തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷൻ എടുക്കാനുള്ള ചെലവും കുത്തനെ ഉയരും. അപേക്ഷ നൽകുമ്പോഴുള്ള ഫീസ് അടക്കമുള്ള നിരക്കുകൾ ബോർഡ് കുത്തനെ ഉയർത്തി. അപേക്ഷ നൽകുമ്പോഴുള്ള ഫീസ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ 10 ശതമാനാണ് ഉയർത്തിയിരിക്കുന്നത്. പോസ്റ്റ് സ്ഥാപിക്കാനും വയർ വലിക്കാനും മീറ്റർ മാറ്റിവെക്കാനും ട്രാൻസ്ഫോർമർ സ്ഥാപിക്കാനുമുള്ള ചെലവുകളിലും വൻവർധനവാണ് ഉണ്ടായിരിക്കുന്നത്.

ചിലയിനങ്ങളിൽ 70 ശതമാനംവരെയാണ് വർധന. പുതിയ നിരക്കുകൾ വ്യാഴാഴ്ച നിലവിൽവന്നു. സാധനസാമഗ്രികളുടെ ചെലവിലും പണിക്കൂലിയിലും ഉണ്ടായ വർധന കണക്കിലെടുത്താണ് നിരക്ക് കൂട്ടിയതെന്ന് റെഗുലേറ്ററി കമ്മിഷനും വൈദ്യുതി ബോർഡും പറയുന്നു. അഞ്ചുവർഷത്തിനുശേഷമാണ് കൂട്ടുന്നത്.

പുതിയ കണക്ഷൻ എടുക്കാനുള്ള ഫീസ് ആറുമാസത്തേക്കാണ് 10 ശതമാനം കൂട്ടിയത്. നിലവിൽ വേണ്ട പോസ്റ്റുകളുടെ എണ്ണവും വൈദ്യുതിലൈൻ വലിക്കേണ്ട ദൂരവും കണക്കാക്കിയാണ് കണക്ഷൻ ചെലവ് ഈടാക്കുന്നത്. ഇതിനുപകരം കിലോവാട്ട് അടിസ്ഥാനത്തിൽ ഇത് നിശ്ചയിക്കണമെന്ന് കരട് ചട്ടത്തിൽ കമ്മിഷൻ നിർദേശിച്ചിരുന്നു. ഇത് വിജ്ഞാപനമായശേഷം ആറുമാസത്തിനുള്ളിൽ കെ.എസ്.ഇ.ബി. വീണ്ടും അപേക്ഷ നൽകണം. അതിനുശേഷം പുതിയരീതിയനുസരിച്ച് കണക്ഷനുള്ള ഫീസ് നിശ്ചയിക്കും. അപ്പോൾ ഇതിലും കൂടാനാണ് സാധ്യത.

ഫ്‌ളാറ്റുകളിലും ഭവനകോളനികളിലും കണക്ഷൻ ലഭ്യമാക്കാനുള്ള മീറ്റർ എനർജൈസേഷൻ നിരക്കായ 300 രൂപയിൽ മാറ്റമില്ല.

കണക്ഷന് കൂടുക 174 മുതൽ 2175 രൂപവരെ

പുതിയ കണക്ഷനുള്ള ഫീസ് 10 ശതമാനം വർധിക്കുമ്പോൾ ലോഡ് അനുസരിച്ച് അധികം നൽകേണ്ടിവരുക 174 മുതൽ 2175 രൂപവരെയാണ്.

വിവിധ വിഭാഗങ്ങളിലെ പുതുക്കിയ നിരക്ക്, ബ്രാക്കറ്റിൽ പഴയ നിരക്ക്

*എൽ.ടി. സിംഗിൾ ഫെയ്സ് അഞ്ച് കിലോവാട്ട് വരെ- 914 രൂപ (1740 രൂപ-വർധന 174 രൂപ)

* എൽ.ടി. ത്രീ ഫെയ്സ് 10 കിലോവാട്ട് വരെ - 4642 രൂപ (4220 രൂപ -വർധന 422)

* എൽ.ടി. ത്രീ ഫെയ്സ് 10-28 കിലോവാട്ട് വരെ - 15,862 രൂപ (14,420 രൂപ -വർധന 1442)

* എൽ.ടി. ത്രീഫെയ്സ് 25-50 കിലോവാട്ട് വരെ - 23,925 രൂപ (21,750 രൂപ -വർധന 2175)

പോസ്റ്റ് ഒന്നിന് കൂടുന്നത് 1635 രൂപമുതൽ 3407 രൂപവരെ (ബ്രാക്കറ്റിൽ പഴയ നിരക്കും വർധനയും)

* സപ്പോർട്ട് പോസ്റ്റ് -7547 രൂപ (55402007 രൂപ)

* എൽ.ടി. സിംഗിൾ ഫെയ്സ് കണക്ഷൻ പോസ്റ്റ്-സ്റ്റേയില്ലാതെ -8563 രൂപ (67001863 രൂപ)

* എൽ.ടി. സിംഗിൾ ഫെയ്സ് കണക്ഷന്-സ്റ്റേ ഉൾപ്പെടെ -11,706 രൂപ (81703536 രൂപ)

എൽ.ടി. ത്രീഫെയ്സ് സ്റ്റേയില്ലാതെ-9365 രൂപ (77301635 രൂപ)

* എൽ.ടി. ത്രീഫെയ്സ് സ്റ്റേ ഉൾപ്പെടെ-12,508 രൂപ (92003308 രൂപ)

എൽ.ടി. ത്രീഫെയ്സ് സ്റ്റേക്ക് പകരം താങ്ങ് പോസ്റ്റോടെ -17,257 രൂപ (13,8503407 രൂപ)

മീറ്റർ മാറ്റിവെക്കാൻ (ബ്രാക്കറ്റിൽ പഴയനിരക്കും വർധനയും)

* സിംഗിൾ ഫെയ്സ് മീറ്റർ - 909 രൂപ (610299 രൂപ)

* ത്രീഫെയ്സ് - 1195 (800395 രൂപ )

* ത്രീഫെയ്സ് സി.ടി. മീറ്റർ -1792 രൂപ (1400392 രൂപ)

* പോസ്റ്റിന് സ്റ്റേ വലിക്കാൻ 85 ശതമാനംവരെ വർധന

*ഗാർഹിക കണക്ഷന് -3143 രൂപ ( 17501393 രൂപ)

* വ്യവസായ കണക്ഷൻ -4293 രൂപ (23101983 രൂപ)

*സിംഗിൾ ഫെയ്സ് ലൈൻ ത്രീ ഫെയ്സിലേക്കു മാറ്റാൻ മീറ്ററിന് 15 മുതൽ 43 രൂപവരെ വർധന

* ലൈൻ വലിക്കാൻ മീറ്ററിന് 26 മുതൽ 29 രൂപവരെ വർധന