- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോടികളുടെ നഷ്ടം; കൊച്ചുവേളിയിലേത് വൻ തീപിടിത്തം
തിരുവനന്തപുരം: കൊച്ചുവേളിയിൽ വൻ തീപ്പിടിത്തം. ഇൻഡസ്ട്രിയൽ ഫാക്ടറിക്ക് അടുത്ത് സൂര്യ പാക്സ് എന്ന പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിരക്ഷാസേനയുടെ എട്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടം തീപിടിത്തത്തിൽ ഉണ്ടായി എന്ന് വിലയിരുത്തലുണ്ട്.
ഗോഡൗണിന് സമീപത്തായി പെട്രോൾ പമ്പ്, ടൈറ്റാനിയം ഫാക്ടറി എന്നിവ പ്രവർത്തിക്കുന്നുണ്ട്. പെട്രോൾ പമ്പിലേക്ക് തീ പടരാതിരിക്കാനാണ് നിലവിൽ അഗ്‌നിരക്ഷാസേന ശ്രമിക്കുന്നത്. തീപിടിത്തം നേരത്തെ അറിഞ്ഞതു കൊണ്ട് വലിയ ദുരന്തം ഒഴിവായി. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് ഗോഡൗണായതിനാൽ തീ ആളികത്തുകയാണ്. കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിങ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്.
Next Story