- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്നേഹിക്ക, യുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും': സെൽഫിയെടുത്ത് കെ.സുരേന്ദ്രനോട് പൊറുത്തെന്ന് സ്വാമി സന്ദീപാനന്ദഗിരി; ജഡിലോമുണ്ഡീ ലുഞ്ജിതകേശാ.....ഉദരനിമിത്തം ബഹുകൃതവേഷം...എന്ന പരിഹാസവുമായി സുരേന്ദ്രനും; പോസ്റ്റുയുദ്ധം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും, സ്വാമി സന്ദീപാനന്ദഗിരിയും ഇന്ന് കണ്ടുമുട്ടി എന്നതല്ല ഇപ്പോൾ വാർത്ത. ഇരുവരും ഫേസ്‌ബുക്കിലൂടെ പോസ്റ്റിട്ട് പോരടിച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒടുവിൽ അവർ കണ്ടു മുട്ടുകയാണ് സുഹൃത്തുക്കളെ... കണ്ടുമുട്ടുകയാണ്. അതുവരെയുള്ള സൈദ്ധാന്തിക വിരുദ്ധതയും ഏറ്റുമുട്ടലുകളുമെല്ലാം അവർ മറന്നു. പരസ്പരം ചിരിച്ചു കൈകൊടുത്തു.. ഒടുവിൽ ഒരു സെൽഫിയും എടുത്ത് എല്ലാം 'കോംപ്ലിമെൻസാക്കി'. ഇന്ന് തിരുവനന്തപുരത്ത് വ്യവസായ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പിന്റെ ഹയാത്ത് റീജൻസി പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങിനാണ് ഇരുവരും കണ്ടു മുട്ടിയത്.
സ്വാമിയുടെ കുണ്ടമൺ കടവിലെ ആശ്രമം തീവെച്ച കേസുമായി ബന്ധപ്പെട്ട് പരസ്പ്പരം സൈബറിടത്തിൽ പോരടിച്ചവർ നേരിട്ടു കണ്ടുമുട്ടി പരസ്പരം സൗഹാർദ്ദം പങ്കുവെച്ചത് കൗതുകമായി മാറി. തീവെപ്പു കേസിൽ ബിജെപിയെയാണ് ക്രൈംബ്രാഞ്ച് പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത്. ഇതിനിടെയായിരുന്ന ഈ കൂടിക്കാഴ്‌ച്ച എന്നതാണ് ശ്രദ്ദേയമായതും. കൂടിക്കാഴ്‌ച്ചക്ക് ശേഷം സന്ദീപാനന്ദ ഗിരിയാണ് ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.
സുരേന്ദ്രനോട് ക്ഷമിച്ചു എന്ന വിധത്തിലാണ് സെൽഫി ചിത്രത്തിന് സ്വാമി കൊടുത്തിരിക്കുന്ന ക്യാപ്ഷൻ. അത് ഇങ്ങനെയാണ്:
സ്നേഹിക്ക, യുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും;
ദ്രോഹം ദ്വേഷത്തെ നീക്കിടാ
സ്നേഹം നീക്കീടു, മോർക്ക നീ''
വൈകാതെ സുരേന്ദ്രൻ മറുപടിയുമായി രംഗത്തെത്തി.
'ഒരു പൊതു ചടങ്ങിനിടെ ഒരാൾ ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെൽഫി അയാൾ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യം.ജഡിലോമുണ്ഡീ ലുഞ്ജിതകേശാ.....ഉദരനിമിത്തം ബഹുകൃതവേഷം.എന്നും സുരന്ദ്രൻ പരിഹസിച്ചു.
സ്വാമിയുടെ പോസ്റ്റു കണ്ട് നിരവധി പേർ എല്ലാ പ്രശ്നങ്ങളും തീർന്നോ എന്ന ചോദ്യങ്ങളുമായും രംഗത്തുവന്നു. മുമ്പ് സ്വാമിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതിയെ കൊണ്ടുപോകുന്ന പൊലിസ് എന്ന അടിക്കുറിപ്പോടെ പരിഹാസ ചിത്രം ഇന്നലെ സുരേന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. ഇതിനുള്ള മറുപടിയുമാിയ സന്ദീപാനന്ദ ഗിരി വിമർശനവും ഉന്നയിച്ചിരുന്നു. സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണെന്ന് സന്ദീപാനന്ദ ഗിരി വിമർശിച്ചിരുന്നു. ഇങ്ങനെ നിരന്തരം വിമർശനങ്ങൾക്ക് പിന്നാലെയാണ് ഇരു നേതാക്കളും തമ്മിൽ കാണുന്നതും.
മറുനാടന് മലയാളി ബ്യൂറോ