- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃഗങ്ങളുടെ ശബ്ദം അനുകരിച്ച് പെരുമ്പാവൂരിൽ നടന്ന കുട്ടിക്കാലം; പ്രിഡിഗ്രിക്ക് ശേഷം ജോലി തേടി മുംബൈയിലെ ഒറ്റമുറി ഫ്‌ലാറ്റിലെ ജീവിതം; കോതംമംഗലത്തെ ഡിഗ്രി പഠനത്തിനിടെ മിമിക്രിയിൽ യൂണിവേഴ്‌സിറ്റി വിജയി; സാഗറിലൂടെ കലഭാവനിലെത്തി കൊച്ചിൻ ഓസ്‌കാറിലൂടെയും ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു; ഹബീബ് മുഹമ്മദിനെ അബിയാക്കിയത് ഉൽസവക്കമ്മറ്റിക്കാരും; അനുകരണകലയിലെ സകലകലാവല്ലഭനായി അബി മാറിയത് ഇങ്ങനെ
കൊച്ചി: കലാഭവൻ അബി മിമിക്രിയിലേക്കെത്തുന്നത് മൃഗങ്ങളുടെ ശബ്ദം അനുകരിച്ചാണ്. പെരുമ്പാവൂരിലായിരുന്നു കുട്ടിക്കാലം. ആദ്യമായി സിനിമാ താരങ്ങളുടെ ശബ്ദം അനുകരിച്ചു കേൾക്കുന്നത് ആലപ്പി അഷ്‌റഫിൽ നിന്നാണ്. പ്രീഡിഗ്രി കഴിഞ്ഞതോടെ ജോലി തേടിയുള്ളയാത്രയായി. ഈ യാത്രയാണ് മിമിക്രിയിലെ കുലപതിയായി അബി മാറുന്നത്. സിനിമാ നടന്മാരുടെ അനുകരണമായിരുന്നു അബിയുടെ മാസ്റ്റർ പീസുകൾ. മലയാളത്തിലെ ജാവദ് ജഫ്രി എന്നുവരെ അബിയെ താരങ്ങൾ വിശേഷിപ്പിച്ചിരുന്നു. ഫുഡ് ഇൻസ്‌പെക്ടർ കോഴ്‌സ് പഠിക്കാൻ ചെന്ന അബിയെ മുംബൈയിലേക്ക് പറഞ്ഞുവിട്ടു. നാലുവർഷത്തോളം ഒരു ഒറ്റമുറി ഫൽറ്റിൽ ജീവിച്ചു. പിന്നീട് നാട്ടിലേക്ക് വണ്ടികയറി. മടങ്ങിയെത്തിയതിനുശേഷമാണ് കോതമംഗലം എംഎ കോളജിൽ ഡിഗ്രിക്ക് ചേരുന്നത്. മിമിക്രിയിൽ യൂണിവേഴ്‌സിറ്റി വിജയി ആയതോടെ ട്രൂപ്പ് തട്ടിക്കൂട്ടി. അതായിരുന്നു കൊച്ചിൻ സാഗർ. ഇവിടെ ദിലീപും സലീംകുമാറും ഹരിശ്രീ അശോകനുമൊക്കെ സഹായാത്രികരായി. എന്നാൽ കാര്യമായ ലാഭമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് കലാഭവനിലൂടെ അബി മിമിക്രയിലെ കുലപതിയായി. ശബ്ദാനുക
കൊച്ചി: കലാഭവൻ അബി മിമിക്രിയിലേക്കെത്തുന്നത് മൃഗങ്ങളുടെ ശബ്ദം അനുകരിച്ചാണ്. പെരുമ്പാവൂരിലായിരുന്നു കുട്ടിക്കാലം. ആദ്യമായി സിനിമാ താരങ്ങളുടെ ശബ്ദം അനുകരിച്ചു കേൾക്കുന്നത് ആലപ്പി അഷ്‌റഫിൽ നിന്നാണ്. പ്രീഡിഗ്രി കഴിഞ്ഞതോടെ ജോലി തേടിയുള്ളയാത്രയായി. ഈ യാത്രയാണ് മിമിക്രിയിലെ കുലപതിയായി അബി മാറുന്നത്. സിനിമാ നടന്മാരുടെ അനുകരണമായിരുന്നു അബിയുടെ മാസ്റ്റർ പീസുകൾ. മലയാളത്തിലെ ജാവദ് ജഫ്രി എന്നുവരെ അബിയെ താരങ്ങൾ വിശേഷിപ്പിച്ചിരുന്നു.
ഫുഡ് ഇൻസ്‌പെക്ടർ കോഴ്‌സ് പഠിക്കാൻ ചെന്ന അബിയെ മുംബൈയിലേക്ക് പറഞ്ഞുവിട്ടു. നാലുവർഷത്തോളം ഒരു ഒറ്റമുറി ഫൽറ്റിൽ ജീവിച്ചു. പിന്നീട് നാട്ടിലേക്ക് വണ്ടികയറി. മടങ്ങിയെത്തിയതിനുശേഷമാണ് കോതമംഗലം എംഎ കോളജിൽ ഡിഗ്രിക്ക് ചേരുന്നത്. മിമിക്രിയിൽ യൂണിവേഴ്‌സിറ്റി വിജയി ആയതോടെ ട്രൂപ്പ് തട്ടിക്കൂട്ടി. അതായിരുന്നു കൊച്ചിൻ സാഗർ. ഇവിടെ ദിലീപും സലീംകുമാറും ഹരിശ്രീ അശോകനുമൊക്കെ സഹായാത്രികരായി. എന്നാൽ കാര്യമായ ലാഭമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് കലാഭവനിലൂടെ അബി മിമിക്രയിലെ കുലപതിയായി. ശബ്ദാനുകരണത്തിലെ പകരം വയ്ക്കാനാവാത്ത പേരുകാരനുമായി.
മിമിക്രിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു അബി. അദ്ദേഹം പ്രൊഫഷനൽ കലാകാരനായിരുന്നു. വേദിയിലെ കർട്ടൻ ചുളുങ്ങി ഇടാൻ പോലും അദ്ദേഹം അനുവദിക്കില്ലായിരുന്നു. ഞാനൊക്കെ മിമിക്രി തുടങ്ങുമ്പോൾ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. കൊച്ചിൻ ഓസ്‌കർ എന്ന ട്രൂപ്പിൽ എനിക്ക് അവസരം കിട്ടുകയും, സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതും അബി ഇക്ക വഴിയാണ്.-കോട്ടയം നസീർ അബിയെ കുറിച്ച് ഓർമിക്കുന്നത് ഇങ്ങനെയാണ്. ഞങ്ങൾക്ക് വളരെ കുറച്ച് പേർക്ക് മാത്രമേ അസുഖത്തിന്റെ കാര്യം അറിയാമായിരുന്നൊള്ളൂ. അദ്ദേഹത്തെ നേരിൽ കാണുന്നവർക്ക് അത് തോന്നുകയില്ല. ഒരിക്കലും അസുഖമുണ്ടെന്ന് അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല, അത് പ്രകടിപ്പിച്ചിരുന്നുമില്ല. ഇതിനിടയിലൊക്കെ അദ്ദേഹം ടിവി പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും സമയം കണ്ടെത്തി പങ്കെടുത്തിരുന്നു. അതുകൊണ്ടായിരിക്കാം ഈ വാർത്ത പെട്ടന്ന് കേൾക്കുമ്പോൾ ആളുകൾക്ക് വിശ്വസിക്കാൻ സാധിക്കാത്തത്. അസുഖംമൂടിവെച്ച് ചിരിച്ച മുഖത്തോടെയാണ് അദ്ദേഹം ജീവിച്ചിരുന്നത്.-നസീർ പറയുന്നു.
'ഹബീബ് മുഹമ്മദ് എന്ന എന്നെ അബിയാക്കിയത് സത്യത്തിൽ ഉത്സവ കമ്മിറ്റിക്കാരാണ്. നാട്ടിൽ കലാപരിപാടികൾക്കായി ചെല്ലുമ്പോൾ പേര് അനൗൺസ് ചെയ്യണമല്ലോ. നാട്ടിലെ ഒരു പരിപാടിക്ക് ചെന്നപ്പോൾ എന്റെ മുഴുവൻ പേര് അറിയാഞ്ഞിട്ടാകാം അവർ അനൗൺസ് ചെയ്തത് അബി എന്നായിരുന്നു. അങ്ങനെ പിന്നീടുള്ള പരിപാടികളിലെല്ലാം ഞാൻ അബിയായി. അബി എന്നത് സത്യത്തിൽ ചെറിയൊരു പേരാണ്. പേരിടുമ്പോൾ നല്ല മുഴക്കമുള്ള അക്ഷരങ്ങൾ ഉണ്ടായാൽ നന്നായിരിക്കും. ലാൽ എന്നത് രണ്ടക്ഷരമുള്ള ചെറിയൊരു പേരാണ്. പക്ഷേ അതിലെ മുഴക്കം ആളുകളെ ഒന്നുലയ്ക്കും...' അബിയിലേക്കുള്ള മാറ്റത്തിന്റെ കഥ ഹബീബ് മുഹമ്മദ് രസകരമായി അവതരിപ്പിക്കുന്നത് ഇങ്ങനെയായിരുന്നു.
പേരിടുന്നത് സാധാരണ ഗോഡ് ഫാദർമാരാണ്. ഇവിടെ അബിക്ക് അതുമുണ്ടായില്ല. കലാഭാവൻ കൂടാതെ കൊച്ചിൻ ഓസ്‌കാർ എന്ന ഗ്രൂപ്പിലും സ്വന്തം ട്രൂപ്പായ കൊച്ചിൻ സാഗർ എന്ന മിമിക്രി ട്രൂപ്പിലും അനുകരണ കലയുടെ വ്യത്യസ്ത ഭാവങ്ങൾ പകർന്നു. തൊണ്ണൂറുകളായിരുന്നു അബിയെന്ന മിമിക്രി സൂപ്പർ താരത്തിന്റെ സുവർണകാലഘട്ടം. കേരളത്തിലും വിദേശരാജ്യങ്ങളിലും നൂറുകണക്കിന് വേദികളെയാണ് സ്വന്തം അനുകരണമികവിലൂടെ അബി അമ്പരിപ്പിച്ചിട്ടുള്ളത്. നിരവധി ടിവി ചാനലുകളിലും അബി ഷോ അവതരിപ്പിച്ചിട്ടുണ്ട്. സ്്‌റ്റേജ് ഷോകളിലെ അനിവാര്യതയായിരുന്നു തൊണ്ണൂറുകളിൽ അബി.
1992ൽ മമ്മൂട്ടി അഭിനയിച്ച നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിൽ ജഗദീഷിനൊപ്പം മുഴുനീള കോമഡി വേഷത്തിൽ പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടായിരുന്നു അബിയുടെ സിനിമാ പ്രവേശനം. തുടർന്ന് ഭീഷ്മാചാര്യ, എല്ലാരും ചൊല്ലണ്, ചെപ്പ് കിലുക്കണ ചാങ്ങാതി, സൈന്യം, മഴവിൽകൂടാരം, വാത്സല്യം, ആനപ്പാറ അച്ചാമ, പോർട്ടർ, രസികൻ, വാർധക്യ പുരാണം, കിരീടമില്ലാത്ത രാജക്കന്മാർ തുടങ്ങിയ ചിത്രങ്ങളിൽ ക്യാരക്ടർ വേഷങ്ങളിലും ഉപനായക വേഷങ്ങളിലും ഹാസ്യ താര വേഷത്തിലും മികച്ച അഭിനയമാണ് അബി കാഴ്ചവെച്ചത്. ആമിനാ താത്തയായും അമിതാഭ് ബച്ചനായും സ്റ്റേജിലെത്തി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്ത മിമിക്രി താരമാണ് അബി. മിമിക്രിയിൽ നിറഞ്ഞു നിന്ന പല കലാകാരന്മാരും സിനിമയിൽ മുൻനിര നായകന്മാരായപ്പോൾ അബി പലപ്പോഴും ശ്രദ്ധിക്കപ്പെട്ടില്ല.
ഇടക്കാലത്തു സിനിമയിൽ സജീവമായിരുന്നെങ്കിലും, എന്തുകൊണ്ട് അബി ബിഗ് സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷമായി എന്ന ചോദ്യത്തിന് ഞാനാരോടും അവസരം ചോദിച്ചു പോയിട്ടില്ലെന്നായിരുന്നു അബിയുടെ മറുപടി. എന്നിരുന്നാലും ഒരിടവേളയ്ക്കു ശേഷം ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ അബി മടങ്ങിയെത്തിയിരുന്നു. അതിനിടെയാണ് രോഗം അബിയെ ബാധിക്കുന്നത്. ക്യാൻസർ രോഗമുണ്ടായിട്ടും ആരോടും അതിന്റെ തീവ്രവത വെളിപ്പെടുത്തിയിരുന്നില്ല. വ്യാഴാഴ്ച രാവിലെയാണ് അബിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. യുവനടൻ ഷെയൻ നിഗം മകനാണ്.
ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയാണു അബി മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയത്. നയം വ്യക്തമാക്കുന്നു എന്നതാണ് ആദ്യസിനിമ. മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ മിമിക്രിക്ക് രണ്ടു പ്രവശ്യം ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. മുംബൈയിൽ സാനിട്ടറി ഇൻസ്‌പെക്ടർ കോഴ്‌സ് പഠിക്കുമ്പോഴും മിമിക്രിയിൽ സജീവമായിരുന്നു. കലാഭവനിലും ഹരിശ്രീയിലും കൊച്ചിൻ സാഗറിലും ആർട്ടിസ്റ്റായി പ്രവർത്തിച്ചു. മഴവിൽക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാർ, മിമിക്സ് ആക്ഷൻ 500, അനിയത്തിപ്രാവ്, രസികൻ, ഹാപ്പി വെഡ്ഡിങ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
ഭാര്യ സുനില. മക്കൾ: ഷെയ്ൻ നിഗം, അഹാന, അലീന. കിസ്മത്ത് എന്ന സിനിമയിലൂടെ നായകനായി ശ്രദ്ധേയനാണ് ഷെയ്ൻ നിഗം. അജിത് കുമാർ സംവിധാനം ചെയ്ത പുതിയ ചിത്രം 'ഈട'യിലും നായകനാണ് ഷെയ്ൻ.