- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ആ ഭീകരൻ 24 മണിക്കൂറും എന്നെ കണ്ണ് കൊണ്ട് ബലാൽസംഗം ചെയ്യുകയായിരുന്നു; കൊല്ലപ്പെടുമെന്ന പേടിയും എനിക്കുണ്ടായിരുന്നു; ഒറ്റക്കാരണം കൊണ്ടാണ് അയാൾ എന്നെ ബലാൽസംഗം ചെയ്യാതിരുന്നത്': ഹമാസ് ബന്ദിയാക്കിയ ഇസ്രയേലി-ഫ്രഞ്ച് ടാറ്റു കലാകാരിയുടെ ദുരനുഭവങ്ങൾ

യെരുശലേം: 54 ദിവസം. ഉള്ളിൽ തീ തിന്നു കഴിഞ്ഞ 54 ദിവസം, ഇപ്പോഴും ഓർക്കുമ്പോൾ ഒരുൾക്കിടിലമാണ് ഇസ്രയേലി-ഫ്രഞ്ച് ടാറ്റൂ കലാകാരി മിയ സ്‌കീമിന്(21). ഈ ദിവസങ്ങളിൽ എല്ലാം മിയയെ ഒരു ഇരുട്ടുമുറിയിൽ അടച്ചിരിക്കുകയായിരുന്നു. കാവലിന് ഒരുപുരുഷനും. തന്നെ അയാൾ ബലാൽസംഗം ചെയ്യാതിരുന്നതിന് ഒറ്റക്കാരണമേയുള്ളുവെന്നാണ് ചാനൽ 13 ന് നൽകിയ അഭിമുഖത്തിൽ അവർ പറയുന്നത്.
' അയാളുടെ ഭാര്യ കുട്ടികൾക്കൊപ്പം മുറിക്ക് പുറത്തുണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് അയാൾ എന്നെ ബലാൽസംഗം ചെയ്യാതിരുന്നത്. ഞാനും, അയാളും ഒരേ മുറിയിലാണ് കഴിയുന്നതെന്ന കാര്യം അയാളുടെ ഭാര്യക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല', മിയ പറഞ്ഞു.
ഇരുട്ടുമുറിയിൽ അടച്ച തന്നെ നിരന്തരം നിരീക്ഷിച്ചിരുന്നു. അയാളും കുടുംബവും പലപ്പോഴും മിയയെ പട്ടിണിക്കിടുകയും, പരിഹസിക്കുകയും ചെയ്തിരുന്നു. ഏതുനിമിഷവും താൻ കൊല്ലപ്പെട്ടേക്കുമെന്നും അവൾ ഭയന്നിരുന്നു. ' ഇരുട്ടുമുറിയിൽ അടച്ചിട്ടിരുന്ന എന്നെ ആരോടും സംസാരിക്കാൻ അനുവദിച്ചില്ല. ആരെയും കാണാനോ, കേൾക്കാനോ കഴിഞ്ഞില്ല', മിയ പറഞ്ഞു.
തന്നെ ബന്ദിയാക്കിയ ഭീകരൻ കണ്ണുകൾ കൊണ്ട് ബലാൽസംഗം ചെയ്യുകയാണെന്ന് തോന്നി പോയി. ഒരുഘട്ടത്തിൽ, താൻ തന്റെ ഭാര്യയെ സ്‌നേഹിക്കുന്നില്ലെന്ന് വരെ അയാൾ പറഞ്ഞു. ' അവിടെ ഒരു ഭീകരൻ 24 മണിക്കൂറും നിങ്ങളെ കണ്ണുകൊണ്ട് മാനഭംഗപ്പെടുത്തി കൊണ്ടിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും, ബലാൽസംഗം ചെയ്യപ്പെടാം. പിന്നെ കൊല്ലപ്പെടുമെന്ന ഭയം..ഞാൻ ആകെ പരിഭ്രാന്തയായിരുന്നു', മിയ പറഞ്ഞു. എന്തായാലും, ആ സ്ത്രീ തന്നെ വെറുത്തിരുന്നെങ്കിലും, അവരുടെ സാന്നിധ്യം തനിക്ക് ആപത്ത് വരുത്തില്ലെന്ന് തോന്നലുണ്ടാക്കിയെന്നുെ ഫ്രഞ്ച് ടാറ്റൂ കലാകാരി പറഞ്ഞു.
ഒക്ടോബർ 7 ന് ദക്ഷിണ ഇസ്രയേലിലെ മ്യൂസിക് ഫെസ്റ്റിവലിൽ നിന്നാണ് മിയയെ തട്ടിക്കൊണ്ടുപോയത്. ഗസ്സയിൽ ഹമാസുമായി ബന്ധപ്പെട്ട കുടുബത്തിന്റെ വീട്ടിലാണ് മിയയെ പാർപ്പിച്ചിരുന്നത്. ബന്ദികളെ നന്നായാണ് ഹമാസ് കൈകാര്യം ചെയ്യുന്നതെന്ന് ലോകത്തെ അറിയിക്കാൻ പുറത്തുവിട്ട വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതും മിയയായിരുന്നു.
ചാനൽ 12 ന്യൂസിന് നൽകിയ മറ്റൊരു അഭിമുഖത്തിൽ മിയ പറഞ്ഞത് ഒരുമൃഗത്തോടെന്ന പോലെയാണ് ഹമാസ് തന്നോട് പെരുമാറിയതെന്നാണ്. ഇടക്കാല വെടിനിർത്തലിന്റെ സമയത്താണ് മിയയെ മോചിപ്പിച്ചത്. മോചനത്തിന് ശേഷം ഇൻസ്റ്റയിൽ പുതിയ ടാറ്റൂ ധരിച്ച് ഞങ്ങൾ ഇനിയും നൃത്തം ചവിട്ടും എന്ന തന്റേടത്തോടെയുള്ള സന്ദേശവും പോസ്റ്റ് ചെയ്തിരുന്നു.


