- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫ്രണ്ടിന് ആഗോള തീവ്രവാദ സംഘടനയായ മുസ്ലിം ബ്രദർഹുഡുമായി അടുത്ത ബന്ധമെന്ന് എൻഐഎ; ധനസമാഹാരണം നടന്നത് ബ്രദർഹുഡ് നേതാവ് യുസഫ് അൽ ഖർദാവിയുടെ സഹായത്തോടെ; പോപ്പുലർ ഫ്രണ്ടിന്റെ അന്താരാഷ്ട്ര തീവ്രവാദബന്ധം പുറത്താകുമ്പോൾ
ന്യൂഡൽഹി: ലോകത്തിലെ എറ്റവും വലിയ തീവ്രവാദ സംഘടകളിൽ ഒന്നായ മുസ്ലിം ബ്രദർഹുഡുമായി പോപ്പുലർ ഫ്രണ്ടിന് അടുത്ത ബന്ധമെന്ന് എൻഐഎ. ലോക ഇസ്ലാമിക ഖിലാഫത്ത് തിരിച്ചുകൊണ്ടുവരാൻ ഉള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്ന് പോപ്പുലർ ഫ്രണ്ട് മുസ്ലിം ബ്രദർഹുഡ് നേതാക്കൾക്ക് ഉറപ്പു നൽകി എന്നാണ് കണ്ടെത്തൽ. മുസ്ലിം ബ്രദർഹുഡ് നേതാക്കന്മാരായ മുഹമ്മദ് മഹ്ദി, യൂസഫ് അൽ ഖരാദവി എന്നിവരുമായി പോപ്പുലർ ഫ്രണ്ട് സമ്പർക്കം പുലർത്തിയതിന്റെ രേഖകൾ എൻഐഎയ്ക്ക് ലഭിച്ചുവെന്ന് റിപ്പബ്ലിക്ക് ടീവി അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പല പശ്ചിമേഷൻ രാജ്യങ്ങളും നിരോധിച്ച സംഘടനയാണ് മുസ്ലിം ബ്രദർഹുഡ്. ഈജിപ്ഷ്യൻ മുസ്ലിം ബ്രദർഹുഡ് നേതാവ് യുസഫ് അൽ ഖർദാവിയുടെ സഹായത്തോടെ പോപ്പുലർ ഫ്രണ്ടിന് വേണ്ടി ധനസമാഹരണം നടന്നു. ഡോക്ടർ അബ്ദുൾ സലാം അഹമ്മദിന്റെ നേതൃത്വത്തിൽ ആയിരുന്നു ഖത്തറിലടക്കം പണ സമാഹരണം. മുസ്ലിം ബ്രദർഹുഡിന്റെ പ്രാദേശിക വിഭാഗങ്ങളായ, തുർക്കി ആസ്ഥാനമായി പ്രവർത്തികുന്ന എൻജിഒകളുമായും പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്നും എൻഐഎ പറയുന്നു.
എൻഐഎ പരിശോധനയെ തുടർന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഈ മാസം 30 വരെ കസ്റ്റഡിയിൽ വിട്ടിരുന്നു. 30ന് രാവിലെ 11 മണിക്ക് പ്രതികളെ കോടതിയിൽ ഹാജരാക്കണം. 11 നേതാക്കളെയാണ് കസ്റ്റഡിയിൽ വിട്ടത്. ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്ന ഗുരുതര ആരോപണങ്ങൾ കസ്റ്റഡി അപേക്ഷയിലും എൻഐഎ ആവർത്തിച്ചു.
11 മണിയോടെയാണ് പ്രതികളെ കൊച്ചിയിലെ എൻഐഎ കോടതിയിൽ എത്തിച്ചത്. ആർഎസ്എസിനെതിരെ മുദ്രാവാക്യം വിളിച്ച നേതാക്കൾ രാഷ്ട്രീയമായി വിഷയങ്ങളെ നേരിടാൻ പഠിക്കണമെന്നും പറയുകയും ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഹാറിൽ വെച്ച് ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ജൂലൈ 12 ന് പട്‌നയിൽ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാംപ് പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നതായും ഇഡി ആരോപിച്ചു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ കണ്ണൂർ പെരിങ്ങത്തൂരിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷെഫീഖ് പായേത്തിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് മോദിക്കെതിരായ ആക്രമണം നടത്താനുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ ഉത്തർപ്രദേശിലെ ചില പ്രമുഖർക്കും തന്ത്രപ്രധാന സ്ഥലങ്ങൾക്കുമെതിരെ ഒരേസമയം ആക്രമണം നടത്താൻ ഭീകരവാദ സംഘങ്ങൾക്ക് രൂപം നൽകിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
എന്താണ് ബ്രദർഹുഡ്
ഈജിപ്തിൽ രൂപീകൃതമായ ബ്രദർഹുഡിനെ ലോകത്തിലെ ഏറ്റവും അപകടകാരിയ തീവ്രവാദ സംഘടന എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങിൽ ഉള്ള മുപ്പതോളം തീവ്രവാദ സംഘടനകൾക്ക് ഫിനാൻസ് ചെയ്യുന്നതും ബ്രദർഹുഡാണെന്ന് ആക്ഷേപം ഉണ്ട്.
മുസ്ലിം സഹോദരന്മാരുടെ സംഘം എന്നർത്ഥം വരുന്ന അൽ ഇഖ്വാൻ അൽ മുസ്ലിമൂൻ എന്ന മുസ്ലിം ബ്രദർഹുഡ്. ഇഖ്വാൻ എന്നീ ചുരുക്കപ്പേരുകളിലും അറിയപ്പെടുന്നു. അസംഘടനയെ ഈജിപ്ത്, കസാഖിസ്ഥാൻ, സൗദി അറേബ്യ, റഷ്യ, യു.എ.ഇതുടങ്ങിയ രാജ്യങ്ങൾ കരിമ്പട്ടികയിൽ ചേർത്തിട്ടുണ്ട്. 1928-ൽ ഈജിപ്തിൽ ഹസനുൽ ബന്ന എന്ന നേതാവാണ് രൂപീകരണത്തിന് നേതൃത്വം നൽകിയത്.
ഒരു മുസ്ലിമിന്റെ ജീവിതത്തിന്റെ സകല മേഖലകളിലും നിയാമക ശക്തിയായി നിൽക്കേണ്ടത് ഖുർആനും സുന്നത്തും ആണ് എന്നാണ് സംഘടന വാദിക്കുന്നത്.പ ലക്ഷ്യം നേടുവാൻ സമാധാനത്തിന്റെ വഴിയിലൂടെ മാത്രമേ സഞ്ചരിക്കൂ എന്ന് 1928-ൽ രൂപീകരണ സമയത്ത് ബ്രദർഹുഡ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ ക്രമേണേ അവർ തീവ്രാവാദത്തിലേക്ക് കടന്നു. മുസ്ലിം ബ്രദർഹുഡും ഈജിപ്തിൽ അരനൂറ്റാണ്ടിലേറെയായി നിരോധിക്കപ്പെട്ടിരിക്കുകയാണ്. പക്ഷേ അപ്പോഴും ഈജിപ്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ബ്രദർഹുഡിന്റെ പ്രവർത്തനം സുഗമമായി നടന്നു.
2011 ജനകീയപ്രക്ഷോഭത്തിൽ ഹുസ്നി മുബാറക് ഭരണകൂടം പുറത്താക്കപ്പെട്ടു. 2011 ഈജിപ്തിൽ നിന്നും പുറത്താക്കിയ ഇസ്ലാമിക പണ്ഡിതൻ ഡോ. യൂസുഫുൽ ഖർദാവി ഈജിപ്തിൽ തിരിച്ചെത്തി തഹ്രീർ സ്‌ക്വയറിൽ ജനലക്ഷങ്ങളെ അഭിസംബോധന ചെയ്തു. 2011 ൽ ജനാധിപത്യരീതിയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഇഖ്വാനുൽ മുസ്ലിമിന്റെ നേതൃത്വത്തിലുള്ള ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടി ഏറ്റവും വലിയ കക്ഷിയായി.ഈ പാർട്ടിയുടെ മുഹമ്മദ് മുർസി ഈജിപ്റ്റിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ബ്രദർഹുഡിന്റെ നിരോധനം നീങ്ങി. പക്ഷേ 2013 പട്ടാള അട്ടിമറിയിലൂടെ മുർസിയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തു. മുസ്ലിം ബ്രദർഹുഡ് നടത്തിയ പ്രക്ഷോഭങ്ങൾക്ക് നേരെ സൈന്യം ആക്രമണം നടത്തി.ആയിരക്കണക്കിന് പ്രവർത്തകർ കൊല്ലപ്പെട്ടു.
ഇന്നും ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക പ്രസ്ഥാനമായി കണക്കാക്കപ്പെടുന്ന മുസ്ലിം ബ്രദർഹുഡ് നിരവധി അറബ് രാഷ്ട്രങ്ങളിലെ നിർണ്ണായക ശക്തിയാണ്. 'ഇസ്ലാമാണ് പരിഹാരം' എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം. അവർക്ക് ഖത്തറിലും തുർക്കിയിലുമാണ് ഇന്ന് വലിയ സ്വാധീനം ഉള്ളത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ