- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിവാഹേതര ലൈംഗിക ബന്ധവും സ്വവർഗലൈംഗികതയും ക്രിമിനൽ കുറ്റമാകില്ല; ആ പഴയ ബില്ലുകൾ പിൻവലിച്ചത് പ്രധാനമന്ത്രിയുടെ ഇടപെടൽ കാരണം; സുപ്രീംകോടതി വിധിയെ മറികടക്കാനുള്ള നീക്കം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന തിരിച്ചറിവിൽ കേന്ദ്രം; ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അഴിച്ചുപണി ഉറപ്പും; ഉടൻ പുതിയ ബില്ലുകളെത്തും

ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാനിയമം, ക്രിമനിൽ നടപടിച്ചട്ടം, തെളിവ് നിയമം എന്നിവയ്ക്ക് പകരമായി അവതരിപ്പിച്ച മൂന്നു ബില്ലുകൾ പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടർന്നെന്ന് സൂചന.. ഭാരതീയ ന്യായ സംഹിതാ ബിൽ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബിൽ, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയാണ് പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചത്. നേരത്തെ മൂന്ന് ബില്ലുകളും പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു.
ഭാരതീയ ന്യായ സംഹിതാ ബില്ലിൽ വിവാഹേതര ലൈംഗിക ബന്ധവും സ്വവർഗലൈംഗികതയും ക്രിമിനൽ കുറ്റമാക്കണമെന്ന നിർദ്ദേശം പാർലമെന്ററി സമിതി നൽകിയിരുന്നു. പ്രധാനമന്ത്രി മോദി ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബില്ലുകൾ പിൻവലിക്കുന്നതായി കേന്ദ്രം അറിയിച്ചത്. അതായത് വിവാഹേതര ലൈംഗിക ബന്ധവും സ്വവർഗലൈംഗികതയും ക്രിമിനൽ കുറ്റമാക്കണമെന്ന നിർദേശത്തെ തുടർന്നാണ് ഈ ബില്ലുകൾ പിൻവലിച്ചതെന്നാണ് സൂചന. ഏതായാലും മറ്റ് മാറ്റങ്ങൾ അവതരിപ്പിക്കാനാണ് സാധ്യത. പാർലമെന്ററീ സമിതിയുടെ ഏതാനും നിർദേശങ്ങൾ കൂടെ പരിഗണിച്ച് പുതിയ ബില്ലുകൾ അവതരിപ്പിക്കും എന്നാണ് സൂചന. ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ഈ ആഴ്ച പുതിയ ബിൽ അവതരിപ്പിച്ചേക്കും.
കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു ബിൽ അവതരിപ്പിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി.), ക്രിമിനൽ നടപടിച്ചട്ടം (സി.ആർ.പി.സി.), ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരം യഥാക്രമം, ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാസംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) ബില്ലുകളായിരുന്നു കൊണ്ടുവന്നത്.
സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കൽ, വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കൽ എന്നീ നിർദേശങ്ങൾ നടപ്പാക്കിയാൽ ചെയ്താൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിസഭയുടെയും നിലപാട് . സുപ്രീം കോടതി വിധിന്യായങ്ങൾക്കും വിരുദ്ധമാകുമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് വിയോജിപ്പെന്നാണ് ഉന്നതവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. കൊളോണിയൽ ക്രിമിനൽ നിയമങ്ങൾക്കു പകരമായി ക്രിമിനൽ നിയമ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അനുമതി നൽകിക്കൊണ്ടാണ് കേന്ദ്രമന്ത്രിസഭ വിയോജിപ്പ് രേഖപ്പെടുത്തിയത്.
'ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ രണ്ട് നിർദേശങ്ങളോട് വിയോജിപ്പ് അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹേതര ലൈംഗികബന്ധം, സ്വവർഗ ലൈംഗികത എന്നിവ ക്രിമിനൽ കുറ്റമാക്കുന്നതിനോടുള്ള വിയോജിപ്പാണ് നരേന്ദ്ര മോദിയും ഓഫീസും അറിയിച്ചത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അത് സുപ്രീംകോടതിക്കും അതിന്റെ വിധിന്യായങ്ങൾക്കും വിരുദ്ധമാണ് എന്നുമാണ് നിലപാട്', കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഭാരതീയ ന്യായ് സൻഹിത ബിൽ 2023ൽ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണമെന്നാണ് സമിതി നിർദ്ദേശം നൽകിയത്. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കി 2018ലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹ ബന്ധം പവിത്രമായി കണക്കാക്കപ്പെടുന്നുവെന്നും ഇന്ത്യൻ സമൂഹത്തിൽ അതു സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ലിംഗഭേദം പാലിക്കേണ്ടതുണ്ടെന്നുമാണ് പാർലമെന്ററി കമ്മിറ്റിയുടെ അഭിപ്രായം.
ഈ അഭിപ്രായത്തിന്റെ ചുവടുപിടിച്ചാണ് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കൽ, സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കൽ എന്നീ നിർദേശങ്ങൾ കമ്മിറ്റി ശുപാർശ ചെയ്തത്. എന്നാൽ ഈ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയും മന്ത്രിസഭയും അറിയിക്കുകയായിരുന്നു.


