- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അസാധാരണ നിയമ പോരാട്ടത്തിന് കേരളം; സുപ്രീംകോടതി എന്തു പറയും?
ന്യൂഡൽഹി: അസാധാരണ നീക്കവുമായി കേരളം. രാഷ്ട്രപതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് കേരള സർക്കാർ. രാജ്യത്തിന്റെ ഭരണ തലവനെതിരെ സുപ്രീംകോടതിയെ സമീപിക്കുക തീർത്തും അസാധാരണമാണ്. സുപ്രീംകോടതി വിധികളെ പോലും പുനപരിശോധിക്കാനുള്ള അധികാരമുള്ള രാജ്യത്തിന്റെ ഭരണഘടനാ തലവനാണ് രാഷ്ട്രപതി. ഇതെല്ലാം അറിഞ്ഞും നിയമപോരാട്ടത്തിന് ഇറങ്ങുകയാണ് കേരളം.
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് ഹർജി. ഗവർണർ രാഷട്രപതിക്ക് അയച്ച മൂന്ന് ബില്ലുകളിൽ തീരുമാനം എടുക്കുന്നില്ലെന്ന് കാട്ടിയാണ് സംസ്ഥാനം റിട്ട് ഹർജി നൽകിയത്. സംസ്ഥാന ചീഫ് സെക്രട്ടറിയും ടി.പി.രാമകൃണ്ണൻ എംഎൽഎയുമാണ് കേസിലെ ഹർജിക്കാർ. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവർണറെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. രാഷ്ട്രപതിയെ നേരിട്ട് കേസിൽ കക്ഷിയാക്കുന്നില്ല. നിർണ്ണായക നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് അയച്ചത്. ഇതിൽ ലോകായുക്ത ബില്ലിന് മാത്രമാണ് അംഗീകാരം ലഭിച്ചത്. മറ്റ് മൂന്ന് ബില്ലുകൾ രാഷ്ട്രപതി തിരിച്ചയച്ചിരുന്നു. എന്നാൽ ശേഷിക്കുന്ന മൂന്ന് ബില്ലുകളിൽ രാഷ്ട്രപതി തീരുമാനം എടുത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കോടതിയെ സമീപിച്ചത്. രാഷ്ട്രപതിക്കെതിരായ പരോക്ഷ പരാതിയായതു കൊണ്ട് തന്നെ സുപ്രീംകോടതിയുടെ നിലപാട് നിർണ്ണായകമാകും.
കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതി എടുക്കുന്ന ഓരോ നിലപാടും നിർണ്ണായകമാകും. നേരത്തെ വായ്പ എടുക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാടുകളെ കേരളം സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു. അത് ഫലം കാണുകയും ചെയ്തുവെന്നാണ് വിലയിരുത്തൽ. നേരത്തെ ബില്ലുകൾ തടഞ്ഞു വയ്ക്കുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേയും കോടതിയിൽ നിന്നും പരാമർശം വന്നു. എന്നാൽ സുപ്രീംകോടതിക്കും മുകളിലുള്ള ഭരണഘടനാ പദവിയാണ് രാഷ്ട്രപതിയുടേത്.
രാഷ്ട്രപതിക്ക് നിയമപരമായ നിരവധി പരിരക്ഷയും ഉണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ ബില്ലുകളിൽ നിയമ പോരാട്ടം അതിനിർണ്ണായകമാണ്. നിയമസഭ പാസാക്കിയ ലോകായുക്തയിൽ രാഷ്ട്രപതി അനുകൂല തീരുമാനം എടുത്തു. എന്നാൽ സർവ്വകലാശാല ബില്ലും മറ്റും പിടിച്ചു വച്ചു. ഇതോടെ സർവ്വകലാശാലകളിൽ ഗവർണ്ണർക്ക് കൂടുതൽ കരുത്തും കിട്ടി. ഇതിനെ മറികടക്കാനാണ് സുപ്രീംകോടതിയിലെ പുതിയ നീക്കം കേരളം നടത്തുന്നത്.