- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയോധ്യ അക്ഷതം സ്വീകരിച്ച് കെ. അനന്തഗോപൻ
തിരുവല്ല: സിപിഎം സംസ്ഥാന കമ്മറ്റിയംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ അഡ്വ. കെ. അനന്തഗോപൻ അയോധ്യയിൽ പൂജിച്ച അക്ഷതം സ്വീകരിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അക്ഷതം സ്വീകരിച്ചതിന്റെ പേരിൽ മന്ത്രി കെ.ബി. ഗണേശ്കുമാർ അടക്കമുള്ളവർക്കെതിരേ ഇടത് സൈബർ ഇടങ്ങിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് മുൻ ബോർഡ് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മറ്റിയംഗവുമായിരുന്ന അനന്തഗോപൻ അക്ഷതം സ്വീകരിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്.ഞായറാഴ്ച വൈകിട്ടാണ് അക്ഷതം സ്വീകരിച്ചത്.
വള്ളംകുളം നന്നൂരിലെ അനന്തഗോപന്റെ വീട്ടിലെത്തി അയോധ്യ ആഘോഷ കൺവീനർ രഘുവരൻ, സംഘപ്രവർത്തകരായ ശിവകുമാർ അമൃതകല, തുളസീധരൻ എന്നിവർ ചേർന്നാണ് അയോധ്യയിൽ പൂജിച്ച അക്ഷതം കൈമാറിയത്. ഇതിനൊപ്പം പ്രതിഷ്ഠാ പരിപാടിയിലേക്ക് ക്ഷണപത്രവും നൽകി. രണ്ടും അനന്തഗോപൻ സ്വീകരിച്ചുവെന്നാണ് സംഘപരിവാർ സൈബർ ഇടങ്ങൾ ആഘോഷിക്കുന്നത്. ഇതു സംബന്ധിച്ച് നിഷേധക്കുറിപ്പൊന്നും അനന്തഗോപന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ജനുവരി 22 ന് നന്നൂർ ദേവീക്ഷേത്രത്തിൽ നടക്കുന്ന നാമജപം, സമൂഹസദ്യ എന്നിവയിൽ പങ്കെടുക്കാനും അനന്തഗോപനെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വരാമെന്ന് സമ്മതിച്ചുവെന്നും ആഘോഷ കമ്മറ്റി അറിയിച്ചു.
സംസ്ഥാന കമ്മറ്റിയംഗമായ അനന്തഗോപനെ വശത്തേക്ക് മാറ്റി നിർത്തുകയാണ് ഇപ്പോൾ സിപിഎം ചെയ്തിരിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം അദ്ദേഹം സിപിഎം പരിപാടികളിൽ സജീവമായിട്ടില്ല. 18 ന് തിരുവല്ല മുഖ്യമന്ത്രി പങ്കെടുക്കുന്ന മൈഗ്രേഷൻ കോൺക്ലേവ് നടക്കുന്നുണ്ട്. അതിന്റെ ഡയസിലേക്ക് മുതിർന്ന അംഗമായ അനന്തഗോപന് ക്ഷണമില്ല. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ. പത്മകുമാറാണ് പരിപാടിയുടെ കൺവീനർ. തിരുവല്ല ശരിക്കും അനന്തഗോപന്റെ തട്ടകമാണ്. ഇവിടേക്കാണ് ആറന്മുളയിൽ നിന്ന് പത്മകുമാറിനെ കൊണ്ടു വന്നിരിക്കുന്നത്. തിരുവല്ലയിൽ നിന്നുള്ള മറ്റൊരു ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. സനൽകുമാറിനും കോൺക്ലേവിൽ കാര്യമായ റോളില്ല.