- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗ്യാസായിരിക്കും, ഈ ജോലി കഴിയട്ടെ, നാട്ടിലെത്തട്ടെ'; മദ്യപിക്കില്ല... സിഗററ്റുവലിക്കില്ല; ദുശ്ശീലങ്ങള്‍ ഒന്നുമില്ലാത്ത ഒന്നാം തരം ഫാമിലിമാന്; അമിതവണ്ണമില്ല.... വ്യായാമം ചെയ്യുന്നുണ്ട് എന്നതൊന്നും ഹാര്‍ട്ട് അറ്റായ്ക്ക് വരാതിരിക്കാന്‍ കാരണമാവുന്നില്ല; നെഞ്ചുവേദനയെ ഗ്യാസായി കണ്ട് അവഗണിക്കരുത്; കലാഭവന്‍ നവാസിന്റെ മരണം നല്കുന്ന മുന്നറിയിപ്പുകള്‍
കോഴിക്കോട്: പൊതുജനാരോഗ്യ രംഗത്ത് ഏറെ മുന്നിലെത്തി എന്നു പറയുമ്പോഴും, വ്യക്തിപരമായ ആരോഗ്യ ജീവനത്തില്‍ നാം അത്രമേല്‍ മുന്നേറിയിട്ടുണ്ടോ? ശരീരം തരുന്ന സൂചനകളെ മുന്നറിയിപ്പായി എടുത്ത് പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? 51-ാം വയസ്സില്‍ നമ്മെ വിട്ടുപോയ നടന്‍ കലാഭവന്‍ നവാസിന്റെ മരണം ചില സൂചനകള്‍ നല്‍കുന്നുണ്ട്.
പൊതുവെ സമയത്തിന് ചികിത്സയെടുക്കാന്‍ ഏറെ മടിയുള്ളവരാണ് മലയാളികള്‍. ചെറിയ നെഞ്ചുവേദന വന്നാല്‍പോലും അത് ഗ്യാസാണെന്ന് പറഞ്ഞ് സ്വയം ചികില്‍സ നടത്തുകയാണ് നാം ചെയ്യുക. എന്നാല്‍ ഇത് അങ്ങേയറ്റം അപകടരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിങ്ങള്‍ മദ്ധ്യവയസ്സ് കഴിഞ്ഞവാരാണെങ്കില്‍ നെഞ്ചുവേദന വന്നാല്‍ ഉടനടി തന്നെ ചികിത്സ തേടുകയാണ് വേണ്ടത.് നെഞ്ചുവേദന തോന്നിയാല്‍, 'ഗ്യാസായിരിക്കും, ഈ ജോലി കഴിയട്ടെ, നാട്ടിലെത്തട്ടെ', എന്നിങ്ങനെ എസ്‌ക്യൂസ് കണ്ടെത്താതെ ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ പോവുകയാണ് വേണ്ടത്. ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനും അത്യാവശ്യം ഫസ്റ്റ് എയിഡ് നല്‍കാനുമുള്ള ഫെസിലിറ്റീസ് ഒക്കെ ഇന്ന് കേരളത്തിലെ ഏത് പഞ്ചായത്തിലുമുണ്ട്.
കലാഭവന്‍ നവാസും നെഞ്ചുവേദനയെ സീരിയസായി എടുത്തില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. നെഞ്ചുവേദന തോന്നിയിട്ട് ഷൂട്ടിംഗ് തടസ്സപ്പെടുമല്ലോ എന്നോര്‍ത്താണത്രേ നവാസ് ഉടന്‍ തന്നെ ചികിത്സ തേടാതിരുന്നത് എന്നാണ് അടുത്ത സുഹൃത്തായ നടന്‍ വിനോദ് കോവൂര്‍ പറയുന്നത്. നിങ്ങള്‍ പുക വലിക്കാറില്ല, മദ്യാപിക്കില്ല, പ്രമേഹമില്ല, അമിതവണ്ണമില്ല, കൊളസ്ട്രോളില്ല, ബിപിയില്ല, വ്യായാമം ചെയ്യുന്നുണ്ട് എന്നതൊന്നും ഹാര്‍ട്ട് അറ്റായ്ക്ക് വരാതിരിക്കാന്‍ കാരണമാവുന്നില്ല. അതുകൊണ്ടുതന്നെ നെഞ്ചുവേദന വന്നാല്‍ ഉടനടിെൈ വദ്യസഹായം തേടുകയാണ് വേണ്ടത്.
വര്‍ധിക്കുന്ന ഹൃദ്രോഗ മരണങ്ങള്‍
അടുത്തകാലത്തായി സഡന്‍ അറ്റാക്കുകള്‍ കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്. കേരളത്തില്‍ ആകെയുള്ള മരണസംഖ്യയില്‍ 14 ശതമാനത്തിലേറെയും ഹൃദ്രോഗത്തെത്തുടര്‍ന്നാണ്. ഒരു ലക്ഷം കേരളീയരില്‍ 382 പുരുഷന്മാരും 128 സ്ത്രീകളും ഹൃദ്രോഗത്തിന് അടിമപ്പെട്ടിരിക്കുന്നുവെന്നാണ് കണക്ക്. ഈ സംഖ്യ മറ്റ് വികസിത രാജ്യങ്ങളുടെ 3-6 മടങ്ങ് വലുതാണ്. ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ കേരളം ഇന്ത്യയുടെ ഹൃദ്രോഗ തലസ്ഥാനമാണ്. പുരഷന്‍മ്മാരിലെ ഹൃദ്രോഗ മരണങ്ങളില്‍ 60 ശതമാനവും, സ്ത്രീകളുടെ 40 ശതമാനവും 65 വയസ്സിന് മുമ്പാണ് സംഭവിക്കുന്നത്. 60-70ലെ കണക്ക് എടുത്താല്‍ 40 വയസ്സിന് മുമ്പ് കേരളത്തില്‍ ഹാര്‍ട്ട് അറ്റാക്ക് വിരളമായിരുന്നു.
എന്നാല്‍ 1990 ആയപ്പോള്‍ ഹാര്‍ട്ട് അറ്റാക്കുണ്ടാകുന്നാ പുരുഷന്മാരുടെ സംഖ്യ 40 മടങ്ങായി വര്‍ധിച്ചു. അതില്‍ 20 ശതമാനം ഹാര്‍ട്ട് അറ്റാക്കും 50 വയസ്സിന് താഴെയുള്ളവരില്‍ സംഭവിച്ചു.വര്‍ധിച്ച ഹൃദ്രോഗ പരിശോധന-ചികിത്സാച്ചെലവുകള്‍ കേരളത്തിന്റെ ഗാര്‍ഹിക വരുമാനത്തിന്റെ 20 ശതമാനത്തിലേറെ വരും. ഹാര്‍ട്ട് അറ്റാക്കിന് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന 60 ശതമാനം സമ്പന്നര്‍ക്കും 80 ശതമാനം ഇടത്തരക്കാര്‍ക്കും ഭീമമായ തുക ചെലവാക്കേണ്ടിവരുന്നു. കേരളത്തിലെ ഗ്രാമവാസികളില്‍പ്പോലും ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന അപകടഘടകങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. പ്രമേഹം 20 ശതമാനം, പ്രഷര്‍ 42 ശതമാനം, ഉയര്‍ന്ന കൊളസ്ട്രോള്‍ (200ല്‍ കൂടുതല്‍) 72 ശതമാനം, പുകവലി 42 ശതമാനം, അമിതവണ്ണം (ബി.എം.ഐ. 25-ല്‍ കൂടുതല്‍) 40 ശതമാനം, വ്യായാമക്കുറവ് 41 ശതമാനം, അമിത മദ്യസേവ 13 ശതമാനം... ഇങ്ങനെ പോവുകയാണ് കേരളത്തിലെ കാര്യങ്ങള്‍.
ഇനി നിങ്ങള്‍ ദുശ്ശീലങ്ങള്‍ ഒന്നുമില്ലെങ്കിലും, പാരമ്പര്യവും ജനിതകപരവുമായ കാരണങ്ങളാല്‍ ഹൃദയാഘാതം വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഒരിക്കലും നെഞ്ചുവേദനയെ അവഗണിക്കരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോഹിതദാസിനെയും പത്മരാജനെപ്പോലെയുള്ള പ്രതിഭകളെ കൊണ്ടുപോയതും ഇതേ സഡണ്‍ അറ്റാക്ക് എന്ന സൈലന്റ് കില്ലറാണ്.