- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതി ക്യാമറയിൽ അന്വേഷണത്തിന് ഇനി മുഹമ്മദ് ഹനീഷ് ഉണ്ടാകില്ല; വ്യവസായ പ്രിൻസപ്പിൽ സെക്രട്ടറിയെ റവന്യൂവകുപ്പിലേക്ക് മാറ്റി; ഐ.എ.എസ് ഉന്നതതലത്തിലെ അഴിച്ചുപണിയിൽ റവന്യൂ സെക്രട്ടറിയെ നീക്കി; റാണി ജോർജ്ജിന് പൊതു വിദ്യാഭ്യാസ വകുപ്പ്; ഐടിയിൽ രത്തൻ ഖേൽക്കർ; ചീഫ് സെക്രട്ടറിക്ക് ഒരു വകുപ്പിന്റെ ചുമതല
തിരുവനന്തപുരം: ഐ.എ.എസ് തലത്തിൽ അഴിച്ചുപണി. സംസ്ഥാന സിവിൽ സർവീസിന്റെ ചരിത്രത്തിലാദ്യമായി ചീഫ് സെക്രട്ടറിക്ക് ഒരു വകുപ്പിന്റെ ചുമതല നൽകി സർക്കാർ ഉത്തരവിറക്കി. ചീഫ് സെക്രട്ടറി എല്ലാ വകുപ്പിന്റെയും തലവൻ എന്ന നിലയിൽ ഒരു വകുപ്പും കൈവശം വയ്ക്കാറില്ല. ഔദ്യോഗിക ഭാഷയുടെ ചുമതല ഇനി ചീഫ് സെക്രട്ടറിക്കായിരിക്കും. മംഗളത്തിൽ എസ് നാരായണനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
റവന്യൂ അഡീ. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന് അപ്രതീക്ഷിത സ്ഥാനചലനത്തിലൂടെ നികുതി, എക്സൈസ് വകുപ്പിന്റെ ചുമതല നൽകി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷാണു പുതിയ റവന്യൂ സെക്രട്ടറി. അദ്ദേഹമാണ് എ.ഐ. ക്യാമറ വിവാദം അന്വേഷിക്കുന്നത്. ഇന്നലെ രാത്രിയാണ് ഉത്തരവ് പുറത്തിറങ്ങിയത്. സുമൻ ബില്ലയ്ക്ക് വ്യവാസ വകുപ്പിന്റെ ചുമതല കൈമാറി. ഇതോടെ ക്യാമറ അന്വേഷണം സുമൻ ബില്ലയുടെ ഉത്തരവാദിത്തമാകും.
വ്യവാസയ വകുപ്പിന് രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാരുണ്ടായിരുന്നു. സുമൻ ബില്ലയായിരുന്നു സീനിയർ. രണ്ടാമനായി മുഹമ്മദ് ഹനീഷും. ഇതിൽ ഹനീഷിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും ഉണ്ടായിരുന്നു. ഇതെല്ലാം മാറ്റിയാണ് ഹനീഷിനെ സ്ഥലം മാറ്റുന്നത്. അപ്പോഴും റവന്യൂ എന്ന സുപ്രധാന വകുപ്പ് നൽകുകയും ചെയ്തു.
മറ്റ് മാറ്റങ്ങൾ: റാണി ജോർജ് ( പൊതു വിദ്യാഭ്യാസ സെക്രട്ടറി), ഡോ. ഷർമ്മിള മേരി ജോസഫ് (തദ്ദേശ സ്വയം ഭരണ വകുപ്പിന് പുറമേ സാമൂഹിക നീതി വകുപ്പ്), ഡോ. രത്തൻ ഖേൽക്കർ (ആരോഗ്യം മെഡിക്കൽ വിദ്യാഭ്യാസം) ഐടിയുടെ ചുമതലയും രത്തൻ വഹിക്കും. കെ. ഇമ്പശേഖറിനെ കാസർഗോഡ് കളക്ടറാക്കി. കാസർഗോഡ് കലക്ടർ ബി.എസ്.രൺവീർ ചന്ദിനെ വാട്ടർ അഥോറിറ്റി എം.ഡിയാക്കി.
മറുനാടന് മലയാളി ബ്യൂറോ