- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ലരീതിയിൽ സിനമ എടുക്കുന്നതിനാണ് മുൻഗണന; അവാർഡ് ലക്ഷ്യമിട്ട് സിനിമ എടുക്കുന്നതിനോട് യോജിപ്പില്ല; പട നന്നായി ചെയ്തിട്ടുണ്ടെന്ന് സിനിമ കണ്ട സുഹൃത്തുക്കളിൽ പലരും അഭിപ്രായപ്പെട്ടു; മികച്ച കഥയ്ക്കുള്ള അവാർഡ് തിളക്കത്തിൽ കെ എം കമാൽ
കോതമംഗലം; നല്ലരീതിയിൽ സിനമ എടുക്കുന്നതിനാണ് മുൻഗണന. അവാർഡ് ലക്ഷ്യമിട്ട് സിനിമ എടുക്കുന്നതിനോട് യോജിപ്പില്ല. പട നന്നായി ചെയ്തിട്ടുണ്ടെന്ന് സിനിമ കണ്ട സുഹൃത്തുക്കളിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. അവാർഡ് ലഭിച്ചതിൽ സന്തോഷം. മികച്ച കഥയ്ക്കുള്ള സംസ്ഥാന സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ കെ എം കമാൽ പറഞ്ഞു.
ഒരു കഥ എഴുതി വന്നപ്പോൾ പാലക്കാട് കളക്ടറെ ബന്ധിക്കിയ വിഷയം പരാമർശിച്ച് മുന്നോട്ടുപോയി. പിന്നീട് ചിന്തിച്ചപ്പോൾ എന്തുകൊണ്ട് ഈ വിഷയം മാത്രം ഉൾക്കൊള്ളിച്ച് ഒരു സിനിമ ചെയ്തുകൂടാ എന്ന് ചിന്തിച്ചു. പിന്നെ ആ സംഭവത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി അന്വേഷണം ആരംഭിച്ചു.സംഭവത്തിൽ ഉൾപ്പെട്ട, ജീവിച്ചിരയ്ക്കുന്നവരിൽ പ്രധാനപ്പെട്ടവരെയെല്ലാം കണ്ടു. അവർ ഒരു മടിയും കൂടാതെ അന്നത്തെ സംഭവങ്ങൾ വിവരിച്ചു.തുടർന്ന് ഒരു വർഷത്തിനുള്ളിൽ കഥ പൂർത്തീകരിച്ചു.
നടന്ന സംഭവം ആയതിനാൽ കഥ കടുതൽ ആസ്വാദ്യാമാക്കുക എന്ന കാര്യം ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യമായിരുന്നു.സാമ്പത്തീകമായി ചിത്രം വിജയിക്കുമോ ,പ്രേക്ഷകർ ചിത്രം ഏറ്റെടുക്കുമോ ,തീയറ്റുറുകൾ കിട്ടുമോ എന്നുതുടങ്ങി നിരവധി വിഷയങ്ങൾ ഈ അവസരത്തിൽ ചിന്തയിൽ എത്തിയിരുന്നു. കഥയിൽ ഇനി ഒരു പൊളിച്ചെഴുത്ത് ഇല്ലന്ന് എഴുതി തീർത്തപ്പോൾ തന്നെ തീരുമാനിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ചെന്നൈ ആസ്ഥാനമായ ഇ4എന്റർടൈമെന്റ് മലയാള സിനമിയക്ക് പറ്റിയ കഥ വല്ലതും ഉണ്ടോ എന്ന് അന്വേഷിച്ച് എത്തുന്നത്.ഈ കഥയെക്കുറിച്ച് അവരുമായി ചർച്ചകൾ നടത്തി.കഥ സിനിമയാക്കാൻ അവർ സന്നദ്ധത അറിയിച്ചു. ഏതാണ്ട് 90 ശതമനവും കോവിഡ് കാലത്തെ ലോക്ഡൗണിന് മുമ്പ് പൂർത്തീകരിച്ചിരുന്നു.തുടർന്നുള്ള ഭാഗം പൂർത്തിയാക്കാൻ പിന്നീട് മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നു.10 കോടി രൂപ ചിത്രത്തിന്റെ നിർമ്മാണത്തിന് ചെലവായി.
വർഷങ്ങൾക്ക് മുമ്പ് പാലക്കാട് ജില്ലാ കളക്ടറെ അയ്യങ്കാളിപ്പട ബന്ദിയാക്കിയ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനായകൻ, ജഗദീഷ്, ജോജു ജോർജ്, സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.ചിത്രം ഒരുമാസം തീയറ്ററുകളിൽ ഓടി.ശേഷം ഒ ടി റ്റി പ്ലാറ്റ് ഫോമിലുമെത്തി.കമാൽ കൂട്ടിച്ചേർത്തു.
കമാലിന് അവാർഡ് ലഭിച്ചതിൽ ജന്മനാടയ കോതമംഗലം നെല്ലിമറ്റം , ഇടക്കാലത്ത് താമസം മാറി എത്തിയ നെല്ലിക്കുഴി എന്നിവിടങ്ങളിലെ സുഹൃത്തുക്കളും അഭ്യൂദയ കാംക്ഷികളും ആഹ്ളാദം പങ്കിട്ടു. സാമൂഹിക മാധ്യമങ്ങൾ വഴി പ്രമുഖരടക്കം നിരവധി പേർ ആശംസകളും അനുമോദനങ്ങളും പങ്കുവയ്ക്കുന്നുണ്ട്. സിപിഐ കോതമംഗലം താലൂക്ക് സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന ,അന്തരിച്ച കെ എം മുഹമ്മദിന്റെ മകനാണ് കമാൽ.
മറുനാടന് മലയാളി ലേഖകന്.