- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അമ്മ പൊട്ടിച്ച തമാശ കേട്ട് പൊട്ടിച്ചിരിച്ച് കൊണ്ട് ഉണർന്ന് 5 വർഷമായി 'കോമ'യിൽ കഴിയുന്ന യുവതി; സ്വപ്നം യാഥാർഥ്യമായെന്ന് ജെന്നിഫറിന്റെ അമ്മ; സംസാരശേഷിയും ചലനശേഷിയും വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു; ഇത് അദ്ഭുതമെന്ന് ജെന്നിഫറിന്റെ ഡോക്ടർ
മിഷിഗൺ: ഇനിയൊരിക്കലും ജെന്നിഫർ സംസാരിക്കുമെന്ന് അമ്മ കരുതിയതേയില്ല. മടങ്ങി വരാൻ കഴിയില്ലെന്ന് വൈദ്യശാസ്ത്രം വിധിച്ച കോമായിലായിരുന്നു അവൾ. ദാ, ഇപ്പോൾ, അമ്മയുടെ ഒരു തമാശ കേട്ട് പൊട്ടിച്ചിരിച്ച് കൊണ്ട് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന പോലെ ജെന്നിഫർ ഫ്‌ളീവ്‌ലൻ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്.
2017 സെപ്റ്റംബറിൽ ഒരു കാർ അപകടത്തിലാണ് ജെന്നിഫർ കിടപ്പിലായത്. മടങ്ങി വരില്ലെന്ന് എല്ലാവരും കരുതിയ കോമയിലേക്ക് അവൾ വഴുതി വീണു. 2022 ഓഗസ്റ്റ് 25 നാണ് അമ്മ പറഞ്ഞ തമാശ കേട്ട് പൊട്ടിച്ചിരിച്ച് അവൾ അദ്ഭുതകരമായി കൺതുറന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവൾക്ക് നല്ല സുഖമായി വരുന്നു.
ഒരു അഭിമുഖത്തിൽ ജെന്നിഫറിന്റെ അമ്മ പെഗ്ഗി മീൻസ് പറഞ്ഞു: ' അവൾ ഉണർന്നപ്പോൾ, ഞാൻ ആദ്യം പേടിച്ചുപോയി. കാരണം അവൾ പൊട്ടിച്ചിരിക്കുകയായിരുന്നു. അതിനുമുമ്പ് അവൾ അങ്ങനെ ചെയ്തിരുന്നില്ല'. ' എല്ലാം സ്വപ്‌നവും യാഥാർഥ്യമായി. ഇന്നാണ് ആ ദിവസം, ആ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു, ഞങ്ങളെ രണ്ടാക്കി നിർത്തിയ ആ വാതിൽ അപ്പോൾ തുറന്നു. ഞങ്ങൾ വീണ്ടും ഒരുമിച്ചു', അഭിമുഖത്തിൽ പെഗ്ഗി വികാരഭരിതയായി പറഞ്ഞു.
അഞ്ചുവർഷം കോമായിലായിരുന്ന ജെന്നിഫർ ഇപ്പോൾ സംസാരശേഷിയും, ചലനശേഷിയും വീണ്ടെടുക്കാൻ കഠിനമായി പ്രയത്‌നിക്കുകയാണ്. അവളുടെ പുനരുജ്ജീവനത്തിന് സഹായിക്കാൻ ഒരു ഭിന്നശേഷി സൗഹൃദ വാൻ വാങ്ങാനും മറ്റും ഫണ്ട് ക്യാമ്പെയിൻ തുടങ്ങിയിട്ടുണ്ട്.
കോമയിൽ നിന്ന് തിരിച്ചുവന്ന ആദ്യ നാളുകളിൽ അവൾ സംസാരിക്കാറില്ലായിരുന്നു. വെറുതെ തലകുലുക്കുക മാത്രം ചെയ്യും. ആദ്യമൊക്കെ മിക്കവാറും സമയം ഉറക്കമായിരുന്നു. പിന്നീട് പതിയെ പതിയെ കരുത്തയാകുകയും, ഉണർന്നിരിക്കുകയും ചെയ്തു.
ഇത് വളരെ അപൂർവ്വമാണ്, മിഷിഗൻ മേരി ഫ്രീ ബെഡ് പുനരധിവാസ ആശുപത്രിയിലെ ജെന്നിഫറിന്റെ ഫിസിഷ്യൻ ഡോ. റാൾഫ് വാങ് പറഞ്ഞു.' വെറുതെ ഉണരുക മാത്രമല്ല, നല്ല പുരോഗതിയുണ്ടാകുന്നുമുണ്ട്. 1-2 ശതമാനം രോഗികൾ മാത്രമാണ് ഇത്തത്തിൽ പുരോഗതി കാണിക്കുന്നത്.
ജെന്നിഫർ തന്റെ മകൻ ജൂലിയന്റെ ഫുട്‌ബോൾ മത്സരം കാണാനും പോയി. 'എന്നെ ഏറ്റവും പിന്തുണച്ചത് അമ്മയായിരുന്നു', ജെന്നിഫർ അപകടത്തിൽ പെട്ട് കോമായിൽ ആകുമ്പോൾ 11 വയസ് മാത്രം ഉണ്ടായിരുന്ന മകൻ ജൂലിയൻ പറഞ്ഞു. അങ്ങനെ പതിയെ പതിയെ ജെന്നിഫർ ജീവിതം തിരിച്ചുപിടിക്കുകയാണ്.