കോഴിക്കോട്: ഇന്ത്യ ഒരു പുരുഷാധിപത്യ സമുഹമാണ് എന്ന് പൊതുവെ പറയുന്നുണ്ടെങ്കിലും, ഇവിടെ പുരുഷപീഡനങ്ങളും വർധിച്ച് വരികയാണ്. സ്ത്രീ വിമോചനം എന്നും സ്ത്രീ ശാക്തീകരണം എന്നുമൊക്കെയുള്ള അർത്ഥത്തിൽ പ്രവർത്തിക്കുന്ന, ധാരാളം, ഫെമിനിസ്റ്റ് സംഘടനകൾ ഉണ്ടെങ്കിലും, അതിൽ ചിലതെങ്കിലും കൃത്യമായ പുരുഷ വിദ്വേഷം വെച്ചുപുലർത്തുന്നുണ്ട്. സ്ത്രീയുടെ ഭാഗത്ത് എന്ത് തെറ്റുവന്നാലും അതിൽനിന്ന് അവളെ ഊരിയിയെടുത്ത്, അതെല്ലാം പുരുഷന്റെ പിരടിക്കിടാനുള്ള എല്ലാവിധ നിയമ സഹായങ്ങളും ചെയ്യുന്ന സംഘങ്ങളുമുണ്ട്. അത്തരത്തിലുള്ള ഒരു ഫെമിനിസിറ്റിന്റെ കുബുദ്ധികൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

ഞാൻ ഭർത്താവിൽ നിന്നല്ലാതെ മറ്റൊരാളിൽ നിന്നും ഗർഭിണിയായി ഇനി എന്ത് ചെയ്യണം, എന്ന ചോദ്യത്തിന്, ഇന്ത്യൻ ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാൾ കൊടുത്ത മറുപടിയാണ് നവമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. വീണ വിനോദ് എന്ന ഫെമിനിസ്റ്് ഇങ്ങനെ പറയുന്നു. 'നിങ്ങളുടെ ശരീരം നിങ്ങളുടെതാണ്, നിങ്ങൾ ആരിൽ നിന്നും ഗർഭം ധരിക്കണം എന്നത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. നിങ്ങളുടെ ഭർത്താവ് എന്ന നിലയിൽ അയാളുടെ കുട്ടിയല്ല എന്ന് അയാൾ അറിഞ്ഞാൽ പോലും നിങ്ങളുടെ കുട്ടിയെ വളർത്തേണ്ട ഉത്തരവാദിത്വം അയാൾക്കുണ്ട്.''- ഇങ്ങനെ പറഞ്ഞിട്ടും വീണ നിർത്തുന്നില്ല. അടുത്തതാണ് യഥാർഥ കുബുദ്ധി.

വീണ തുടരുന്നു. 'ഒരു മുൻകരുതൽ എന്ന നിലയിൽ ശാരീരിക പീഡനം, മാനസിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ആരോപിച്ച് അയാൾക്കെതിരെ പരാതി കൊടുക്കുക. അങ്ങനെ അയാളെ ലോക്ക് ചെയ്യുക. ഇതിനായി ഫെമിനിസ്റ്റ് ആയിരിക്കുന്ന സ്ത്രീ അഭിഭാഷകയെ തന്നെ സമീപിക്കണം. അതിനുശേഷം അയാളുടെ പേരിൽ ഭീമമായ തുക ആവശ്യപ്പെട്ടുകൊണ്ട് വിവാഹമോചനത്തിന് കേസ് കൊടുക്കുക. അത്രയും വലിയ സാമ്പത്തിക ബാധ്യത താങ്ങാൻ പറ്റാതെ വരുന്നതിനാൽ അയാൾക്ക് വീണ്ടും ഒരു വിവാഹം കഴിക്കാൻ പറ്റാത്ത വിധം അയാളെ കുരുക്കുക.''- ഇങ്ങനെയാണ് വീണ ആ സ്ത്രീക്ക് ഉപദേശം നൽകുന്നത്.

ആദ്യം ഇത് ഫേക്ക് ന്യൂസാണെന്ന് പ്രചാരണം വന്നെങ്കിലും, ഇത് പരിശോധിച്ചപ്പോൾ സത്യമാണെന്നാണ് വ്യക്തമാവുന്നത്. ഇക്കാര്യങ്ങൾ എടുത്തിട്ട് കേരളത്തിലെ ഒരു വിഭാഗം സ്വതന്ത്രചിന്തകർ ക്ലബ് ഹൗസിൽ ചർച്ച നടത്തിയപ്പോഴും വിചിത്രമായ പ്രതികരണം ആയിരുന്നു. ചരിത്രപണ്ഡിതയായ ഒരു ഫെമിനിസ്റ്റും മറ്റ് ഏതാനും ഫെമിനിസ്റ്റുകളും ചേർന്ന് ക്ലബ്ബ് ഹൗസിൽ ഒരു സീക്രട്ട് റൂമിൽ നടത്തിയ ചർച്ച അതിൽ ഒരാൾ റെക്കോർഡ് ചെയ്ത് പുറത്തിടുകയുണ്ടായി. തങ്ങളെ വിമർശിക്കുന്ന ചെറുപ്പക്കാരുടെ ഇൻബോക്‌സിൽ നമ്മൾ തന്ത്രപൂർവ്വം ചെന്ന് മെസ്സേജുകൾ അയക്കാനാണ്. അവർ തിരിച്ച് റെസ്‌പോണ്ട് ചെയ്യാൻ തുടങ്ങുമ്പോൾ അൽപ്പം സെക്‌സി ചാറ്റ് നടത്തുക. അങ്ങനെ പതിയെ പതിയെ അവരെ കുടുക്കുക എന്നാണ്. ഈ രീതിയിൽ തങ്ങളുടെ ആശയങ്ങൾക്ക് എതിരുപറയുന്നവരെ തേജോവധം ചെയ്യുന്ന ഒരു സംഘം കേരളത്തിലും ഉണ്ടെന്നത് ഞെട്ടിക്കുന്നതാണ്.

എന്നാൽ ഇത് ഏതാനും പോസ്റ്റ് മോഡേൺ ഫെമിനിസ്റ്റുകൾ മാത്രം ആണെന്നും, സ്ത്രീ ശാക്തീകരണം ലക്ഷ്യമിടുന്ന യഥാർഥ ഫെമിനിസ്റ്റുകൾക്ക് ഇത്തരക്കാർ അപമാനമാണെന്നും, വനിതാ ആക്റ്റീവിസ്റ്റുകളിൽ ഒരു വിഭാഗം പ്രതികരിക്കുന്നത്.