തിരുവനന്തപുരം: വീണാ വിജയന്റെ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് ജോസ് മാത്യു നേര്യംപറമ്പിൽ എഴുതിയ കുറിപ്പ് വൈറൽ. മാസപ്പടി ചർച്ചകൾക്കിടെയാണ് ഈ പോസ്റ്റും സജീവ ചർച്ചയാകുന്നത്. എക്‌സോലോജിക്കിന്റെ അവകാശ വാദങ്ങളിൽ പലതിനേയും പൊളിച്ചടുക്കുന്നതാണ് കുറിപ്പ്. പിണറായിയുടെ മടിയിൽ കനമില്ലായിരിക്കാം... പക്ഷേ പിണറായി മടിയിൽ ഇരുത്തിയവരുടെ മടിയിൽ നിശ്ചയമായും കനമുണ്ട്...സസ്‌നേഹം ജോസ് മാത്യു നേര്യംപറമ്പിൽ- ഇതാണ് കുറിപ്പിന്റെ അവസാനം പറഞ്ഞു വയ്ക്കുന്നത്.

2017 സെപ്റ്റംബർ 24 നു ഷാർജ സുൽത്താനും ഭാര്യ ഷൈഖാ ജവഹറും കേരളത്തിൽ എത്തുന്നു... മലബാർ ഗോൾഡ് അഹമ്മദ്, ......., ജലീൽ, പിണറായിയുടെ ഭാര്യ കമല, പിണറായി എന്നിവർ ചേർന്നു ഗംഭീര സ്വീകരണം നൽകുന്നു. ഇതിനോടൊപ്പമുള്ള ഫോട്ടോകളിലെ പിണറായിയുടെ ബോഡി ലാംഗ്വേജ് ആദ്യമായി കാണുന്നതാണ്... സുൽത്താൻ വെറും കയ്യോടെ അല്ല മടങ്ങിയത്... ജലീൽ കാലിക്കറ്റ് വിസി മുഹമ്മദ് ബഷീറിൽ സ്വാധീനം ചെലുത്തി നേടിക്കൊടുത്തു എന്ന് പറയപ്പെടുന്ന സർവകലാശാലയുടെ ഡോക്ടറേറ്റുമായാണ്... അറബിക്കും ഇസ്ലാമിക കൾച്ചറിനും നൽകിയ സംഭാവനയ്ക്കാണത്രെ ഹോണററി ഡോക്ടറേറ്റ്... ??
സുൽത്താന്റെ ഭാര്യ ജവഹറിന് ലീല പാലസിൽ കമലയുടെ വക വിരുന്നും സമ്മാനങ്ങളും... തിരിച്ചു ചെന്ന ഉടനെ സുൽത്താൻ അറാഡ എന്ന ഒരു നിർമ്മാണ കമ്പനി തുടങ്ങി... അതിന്റെ കമ്മ്യൂണിറ്റി മാനേജ്‌മെന്റ് ടെക്‌നോളജി സൊല്യൂഷൻ വീണ മോളുടെ കമ്പനിയെയും ഏൽപ്പിച്ചു,,,, എക്‌സാ ലോജിക് എന്നതല്ല... എന്താ ലോജിക്... എന്നായിരുന്നു കമ്പനിക്ക് പേര്. സീസറിന്റെ ഭാര്യമാർ സംശയത്തിന് അതീത തന്നെയായിരിക്കണം.....-കുറിപ്പ് വിശദീകരിക്കുന്നു.

ജോസ് മാത്യു നേര്യംപറമ്പിലിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

വീണമോളെക്കുറിച്ച് കുഴൽനാടനും സതീശനും ഒന്നും മൊഴിയാത്ത ഒരു കഥ ശൊല്ലട്ടുമാ...
താഴെപ്പറയുന്ന കാര്യങ്ങളിൽ പ്രാ ഗൽഭ്യമുള്ളവരാണ് തങ്ങളെന്നാണ് വീണ വിജയൻ അഥവാ വീണ തൈക്കണ്ടിയിൽ ഡയറക്ടർ ആയിട്ടുള്ള എക്‌സാലോജിക് കമ്പനി അവകാശപ്പെടുന്നത്
Blockchain
Machine Learning & AI
SAP Services
Product Engineering - Web & Mobile
Robotic Process Automation
Internet of Things (iOT)
Analytics and Data Visualization
Digital Marketing
System Integration
IT Infrastructure Services
ഉപയോഗിക്കുന്ന ടെക്‌നോളജികൾ ഇവയും
SAP
Microsoft
Oracle Primavera
AWS
Google Cloud
Mendix
OpenText
ഗ്രോജോ യുടെ കണക്കുകൾ പ്രകാരം 2023ലെ വരുമാനം 55.4 മില്യൺ ഡോളർ ആണെന്ന് പറയുന്നു...
അവിശ്വസനീയമാണ് ഈ കണക്കുകൾ.......!
അമ്പതിനും 200നും മിടയിൽ ജോലിക്കാർ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്...! അതും തള്ളാണ്...
19 സെപ്റ്റംബർ 2014 ൽ തുടങ്ങിയ കേവലം ഒരുലക്ഷം രൂപ മാത്രംപെയ്ഡ് അപ് ക്യാപിറ്റൽ... ഉള്ള കമ്പനിയാണ് എക്സാലോജിക് പ്രൈവറ്റ് ലിമിറ്റഡ്.
ബാംഗ്ലൂരിൽ കോറമംഗലയിലോ, ബന്നാർഘട്ട റോഡിലോ ഉള്ള ഓഫീസിൽ (ഫോട്ടോ ചേർത്തിട്ടുണ്ട് ) മത്തി അടുക്കിയത് പോലെ വച്ചാൽ പോലും 200 പേരെ കൊള്ളില്ല...
സൊല്യൂഷൻസ് എന്ന പേര് പോയി കൺസൾട്ടൻസിയായി പിന്നീട്...
ദുബായ് ഫോർച്യൂൺ ടവർ ഓഫീസും പിന്നീടുണ്ടായതാണ്.
18 പേരാണ് പേറോളിൽ ഉണ്ടായിരുന്നത് എന്നാണ് സർവീസ് ദാതാക്കളിൽ ഒരാൾ പറഞ്ഞത്...
25 പേരെ വച്ച് കമ്പനി നടത്തിയിട്ടുള്ള ഈയുള്ളവന് ഈ 18 പേരെ വച്ച് വൻകിട കമ്പനികൾക്ക് SAP, IoT (Internet of Things), AI, മെഷീൻ ലേണിങ് തുടങ്ങിയ സർവീസുകൾ നൽകുന്നത് എങ്ങനെയെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല...
കേവലം ഒരുലക്ഷം രൂപയുടെ പെയ്ഡ് അപ് ക്യാപിറ്റൽ ഉള്ള ഒരു കമ്പനിക്ക്
1.72 കോടിയുടെ കരാർ എങ്ങനെ ലഭിക്കും എന്നതും അറിയില്ല...
അതിൽ തന്നെ 55 ലക്ഷം വ്യക്തിഗത അക്കൗണ്ടിലാണ്. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർ വ്യക്തിഗത അക്കൗണ്ടിൽ പണം വാങ്ങുന്നത് മണി ലോണ്ടറിങ് ആണ്...
കൊടുക്കാം എന്ന് പറയുന്ന സർവീസ് ടെക്‌നോളജികളുമായി
ബി ടെകും രണ്ടുവർഷത്തെ ഡിപ്ലോമയുമുള്ള വീണയുടെയോ, എക്‌സാലോജിക്കിലെ ചീഫ് ടെക്‌നോളജി ഓഫീസർ എന്നു പറയുന്ന നവീൻ കുമാറിന്റെയോ, വൈസ് പ്രസിഡണ്ട് ദീപ ദാസിന്റെയോ പ്രൊഫൈൽ പൊരുത്തപ്പെടില്ലെന്ന് ഇൻഡസ്ട്രിയിലെ സുഹൃത്തുക്കൾ പറയുന്നു.
ഏറ്റവും പ്രധാനം അങ്ങിനെയൊരു ഡീൽ.. 1.72 കോടി ഒരു കമ്പനിക്ക് കൊടുത്തത് CMRL ന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ സ് സുരേഷ് കുമാറും ചീഫ് ജനറൽ മാനേജർ പി സുരേഷ് കുമാറും അറിഞ്ഞില്ല പോലും...!
CMRL കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (KSIDC) സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു പൊതു ലിസ്റ്റഡ് കെമിക്കൽ കമ്പനിയാണ്.
1989-ൽ ഡോ. എസ്.എൻ. ശശിധരൻ കർത്ത സ്ഥാപിച്ച ഈ കമ്പനി ഈ 2023 ലും ദശകങ്ങൾ പഴക്കമുള്ള സ്റ്റാറ്റിക് വെബ്‌സൈറ്റ് ആണ് ഉപയോഗിക്കുന്നത് എന്നതിലൂടെ തന്നെ ടെക്‌നോളജിയിൽ ഏതു ജാംബവാന്റെ കാലത്താണ് അവരെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാവും...
ഡിജിറ്റൽ മാർക്കറ്റിങ് ഓഫർ ചെയ്യുന്ന എക്‌സലോജിക്കയുടെ സോഷ്യൽ മീഡിയ പേജിൽ കിട്ടുന്ന ലൈക് രണ്ടും നാലും ഒക്കെയാണ്..
അത്തരം ഒരു കമ്പനി എന്തു സേവനമാണ് കൊടുത്തത് എന്ന് പറയാനുള്ള ബാധ്യത ഒരു മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിൽ വീണയ്ക്കുണ്ട്.
SAP, AI,IoT തുടങ്ങിയവയാണെങ്കിൽ അവയെന്നാണ് തുടങ്ങിയത് എന്നതിന് വ്യക്തമായ ഫൂട് പ്രിന്റ് ഉണ്ടാവും.
ഇത്രയും ആരോപണങ്ങൾ ഉണ്ടാകുമ്പോൾ എന്തിനാണ് അത് പൊതുജനമധ്യത്തിൽ പറയാൻ മടിക്കുന്നത്...
എന്ത് സർവീസ് ആണ് കൊടുത്തത് എന്ന് പറഞ്ഞ് സ്വന്തം മുഖവും പാർട്ടിയുടെ മുഖവും രക്ഷിക്കാനും, പ്രതിപക്ഷത്തെ വികൃതമാക്കാനും നിമിഷങ്ങൾ മതി.
അന്തരിച്ച പിടി തോമസ് ആരോപണം ഉന്നയിച്ചപ്പോൾ എക്‌സാലോജിക് വെബ്‌സൈറ്റ് അപ്രത്യക്ഷമായി...
അതിനെക്കുറിച്ച് ഒരു ഇന്റർവ്യൂവിൽ വീണ പറയുന്നത് കേട്ടത് ഡൊമൈനും ഹോസ്റ്റിങ്ങും പുതുക്കാൻ മറന്നു പോയി എന്നാണ്... ??
ഇന്റർവ്യൂവർ 100 കോടി ആസ്തി ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അതിന്റെ പകുതിയെങ്കിലും ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് ഇൻസ്റ്റന്റ് റിപ്ലൈ...!
Veena@exalogic.*** എന്നതാണ് കമ്മ്യൂണിക്കേഷൻ ഐഡി.
ഡോമയിൻ നിലയ്ക്കുന്ന അതേ ദിവസം ഇമെയിൽ സർവീസും, സൈറ്റും കട്ട് ആകും എന്നറിയാത്ത ടെക്‌നോളജി തലവന്മാർ ആണോ മേൽ പറഞ്ഞ അതിനൂതന സാങ്കേതിക വിദ്യകൾ വൻകിട കമ്പനികൾക്ക് നൽകുന്നത്?
ഒരു ഇമെയിൽ പോലും ഇല്ലാത്ത കമ്പനി ആണോ കോടികളുടെ കോൺട്രാക്ട് നേടുന്നത്...?
കേവലം 1000 രൂപ കൊടുത്താൽ നിങ്ങളുടെ ഡൊമൈൻ പുതുക്കി എടുക്കാം.
ഹോസ്റ്റിങ്...സർവ്വർ അനുസരിച്ചു പതിനായിരങ്ങളും ലക്ഷങ്ങളും ആയേക്കാം...
ഇനി അഥവാ മറന്നു പോയാലും 12 ദിവസം സാവകാശം ഉണ്ട്.
കടലാസിൽ അല്ലാത്ത ഒരു കമ്പനിക്കും ഇമെയിൽ ഇല്ലാതെ ഒരു ദിവസം പോലും പ്രവർത്തിക്കാൻ ആവില്ല...!
റിടമ്പ്ഷൻ ഫീ എന്ന ഫൈൻ അടച്ചാൽ മൂന്നുമാസം മുതൽ ആറുമാസം വരെ ഡൊമൈൻ തിരിച്ചെടുക്കാൻ പ്രൊവിഷൻ ഉണ്ട്.
ഇതൊന്നും അറിയാത്തവരാണോ ലോകത്തെ ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ സപ്ലൈ ചെയ്യുന്നത്...!
-------
തിരിച്ച് പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ട അവതാരത്തിൽ ക്ലയന്റ് ലിസ്റ്റും, ടെസ്റ്റിമോണിയും അപ്രത്യക്ഷമായിരുന്നു...
-------
ഉടായിപ്പിന്റെ മറ്റൊരു മുഖം:
കമ്പനിയെ അവതരിപ്പിക്കുന്നത് മൂന്ന് ഭൂഖണ്ഡങ്ങളിൽ പരന്നുകിടക്കുന്ന ഒരു വലിയ സാമ്രാജ്യമായാണ്..
അവരുടെ യൂറോപ്പിലെ ആസ്ഥാനം ലണ്ടന്റെ സിരാ കേന്ദ്രത്തിൽ
ആണെന്നാണ് അവതരിപ്പിക്കുന്നത്.
Kemp House
160, City Road
EC1V 2NX
London
എന്നത് ഒരു വീർച്വൽ ഓഫീസ് മാത്രമാണ്. 100 പൗണ്ട് കൊടുത്താൽ ആർക്കും തുടങ്ങാവുന്ന ഒന്ന്.
യൂറോപ്പ് കമ്പനി കടലാസിൽ മാത്രമാണ് എന്ന് സാരം...
-------
ഈ കമ്പനി നേടിയത് യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മ്ദ് അൽ ഖാസിമിയുടെ കമ്പനിയായ ARADA യുടെ കോൺട്രാക്ട് ആണ്...
-------
ഇനി അല്പം ഫ്‌ളാഷ് ബാക്ക്
2017 സെപ്റ്റംബർ 24 നു സുൽത്താനും ഭാര്യ ഷൈഖാ ജവഹറും കേരളത്തിൽ എത്തുന്നു...
മലബാർ ഗോൾഡ് അഹമ്മദ്, , ജലീൽ, പിണറായിയുടെ ഭാര്യ കമല, പിണറായി എന്നിവർ ചേർന്നു ഗംഭീര സ്വീകരണം നൽകുന്നു.
ഇതിനോടൊപ്പമുള്ള ഫോട്ടോകളിലെ പിണറായിയുടെ ബോഡി ലാംഗ്വേജ് ആദ്യമായി കാണുന്നതാണ്...
സുൽത്താൻ വെറും കയ്യോടെ അല്ല മടങ്ങിയത്... ജലീൽ കാലിക്കറ്റ് VC മുഹമ്മദ് ബഷീറിൽ സ്വാധീനം ചെലുത്തി നേടിക്കൊടുത്തു എന്ന് പറയപ്പെടുന്ന സർവകലാശാലയുടെ ഡോക്ടറേറ്റുമായാണ്...
അറബിക്കും ഇസ്ലാമിക കൾച്ചറിനും നൽകിയ സംഭാവനയ്ക്കാണത്രെ ഹോണററി ഡോക്ടറേറ്റ്... ??
സുൽത്താന്റെ ഭാര്യ ജവഹറിന് ലീല പാലസിൽ കമലയുടെ വക വിരുന്നും സമ്മാനങ്ങളും...
തിരിച്ചു ചെന്ന ഉടനെ സുൽത്താൻ അറാഡ എന്ന ഒരു നിർമ്മാണ കമ്പനി തുടങ്ങി...
അതിന്റെ കമ്മ്യൂണിറ്റി മാനേജ്‌മെന്റ് ടെക്‌നോളജി സൊല്യൂഷൻ വീണ മോളുടെ കമ്പനിയെയും ഏൽപ്പിച്ചു
എക്‌സാ ലോജിക് എന്നതല്ല
എന്താ ലോജിക്
എന്നായിരുന്നു കമ്പനിക്ക് ചേരുന്ന പേര് ??
സീസറിന്റെ ഭാര്യമാർ
സംശയത്തിന് അതീത തന്നെയായിരിക്കണം.......
-------
പിണറായിയുടെ മടിയിൽ കനമില്ലായിരിക്കാം...
പക്ഷേ പിണറായി മടിയിൽ ഇരുത്തിയവരുടെ
മടിയിൽ
നിശ്ചയമായും കനമുണ്ട്...
സസ്‌നേഹം
ജോസ് മാത്യു
നേര്യംപറമ്പിൽ