്തിൽ ആരെങ്കിലും കുറ്റം ചെയ്‌തെന്നു കണ്ടെത്തിയാൽ ക്രിമിനൽ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
നടിയെ ആക്രമിച്ച കേസിൽ പുറത്തുവന്ന എഫ്എസ്എൽ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ഉണ്ടായിരുന്നു. മൂന്നാം തവണ ഹാഷ് വാല്യു മാറിയതിന് പിന്നിൽ ഗുരുതരമായ കൃത്യവിലോപമെന്ന് ശാസ്ത്രീയ പരിശോധനാ ഫലം ചൂണ്ടിക്കാണിക്കുന്നു. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് സ്മാർട്ട് ഫോൺ ഉപയോഗിച്ച് ആക്സസ് ചെയ്തതായി സ്ഥിരീകരിക്കപ്പെട്ടു. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച ഫോണിൽ 'നിഖിൽ' എന്ന പേരിൽ ലോഗിൻ ചെയ്ത വിഡിയോ ഗെയിം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി 9 നു രാത്രി 9.58 നു ലാപ്ടോപുമായി ഘടിപ്പിച്ചാണു കാർഡ് പരിശോധിച്ചത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന 2018 ഡിസംബർ 13 ന് രാത്രി 10.58ന് ആൻഡ്രോയിഡ് ഫോണിലിട്ടാണു കാർഡ് പരിശോധിച്ചിരിക്കുന്നത്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ 19നു ഉച്ചയ്ക്ക് 12.30നു ജിയോ സിംകാർഡ് ഉപയോഗിക്കുന്ന വിവോ ഫോണിലിട്ടാണു കാർഡ് പരിശോധിച്ചതെന്നും ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി.
മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടനയിൽ (ഹാഷ് വാല്യൂ) മൂന്നു തവണയെങ്കിലും മാറ്റം വന്നതായി കണ്ടെത്തി. കാർഡിന്റെ ഡിജിറ്റൽ ഘടനയിൽ സംഭവിച്ച മാറ്റം അതിലെ ദൃശ്യങ്ങളിൽ സംഭവിച്ചിട്ടില്ലെങ്കിലും അതിന്റെ മെറ്റാ ഡേറ്റയിൽ (അനുബന്ധ ഡേറ്റ) മാറ്റം കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരം കോടതി രേഖകളിൽ ഇല്ലാത്തതിനാൽ ദൃശ്യങ്ങൾ അനുവാദമില്ലാതെയാണ് കണ്ടിരിക്കുന്നത് എന്നതു വ്യക്തമാക്കുന്നുണ്ട്. കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച ലാപ്ടോപ്, ആൻഡ്രോയ്ഡ് ഫോൺ വിവോ ഫോൺ എന്നിവയുടെ ഉടമകളെ കണ്ടെത്തുന്നതിനുള്ള ശ്രമവും ഇനിയുണ്ടാകും. കോടതിയിൽ നിന്നു ദൃശ്യങ്ങൾ ചോർന്നതായുള്ള അതിജീവിതയുടെ ആശങ്കയ്ക്ക് അടിവരയിടുന്നതായിരുന്നു ഫൊറൻസിക് പരിശോധനാ റിപ്പോർട്ട്.
അതിനിടെ നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ഡാർക് വെബ്ബിൽ ലഭ്യമെന്നു സ്ഥിരീകരിക്കാത്ത വിവരവും ചർച്ചകളിൽ എത്തി.നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായി പൊലീസ് ചൂണ്ടിക്കാണിക്കുന്ന മെമ്മറി കാർഡ് നിയമവിരുദ്ധമായി ആക്‌സസ് ചെയ്‌തെന്ന സ്ഥിരീകരണം അതുകൊണ്ട് തന്നെ പുതിയ തലത്തിലെത്തി. ഈ വിഷയത്തെ അതിജീവിതയും ഗൗരവത്തോടെ എടുത്തു. തന്റെ സ്വൈര ജീവിതത്തിന് തടസ്സമായി ഇതിനെ അവർ കണ്ടു. ഈ നിയമ പോരാട്ടമാണ് വിജയത്തിലെത്തിക്കുന്നത്.
എന്താണ് ഹാഷ് വാല്യൂ?
നടിയെ ആക്രമിച്ച കേസിലാണ് മലയാളികൾ ഹാഷ് വാല്യു എന്ന പദം കൂടുതലായി കേൾക്കുന്നത്. ഈ സാഹചര്യത്തിൽ എന്താണ് ഹാഷ് വാല്യൂവെന്ന് പലരും സംശയം ചോദിക്കുന്നുണ്ട്. ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യത പല കേസുകളിലും വലിയ പ്രതിസന്ധിയായി മാറാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഒരു ഡിജിറ്റൽ രേഖയുടെ വിശ്വാസ്യത ഉറപ്പിക്കാൻ ഉപയോഗിക്കുന്ന സങ്കേതങ്ങളിലൊന്നാണ് ഹാഷ് വാല്യൂ.
ഹാഷ് വാല്യൂ എന്നാൽ ഒരു അൽഗോരിതം നിർമ്മിക്കുന്ന അക്കങ്ങളുടെ ശൃംഖലയാണ്. ഏറ്റവും എളുപ്പത്തിൽ ഹാഷ് വാല്യൂവിനെ ഇങ്ങിനെ വിശേഷിപ്പിക്കാം. എല്ലാ ഇലക്ട്രോണിക് ഫയലിനും ഒരു ഹാഷ് വാല്യൂ ഉണ്ട്. നിങ്ങൾ ഫോട്ടോ എടുക്കുമ്പോഴും ഇ-മെയിൽ അയക്കുമ്പോഴും ഒരു ഹാഷ് വാല്യൂ അതിന്റെ കൂടെ എഴുതപ്പെടുന്നുണ്ട്. ആ ഫയലിൽ മാറ്റം വരുമ്പോൾ ആ ഹാഷ് വാല്യുവിലും മാറ്റം വരും.


