- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജാക്‌പോട്ട് അടിച്ചത് അബദ്ധത്തിൽ എന്നു പറഞ്ഞ കമ്പനിക്കെതിരെ കേസ്
വാഷിങ്ടൺ: ജോൺ ചീക്ക്‌സിന് അടിച്ചത് 2800 കോടിയുടെ ജാക്‌പോട്ട് . അതിനുപിന്നാലെ തെറ്റുപറ്റിയതാണെന്നും, ജോണിന് സമ്മാനമില്ലെന്നും ടിക്കറ്റ് വേസ്റ്റ് ബോക്‌സിൽ ഇട്ടേക്കാനും കമ്പനി. ആർക്കായാലും ദേഷ്യം വരില്ലേ. ജോൺ കേസ് കൊടുക്കാതെ പിന്നെന്തു ചെയ്യാൻ.
2023 ജനുവരി ആറിനാണ് വാഷിങ്ടൺ ഡിസിയിൽ താമസിക്കുന്ന ജോൺ പവർബോൾ ആൻഡ് ഡിസി ലോട്ടറി എടുത്തത്. അടുത്ത ദിവസത്തെ പവർബോളിന്റെ നറുക്കെടുപ്പിൽ പങ്കെടുത്തില്ലെങ്കിലും, രണ്ടുദിവസത്തിന് ശേഷം അവരുടെ വെബ്‌സൈറ്റിൽ താനെടുത്ത ലോട്ടറിയുടെ നമ്പർ കണ്ട് അന്തം വിട്ടു. എന്നാൽ, അത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കമ്പനി പറഞ്ഞതോടെ യഥാർഥ അവകാശിയാരെന്ന നിയമയുദ്ധത്തിന് തുടക്കമായി.
ജാക്‌പോട്ട് അടിച്ചെന്ന് അറിഞ്ഞപ്പോൾ തന്റെ ആദ്യപ്രതികരണം എന്തായിരുന്നുവെന്ന് ജോൺ എൻബിസി വാഷിങ്ടണിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. 'ആദ്യം ഞാൻ കുറച്ച് ആവേശത്തിലായി. ഞാൻ നിലവിളിച്ചൊന്നും ഇല്ല. ഞാൻ ഒരു സുഹൃത്തിനെ വിളിച്ചു. അദ്ദേഹം നിർദ്ദേശിച്ചത് പോലെ വെബ്‌സൈറ്റിന്റെ ഒരുചിത്രം എടുത്തു, പിന്നീട് ഉറങ്ങാൻ പോയി'.
എന്നാൽ, ലോട്ടറി ആൻഡ് ഗെയിമിങ് ഓഫീസിൽ ടിക്കറ്റ് സമർപ്പിച്ചപ്പോൾ, അവരത് അംഗീകരിച്ചില്ല. ഒഎൽജി ഗെയിമിങ് സംവിധാനം ജോണിനെ വിജയിയായി അംഗീകരിച്ചിട്ടില്ല എന്നായിരുന്നു വിശദീകരണം. ടിക്കറ്റ് ചവറ്റുകുട്ടയിൽ ഇടാനാണ് ജോണിനോട് ഒരു ക്ലെയിം ഏജന്റ് പരിഹസിച്ചത്.
ടിക്കറ്റ് ഉപേക്ഷിക്കാതെ സൂക്ഷിച്ച ജോൺ പവർബോളിന് എതിരെ കേസ് കൊടുത്തു. മൾട്ടി സ്‌റ്റേറ്റ് ലോട്ടറി അസോസിയേഷനും, ഗെയിം കരാറുകാരൻ താവോട്ടി എന്റർപ്രൈസസും കേസിൽ എതിർകക്ഷികളാണ്. കരാർ ലംഘനം, അശ്രദ്ധ, വഞ്ചന, മാനസിക ക്ലേശമുണ്ടാക്കൽ എന്നിങ്ങനെ എട്ടു വെവ്വേറെ കേസുകളാണ് കൊടുത്തിരിക്കുന്നത്. ഫെബ്രുവരി 23 നാണ് ഇനി കേസ് പരിഗണിക്കുന്നത്.