- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനവാസ കേന്ദ്രങ്ങളിൽ സീറോ ബഫർസോൺ പ്രഖ്യാപനം വേണം; സഭ കർഷകർക്കൊപ്പം സമര പരിപാടികളുമായി മുന്നോട്ടു പോകും; നിലവിലെ ബഫർസോൺ പ്രഖ്യപനം കർഷകരെ ദോഷകരമായി ബാധിക്കും; പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നത്തിൽ വിട്ടുവീഴ്ച്ചയില്ല; കോതമംഗലം രൂപത മെത്രാൻ മാർ ജോർജ്ജ് മഠത്തികണ്ടത്തിൽ
കോതമംഗലം: ജനവാസ കേന്ദ്രങ്ങളിൽ സീറോ ബഫർസോൺ പ്രഖ്യാപനം വേണമെന്നാണ് സഭയുടെ ആവശ്യമെന്നും ഇത് നടപ്പിലാവും വരെ സഭ കർഷകർക്കൊപ്പം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഇത് സംബന്ധിച്ച് കർഷകർക്ക് ആവശ്യമായ ബോധവൽക്കരണം നൽകുമെന്നും കോതമംഗലം രൂപത മെത്രാൻ മാർ ജോർജ്ജ് മഠത്തികണ്ടത്തിൽ.
കോതമംഗലം ബിഷപ്പ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ ബഫർസോൺ പ്രഖ്യപനം കർഷകരെ ദോഷകരമായി ബാധിക്കും. പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നം കൂടിയാണ് ഇത്. അതുകൊണ്ടാണ് സഭ സർക്കാർ നിലപാടിനെതിരെ രംഗത്തിറങ്ങാൻ തീരുമാനിച്ചത്്
50 ലേറെ വർഷമായി താമസിച്ചും കൃഷി ചെയ്തും വരുന്ന സ്ഥലങ്ങൾ ഉപേക്ഷിച്ചുപോകേംണ്ടിവരുന്നു എന്നത് കർഷകരെ സംബന്ധിച്ച് ഏറെ വേദനജനകമാണ്. പ്രാരംഭമായി കുട്ടമ്പുഴ കേന്ദ്രീകരിച്ച് സമരപരിപാടികൾ നടത്തി. ഇതിൽ നാട്ടുകാർ നല്ല രീതിയിൽ സഹരിച്ചു. ഇത് ശുഭലക്ഷണമായിട്ടാണ് കാണുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിൻബലത്തില്ല സഭ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. സഹകരിച്ച് പ്രവർത്തിക്കാൻ മുന്നോട്ടുവരുന്നവരെ നിരുത്സാഹപ്പെടുത്തേണ്ടെന്നാണ് സഭയുടെ നിലപാട്. സഭയുടെ പ്രതിഷേധ പരിപാടികൾ കൊണ്ട് മുതലെടുക്കാൻ ആരെയും അനുവദിക്കില്ല.അദ്ദേഹം വിശദമാക്കി.
നിലവിൽ വന്യമൃഗ ശല്യം കർഷകരുടെ ജീവിത സാഹചര്യം മുൻകാലങ്ങളെക്കാൾ മോശമാക്കിയിട്ടുണ്ട്.ഇതിനുപുറമെയാണ് വിലക്കുറവ് മൂലമുള്ള ദുരിതം.ഈ രണ്ട് വിഷയങ്ങളിലും സർക്കാരിന്റെ ഭാഗത്തുനിന്നും ഫലപ്രദമായ ഇടപെടൽ ഉണ്ടാവുന്നില്ല. കർഷകരിൽ വിലയൊരുവിഭാഗവും ബഫർസോൺ വിഷയത്തിൽ വസ്തുകൾ നേരാംവണ്ണം മനസ്സിലാക്കിയിട്ടില്ല എന്നാണ് കരുതുന്നത്.കർഷകരോട് സംസാരിക്കുമ്പോൾ പ്രശ്നങ്ങളൊന്നും ഇല്ലന്നാണ് അവർ പറയുന്നത്.അതിനാലാണ് സഭ ഇക്കാര്യത്തിൽ ബോധവൽക്കരണത്തിനായി കർമ്മപദ്ധതികൾ ആവിഷ്‌കരിച്ചിട്ടുള്ളത്.
നിലവിൽ കർഷകരുടെ നോട്ടത്തിൽ പ്രത്യക്ഷത്തിൽ പ്രശ്നങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ അവരിൽ ബഹുഭൂരിപക്ഷവും ഇക്കാര്യത്തിൽ വേവലാതിപ്പെടുന്നവരുമല്ല.ഉള്ളതെല്ലാം നഷ്ടപ്പെടുമെന്ന് തിരച്ചറിവിൽ അവർ എത്തുമ്പോഴേയ്ക്കും കാര്യങ്ങൾ എല്ലാം കൈവിട്ട സ്ഥിതിയിൽ എത്തിയിട്ടുണ്ടാവും. ജനവാസ കേന്ദ്രങ്ങളിൽ സീറോ ബഫർസോൺ വേണമെന്നാണ് സഭ ആവശ്യപ്പെടുന്നത്.തമിഴ്‌നാട് അത് നടപ്പിലാക്കിക്കഴിഞ്ഞു.കേരളവും തമിഴ്‌നാടിന്റെ പാത സ്വീകരിക്കണം.ഉപഗ്രഹ സർവ്വെയിൽ ചിലകാര്യങ്ങളിൽ അവ്യക്തതയുണ്ട്.അതുകൊണ്ടാണ് ഫീൽഡ് സർവ്വെ വേണമെന്ന ആവശ്യത്തിൽ സഭ ഉറച്ചുനിൽക്കുന്നത്.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായും വനംവകുപ്പ് മന്ത്രിയുമായും കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ വിശദീകരിക്കുന്നതിനും സഭയുടെ ഭാഗത്തുനിന്നും നീക്കം ആരംഭിച്ചിട്ടുണ്ട്. ബഫർസോണിൽപ്പെടുന്ന പ്രദേശങ്ങളുടെ ഉപഗ്രഹ സർവ്വെ ഭൂപടം പുറത്തുവിടാൻ സർക്കാർ നടപടി സ്വീകരിച്ചതിൽ സഭയുടെ ഇടപെലും കാരണമായിട്ടുണ്ട് എന്നാണ് കരുതുന്നത്.
ഉപഗ്രഹ ഭൂപടം കണ്ടാലും കൃഷിസ്ഥലവും വീടുകളും സ്ഥാപനങ്ങളും എല്ലാം കൃത്യമായി തിരിച്ചറിയാൻ പ്രയാസമായിരിയക്കും എന്നാണ് മനസ്സിലാക്കുന്നത്.മൊത്തത്തിൽ പച്ചപ്പ് ഉണ്ടാവും എന്നതിനാൽ കൃഷി സ്ഥലവും വനഭൂമിയും തമ്മിൽ അന്തരങ്ങളുണ്ടാവും എന്നാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം. ഫിൽഡ് സർവ്വെ നടപ്പിലായാൽ ഈ ന്യൂത പരിഹരിക്കാനാവും. തട്ടേക്കാട് പക്ഷിസങ്കേതത്തോട് അടുത്ത ജനവാസ കേന്ദ്രങ്ങളും നിലവിൽ ബഫർസോൺ പരിധയിൽ ഉൾപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇക്കാര്യത്തിൽ അടിയന്തിരമായി പിരഹാരം കാണണം.അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ലേഖകന്.