- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഐഎസ്ഐയുടെ സഹായത്തോടെ ഇന്ത്യൻ പാർലമെന്റ് ആക്രമിക്കും; ഈ മാസം 13ന് മുമ്പ് ആക്രമിക്കും'; ഭീഷണിയുമായി ഖലിസ്ഥാൻ വാദി നേതാവ് ഗുട്പത് വന്ത് സിങ് പന്നു; തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടെന്നും വീഡിയോ സന്ദേശത്തിൽ; വിദേശത്തിരുന്ന് വെല്ലുവിളി തുടർന്ന് പന്നു
ന്യൂഡൽഹി: വിദേശത്തിരുന്ന് ഇന്ത്യയെ വെല്ലുവിളിക്കുന്നത് തുടരുകയാണ് ഖലിസ്ഥാൻ വാദി നേതാവ് ഗുട്പത് വന്ത് സിങ് പന്നു. ഇന്ത്യയിൽ ഇയാൾക്കെതിരെ കർശന നടപടികളാണ് സർക്കാർ കൈക്കൊണ്ടത്. ഇതിനിടെ പന്നുവിനെ വധിക്കാൻ ഇന്ത്യൻ വംശജൻ നിഖിൽ ഗുപ്ത ശ്രമിച്ചെന്നതും വിവാദമായി. ഇതിനിടെ വീണ്ടും ഭിഷണി മുഴക്കി ഖലിസ്ഥാൻ വാദി നേതാവ് രംഗത്തു വന്നു.
പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായാണ് ഗുട്പത് വന്ത് സിങ് പന്നു രംഗത്തെത്തിയത്. ഈ മാസം 13ന് മുമ്പ് ആക്രമിക്കുമെന്നാണ് ഭീഷണി. വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഐഎസ്ഐയുടെ സഹായത്തോടെ ആക്രമണം നടത്തുമെന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടെന്നും പന്നു വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയുടെ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
അമേരിക്കയിൽ വെച്ച് ഗുർപത്‌വന്ത് സിങ് പന്നൂൻ എന്ന ഖലിസ്ഥാൻ നേതാവിനെ വധിക്കാൻ പദ്ധതിയിട്ടു എന്നാരോപിച്ച് ഇന്ത്യക്കാരനായ നിഖിൽ ഗുപ്ത അറസ്റ്റിലാിയരുന്നു. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ സേവനമനുഷ്ഠിച്ച ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനിൽ നിന്നാണ് നിഖിൽ ഗുപ്തക്ക് ഇതു സംബന്ധിച്ച നിർദേശങ്ങൾ ലഭിച്ചതെന്നും അമേരിക്ക ആരോപിക്കുകയുണ്ടായി. ഇന്ത്യ ഭീകരവാദിയായായി പ്രഖ്യാപിച്ച ഖലിസ്ഥാൻ നേതാവാണ് ഗുർപത്‌വന്ത് സിങ് പന്നൂൻ. ഇയാളെ അമേരിക്കയിൽ വെച്ച് കൊലപ്പെടുത്താനുള്ള ഗൂഢാലോചന തങ്ങൾ അടുത്തിടെ പരാജയപ്പെടുത്തിയതായും ഇന്ത്യൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയതായും ഇക്കഴിഞ്ഞ ദിവസം അമേരിക്ക അറിയിച്ചിരുന്നു.
അമേരിക്കൻ മണ്ണിൽ വെച്ചു തന്നെ ഒരു യുഎസ് പൗരനെതിരായ വധശ്രമം പരാജയപ്പെടുത്തിയതായി യുഎസ് ഫെഡറൽ അധികൃതർ അറിയിച്ചത്. കേസിൽ 52 കാരനായ ഇന്ത്യൻ വംശജൻ നിഖിൽ ഗുപ്ത അറസ്റ്റിലായതായും ഇവർ പറഞ്ഞു. യുഎസ് ഫെഡറൽ അധികൃത തയ്യാറാക്കിയ കുറ്റപത്രത്തിൽ ഗുർപത്‌വന്ത് സിങ് പന്നൂന്റെ പേര് പരാമർശിച്ചിരുന്നില്ല. എന്നാൽ, ന്യൂയോർക്ക് ആസ്ഥാനമായുള്ള സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ തലവനായ ഗുർപത്‌വന്ത് സിങ് പന്നൂവിനെ തന്നെയാണ് നിഖിൽ ഗുപ്ത ലക്ഷ്യം വെച്ചതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ഇന്ത്യയിലെ ഒരു സർക്കാർ ഉദ്യോഗസ്ഥനും അമേരിക്കൻ പൗരത്വമുള്ള, ഒരു ഇന്ത്യൻ വംശജനായ രാഷ്ട്രീയക്കാരനും പങ്കുള്ളതായും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിൽ ഈ ഇന്ത്യൻ ഉദ്യോഗസ്ഥന്റെ പേര് പറയുന്നില്ല. ഇഇ1 എന്ന പേരിലാണ് ഉദ്യോഗസ്ഥനെക്കുറിച്ച് പറയുന്നത്. നിഖിൽ ഗുപ്ത നിരന്തരമായി ഈ ഇന്ത്യൻ ഉദ്യോഗസ്ഥനുമായി ആശയവിനിമയം നടത്തിയിരുന്നെന്നും ഇന്ത്യയിൽ വച്ചാണ് ഈ ഉദ്യോഗസ്ഥൻ നിഖിൽ ഗുപ്തക്ക് നിർദേശങ്ങൾ നൽകിയിരുന്നത് എന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം നടത്തുന്നതിനായി യുഎസ് അണ്ടർകവർ ഏജന്റിന് 100,000 അമേരിക്കൻ ഡോളർ (83 ലക്ഷം) നിഖിൽ ഗുപ്ത കൈമാറി എന്നും പറയുന്നുണ്ട്.
അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻ എന്നതിലുപരി നിഖിൽ ഗുപ്തയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. പഞ്ചാബ് ഒരു സ്വതന്ത്ര രാജ്യമാകണമോ എന്ന കാര്യത്തിൽ താൻ ഒരു സർവേ നടത്തുന്നുണ്ടെന്നും അതിനാൽ ഇന്ത്യയുടെ ലക്ഷ്യം താനാണ് എന്നു തന്നെ വിശ്വസിക്കുന്നുവെന്നും ഗുർപത്‌വന്ത് സിങ് പന്നൂ പ്രതികരിച്ചിരുന്നു.