- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീമൻ കുമ്പളം കാടാമ്പുഴ ഭഗവതിക്ക് കാണിക്കയായി സമർപ്പിച്ചു; കാടാമ്പുഴ ഭഗവതിക്ഷേത്രത്തിൽ 26 കിലോ തൂക്കംവരുന്ന കുമ്പളം; ക്ഷേത്ര അന്നദാനച്ചടങ്ങിൽ കറിവെക്കും
മലപ്പുറം: ഭീമൻ കുമ്പളം ക്ഷേത്രത്തിലേക്ക് കാണിക്കയായി നൽകി കർഷകൻ. കാടാമ്പുഴ ഭഗവതിക്ഷേത്രത്തിലേക്കാണു 26 കിലോയോളം തൂക്കം വരുന്ന ഭീമൻ കുമ്പളം കർഷകനായ പാലക്കാട് മാത്തൂർ സ്വദേശി രാജേഷ് കണിക്കയായി സമർപ്പിച്ചത്. ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം ഭീമൻ കുമ്പളം കൗതുകമായി മാറിയിട്ടുണ്ട്. ക്ഷേത്രത്തിലെക്കു വാഴക്കുലകളും, ചിരങ്ങ, ചേന തുടങ്ങിയവയും ചെറിയ കുമ്പളവും ലഭിക്കാറുണ്ടെങ്കിലും ആദ്യമായാണു ഇത്രവലിയൊരു കുമ്പളം ലഭിക്കുന്നതെന്നു ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
സാധാരണ ലഭിക്കുന്ന ഒരു കുമ്പളം ശരാശരി അഞ്ചു മുതൽ ആറുവരെ തൂക്കം മാത്രമാണ് ഉണ്ടായിരിക്കുക. എന്നാൽ ഇവയ്ക്ക് വിപരീതമായി കൊണ്ടാണ് തന്റെ വീട്ടിലെ കൃഷിയിടത്തിൽ ഭീമൻ കുമ്പളം ഉണ്ടായതെന്ന് രാജേഷും പറയുന്നു. തുടർന്ന് കുമ്പളത്തിന്റെ വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിലൂടെപ്രചരിച്ചതോടെ കുമ്പളം കാണാൻ ക്ഷേത്രാങ്കണത്തിൽ നിരവധി പേരാണ് എത്തുന്നത്.
ഇതിനു മുമ്പ് ചെറുതും വലുതുമായ നിരവധി കുമ്പളങ്ങൾ വിവിധ കൃഷിയിടങ്ങളിലും കടകളിലുമെല്ലാം കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു കുമ്പളം ആദ്യമായിട്ടാണ് കാണുന്നതെന്ന് ഭീമൻ കുമ്പളം കണ്ടവർ പറയുന്നു.താൻ കൃഷി ചെയ്ത് ഉണ്ടാക്കിയ കുമ്പളം ഇത്തരത്തിൽ ക്ഷേത്രത്തിലേക്ക് നൽകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും പാലക്കാട് സ്വദേശിയായ രാജേഷ് പറഞ്ഞു.
നാളെ ക്ഷേത്രത്തിൽ നടക്കുന്ന അന്നദാനച്ചടങ്ങിൽ ഈ കുമ്പളം കറിവെച്ചുനൽകാനാണു ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം. വിശേഷ ദിവസങ്ങളിൽ രണ്ടായിരത്തോളംപേർക്കു ഇവിടെ അന്നദാനം നൽകാറുണ്ട്. കാണിക്കയായി കായക്കുലുകളാണു ഇവിടെ അധികം ലഭിക്കാറുള്ളത്. വിശ്വാസികളായ കൃഷിക്കാരിൽ പലരും അവരുടെ വിളവെടുപ്പു നടക്കുമ്പോൾ അതിലെ ഏറ്റവും മികച്ച ഒന്നു കാണിക്കയായി നൽകാറുണ്ട്.
കലവറ നിറയ്ക്കൽ ചടങ്ങ് നടക്കുമ്പോഴാണു വലിയ രീതിലുള്ള പച്ചക്കറി, പഴവർഗങ്ങൾ ഭക്തർ ക്ഷേത്രത്തിനു സമർപ്പിക്കാറുള്ളത്. ഇവയെല്ലാം അന്നദാന ചടങ്ങിനു ഉപയോഗിക്കുകയും ചെയ്യും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്