കോഴിക്കോട്: ദുരന്ത നിവാരണ മോക്ഡ്രില്ലിൽ പങ്കൈടുത്ത വിദ്യാർത്ഥിയെ ആംബുലൻസിലും കാറലുമിട്ട്, പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ സിപിഎം നേതാവായ പഞ്ചായത്തംഗം അറസ്റ്റിൽ. മാവൂർ പഞ്ചായത്തംഗവും സിപിഎം നേതാവുമായ കെ. ഉണ്ണികൃഷ്ണൻ ആണ് പൊലീസിൽ കീഴടങ്ങിയത്.

ഇന്നലെ രാവിലെ ഏഴുമണിയോടെ മാവൂർ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് പോക്സോ കോടതി ഉണ്ണിക്കൃഷ്ണന്റെ മുൻകൂർ ജാമ്യം തള്ളിയിരുന്നു. ഡിസംബർ 29ന് മോക്ഡ്രിൽ കഴിഞ്ഞു തിരിച്ചു പോവുകയായിരുന്ന 15 വയസുകാരനെ പീഡിപ്പിച്ചെന്നാണ് കേസ്. ഉണ്ണിക്കൃഷ്ണൻ സിപിഎം. മാവൂർ ലോക്കൽ കമ്മിറ്റി അംഗമാണ്.

ദേശീയ ദുരന്തനിവാരണ അഥോറിറ്റിയുടെയും സംസ്ഥാന സർക്കാരിന്റെയും നേതതൃത്വത്തിൽ സംഘടിപ്പിച്ച മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങുകയായിരുന്ന 15 വയസ്സുകാരനാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ആംബുലസസ് ഡ്രൈവർ കൂടിയാണ് പ്രതി. ഇയാൾ ഓടിച്ച ആംബുലൻസിൽ കയറ്റിയ ബാലനെ, ക്യാമ്പായി തെരഞ്ഞെടുത്ത ചെറൂപ്പ മണക്കാട്, സ്‌കൂളിൽനിന്ന് തിരികെ കുട്ടിക്ക് ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കാതെ, മറ്റൊരു സ്ഥലത്ത് ഇറക്കയാണ് ഇയാൾ ചെയ്തത്. തുടർന്ന് പ്രതിയുടെ കാറിൽ കയറ്റി ചുറ്റി വളഞ്ഞാണ് വീട്ടിൽ എത്തിച്ചത്.

ഇതിനിടെയാണ് പീഡനം നടന്നത് എന്നാണ് പരാതി. കാറും ആംബുലൻസും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ക്ഷീണിച്ച് ആംബുലൻസിൽ കയറിയ കൂട്ടിതെ അതിൽവെച്ചും ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത കോഴിക്കോട് സബ്ജയിലിലേക്ക് അയച്ചു. വൈദ്യപരിശോധനക്കു ശേഷം കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത്.

ആർഎംപി അടക്കം ശക്തമായ മാവുർ മേഖലയിൽ സിപിഎമ്മിന് കനത്ത തിരിച്ചടിയായിരിക്കയാണ് ഈ നേതാവിന്റെ അറസ്റ്റ്. ഒരുകാലത്ത് സിപിഎമ്മിന്റെ ശക്തിദുർഗമായ മാവുർ പഞ്ചായത്ത് ഇപ്പോൾ ഭരിക്കുന്നത് കോൺഗ്രസ് പിന്തുണയോടെ ആർഎംപിയാണ്. ഇയാൾക്കെതിരെ നേരത്തെയും സ്വഭാവദുഷ്യത്തിന് പരാതി കിട്ടിയിട്ടും പാർട്ടി നടപടി എടുത്തിരുന്നില്ല. ഉണ്ണികൃഷ്ണനെതിരെ ഉടൻ നടപടിയുണ്ടാവുമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.