- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ പീഡകൻ ജെഫ്രി എപ്സ്റ്റീനിന്റെ സുഹൃത്തുക്കളുടെ പേര് പുറത്ത് വിട്ട് ന്യുയോർക്ക് കോടതി; 1000 പേജുള്ള ലിസ്റ്റിൽ ബിൽ ക്ലിന്റൻ, ആൻഡ്രു രാജകുമാരൻ, നയോമി കാംബൽ തുടങ്ങി പ്രശസ്തരും പ്രമുഖരുമായ നിരവധി ആളുകൾ
ന്യൂയോർക്ക്: മിനുക്കിയെടുത്ത മുഖവുമായി സമൂഹമധ്യത്തിൽ ഞെളിഞ്ഞ് നടന്നിരുന്ന പലരുടെയും തനിസ്വഭാവം വെളിപ്പെടുത്തിക്കൊണ്ട് കുട്ടി പീഡകനായ ജെഫ്രി എപ്സ്റ്റീനിന്റെ സുഹൃത്തുക്കളുടെ ലിസ്റ്റ് ന്യുയോർക്ക് കോടതി പുറത്തുവിട്ടു. ഒരൊറ്റ രാത്രികൊണ്ട്, നിരവധി പ്രമുഖരെ തുറന്നു കാണിച്ചിരിക്കുകയാണ് ഏകദേശം 1000 പേജോളം വരുന്ന ആ രേഖകൾ. എപ്സ്റ്റീനിന്റെ സഹായിയും, ഇപ്പോൾ ജയിൽ വാസം അനുഭവിക്കുന്ന വ്യക്തിയുമായ ഗിസ്ലെയ്ൻ മാക്സ്വെല്ലിനെതിരായ ഒരു മാനനഷ്ട കേസിന്റെ ഭാഗമായിട്ടായിരുന്നു ഈ രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നത്.
2001-ൽ തനിക്ക് വെറും 17 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ, ആൻഡ്രൂ രാജകുമാരനുമായി മൂന്ന് തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മാക്സ്വെൽ തന്നെ നിർബന്ധിതയാക്കി എന്ന് ആരോപിച്ച് വെർജീനിയ റോബർട്സ് എന്ന യുവതി ഫയൽ ചെയ്ത കേസിന്റെ തുടർച്ചയാണിത്. ഈ കേസിന്റെ പേരിലായിരുന്നു ആൻഡ്രൂ രാജകുമാരന് രാജ പദവികൾ നഷ്ടമായത്. പിന്നീട് ലക്ഷങ്ങൾ നൽകി കേസ് ഒത്തു തീർക്കുകയായിരുന്നു.
ഇപ്പോൾ പുറത്തു വന്ന് ലിസ്റ്റിൽ ഉള്ള പ്രമുഖരിൽ, ആൻഡ്രൂ രാജകുമാരൻ, മുൻ അമേരിക്കൻ പ്രസിഡണ്ടുമാരായ ബിൽ ക്ലിന്റൺ, ഡൊണാൾഡ് ട്രംപ്, അൽ ഗോർ, കെവിൻ സ്പേസി, സ്റ്റീഫൻ ഹോക്കിങ് എന്നിവർ ഉൾപ്പെടുന്നു. അതിനുപുറമെ സൂപ്പർ മോഡൽ നയോമി കാംബെൽ, നടന്മാരായ ലിയോനാർഡോ ഡി കാപ്രിയോ, കെയ്റ്റ് ബ്ലാൻകെറ്റ്, കാമറൂൺ ഡയസ്, ബ്രൂസ് വില്ലിസ് എന്നിവരും ഉൾപ്പെടുന്നു. എന്നാൽ, ഇവർകാർക്കും നേരെ എപ്സ്റ്റീനു നെരെയുണ്ടായ കുറ്റാരോപണം ഉയർന്നട്ടില്ല എന്നതും ശ്രദ്ധിക്കണം.
ഇതിൽ പേര് പരാമർശിച്ചിരിക്കുന്നവരിൽ ചില എപ്സ്റ്റീനിന്റെ സുഹൃത്തുക്കളാണ്. മറ്റു ചില സഹായികളും മറ്റു ചിലർ ഇരകളുമാണ്. എന്നാൽ, എപ്സ്റ്റീനിന്റെ മേൽ ആരോപിക്കപ്പെട്ടിരുന്ന ബാല പീഡനത്തിൽ ഇവരാരും ഉൾപ്പെട്ടതായി തെളിവുകൾ ഇല്ലെന്നാണ് സാക്ഷികൾ പറഞ്ഞത്. വലിയൊരു ലിസ്റ്റായിരുന്നു, എപ്സ്റ്റീനുമായി ബന്ധപ്പെട്ടവരുടെ കാര്യത്തിൽ കോടതിയിൽ സമർപ്പിച്ചിരുന്നത്. അതിൽ ഒരു ഭാഗമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഭാഗം ഭാഗമായി വരുന്ന ആഴ്‌ച്ചകളിൽ ലിസ്റ്റ് പൂർണ്ണമായും പുറത്തു വരും. മൂന്ന് പേരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നത് ജന്വുവരി 30 വരെ കോടതി തടഞ്ഞിട്ടുണ്ട്. ഈ ലിസ്റ്റിൽ പേര് വന്നവരെല്ലാം എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളികളാണ് എന്നർത്ഥമില്ല. എപ്സ്റ്റീനുമായി ഇവർ ബന്ധം പുലർത്തിയിരുന്നു എന്ന് മാത്രമെ ഇത് അർത്ഥമാക്കുന്നുള്ളൂ.
മറുനാടന് ഡെസ്ക്