- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇന്ത്യയുടെ ജി.ഡി.പി 4 ലക്ഷം കോടി ഡോളർ കടന്നെന്ന് മാധ്യമ വാർത്തകൾ; ഷെയർ ചെയ്തു ആഹ്ലാദം പ്രകടിപ്പിച്ചു ബിജെപി നേതാക്കളും; പ്രചരണം ശരിവെക്കാതെ ധനമന്ത്രാലയം; വസ്തുതാപരമായി ശരിയല്ലെന്ന് അനൗദ്യോഗിക വിശദീകരണം
ന്യൂഡൽഹി: ഇന്ത്യയുടെ ജി.ഡി.പി (മൊത്ത ആഭ്യന്തര ഉൽപാദനം) ചരിത്രത്തിൽ ആദ്യമായി നാലു ലക്ഷം കോടി കടന്ന് ചരിത്രനേട്ടം കൈവരിച്ചതായി മാധ്യമവാർത്തകൾ ഉദ്ധരിച്ച് ബിജെപി നേതാക്കൾ. തെരഞ്ഞെടുപ്പു കാലത്താണ് സൈബറിടങ്ങളിൽ ഇത്തരം പ്രചരണം നടന്നത്. മാധ്യമങ്ങളിൽ ഇത്തരമൊരു വാർത്തകൾ വന്നിരുന്നു. ഈ ലിങ്കുകൾ ഷെയർ ചെയ്തുകൊണ്ടാണ് ബിജെപി നേതാക്കളും അണികളും രംഗത്തുവന്നത്.
അന്താരാഷ്ട്ര നാണയനിധിയുടെ, എല്ലാ രാജ്യങ്ങളുടെയും ജി.ഡി.പിയുടെ തത്സമയ വിവരങ്ങളുടെ സ്‌ക്രീൻ ഷോട്ട് എന്ന് പറഞ്ഞ് പ്രചരിക്കുന്ന ചിത്രം സഹിതമായിരുന്നു പ്രചരണം. എന്നാൽ, ഇക്കാര്യം ശരിയല്ലെന്നു ധനമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നാല് ട്രില്യൻ കടന്നുവെന്ന വാദം കേന്ദ്ര ധനമന്ത്രാലയമോ മറ്റ് ഏജൻസികളോ ഔദ്യോഗികമായി ഇക്കാര്യം അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, ഇതു വസ്തുതാപരമായി ശരിയല്ലെന്നാണു അനൗദ്യോഗിക വിശദീകരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃമികവാണ് നേട്ടത്തിന് കാരണമെന്ന് പ്രകീർത്തിച്ചാണ് നേതാക്കൾ രംഗത്തുവന്നിരുന്നത്. 'നാലു ട്രില്യൺ ജി.ഡി.പിയെന്ന നാഴികക്കല്ല് ഇന്ത്യ മറികടന്നിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണ് ഈ അസാധാരണ നേട്ടത്തിലേക്ക് വഴിതെളിച്ചത്'' -കേന്ദ്ര സഹമന്ത്രി അർജുൻ മേഘ്‌വാൾ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും സമാനചിത്രം പങ്കുവെച്ചു. വ്യവസായഭീമൻ ഗൗതം അദാനിയും പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.
ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഡാറ്റയെ അടിസ്ഥാനമാക്കി എല്ലാ രാജ്യങ്ങളുടെയും തത്സമയ ജിഡിപി ട്രാക്കിങ് ഫീഡിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പട്ടികയിൽ അമേരിക്കയാണ് മുന്നിൽ. ചൈന തൊട്ടുപിന്നിലും ജപ്പാൻ മൂന്നാമതും ജർമനി നാലാമതുമാണ്. അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. മുന്നിൽ നിൽക്കുന്ന അമേരിക്കയുടെ ജിഡിപി 26 ട്രില്ല്യൻ ഡോളറും ചൈനയുടേത് 19 ട്രില്യൺ ഡോളറുമാണ്.
ഇന്ത്യ 2029 ൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്ന രാജ്യം 15 വർഷം കൊണ്ടാണ് ഈ വലിയ മുന്നേറ്റം സാധ്യമാക്കുക എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കണോമിക് റിസർച്ച് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ടതാണ് ഈ റിപ്പോർട്ട്.
ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം നിലവിൽ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ബ്രിട്ടനെ മറികടന്നാണ് ഇന്ത്യ ഈ സ്ഥാനത്തെത്തിയത്. ഡോളർ ആധാരമാക്കി തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ഇന്ത്യയ്ക്ക് പിന്നിൽ ആറാം സ്ഥാനത്താണ് യുകെയുടെ സ്ഥാനം. 2011 ൽ ലോക സാമ്പത്തികശക്തികളുടെ പട്ടികയിൽ 11-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അപ്പോൾ അഞ്ചാം സ്ഥാനത്തായിരുന്നു യുകെ.