- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീണയെ രക്ഷിക്കാനിറങ്ങി കോടതിയിൽ നാണം കെട്ടു സർക്കാർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാസപ്പടിക്കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം തടയാൻ പോയി ഹൈക്കോടതിയും നാണം കെട്ടു സർക്കാർ. എസ്.എഫ്.ഐ.ഒ അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് കെ.എസ്‌ഐ.ഡി.സി നൽകിയ ഹർജി ഹൈക്കോടതി തള്ളി. എസ്.എഫ്.ഐ.ഒ ഓർഡർ ഒന്നും തരാതെയാണ് പരിശോധന നടത്തുന്നതെന്നും അത് തടയണം എന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്്. ഈ ഹർജിയാണ് പരാമർശങ്ങളോടെ കോടതി തള്ളിയത്.
എന്തെങ്കിലും ഒളിക്കാനുണ്ടോ എന്ന് കോടതി ചോദിച്ചു. ഒന്നും ഒളിക്കാനില്ലെന്ന് കെ.എസ്‌ഐ.ഡി.സി അഭിഭാഷകനും പറഞ്ഞു. പിന്നെ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും കോടതി ചോദിച്ചു. രേഖകൾ കൊടുക്കാനും കൊടുത്തിരിക്കാനും സ്വാതന്ത്ര്യമില്ലേ എന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ മകളിലേക്ക് അന്വേഷണം എത്തുന്നു എന്നുറപ്പായതോടെയാണ് ഹൈക്കോടതിയിൽ ഹർജിയുമായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ.എസ്‌ഐ.ഡി.സി) വകുപ്പ് എത്തിയത് എന്നതും ശ്രദ്ധേയമാണ്.
ഓർഡർ ഒന്നും തരാതെയാണ് പരിശോധന നടത്തുന്നതെന്നായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്. എന്തിനാണ് ഒരുപാട് ആശങ്കപ്പെടുന്നത്. ഒന്നും ഒളിക്കാനില്ലെങ്കിൽ പിന്നെന്തിന് ഭയക്കണമെന്ന് കെ.എസ്‌ഐ.ഡി സിയോട് കോടതി ചോദിച്ചു. എന്നാൽ നാളെയും മറ്റന്നാളും പരിശോധനയുണ്ടെന്നാണറിവെന്നായിരുന്നു കെ.എസ്‌ഐ.ഡി.സിയുടെ മറുപടി. ഹർജി തള്ളിയ കോടതി 12ന് വീണ്ടും പരിഗണിക്കും.
കെഎസ്‌ഐഡിസിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷന്റെ പരിശോധന തുടങ്ങിയിട്ടുണ്ട. എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിൽ നാല് ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നടത്തുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് കെ.എസ്‌ഐ.ഡി.സി.
നേരത്തെ, സി.എം.ആർ.എല്ലിന്റെ ആലുവ ഓഫീസിലും സംഘം പരിശോധന നടത്തിയിരുന്നു. വീണയുടെ എക്‌സാലോജിക് കമ്പനിക്കെതിരായ പരാതിയാണ് വൻകിട സാമ്പത്തിക വഞ്ചനാകേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഏറ്റെടുത്തിരിക്കുന്നത്.
വീണയുടെ കമ്പനി കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് കൈപ്പറ്റിയെ പണത്തിന്റെ ഇടപാടിനെ ചൊല്ലിയാണ് ആദായ നികുതി വകുപ്പ് സംശയം ഉന്നയിക്കുകയും പിന്നീട് രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ.ഒ.സി) അന്വേഷണത്തിന് കൈമാറുകയും ചെയ്തത്.വീണ വിജയൻ മാസപ്പടി വാങ്ങിയത് അടക്കമുള്ള പരാതികളാണ് എസ്.എഫ്.ഐ.ഒ അന്വേഷിക്കുക. പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞാൽ അറസ്റ്റ് ചെയ്യാൻ പോലും അധികാരമുള്ള ഏജൻസിയാണിത്. എക്‌സാലോജിക്കും കരിമണൽ കമ്പനി സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് എസ്.എഫ്.ഐ.ഒ പ്രധാനമായും അന്വേഷിക്കുന്നത്.
അതേസമയം, മകൾക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ. കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്‌ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർക്കുകയാണ്.
എക്‌സാലോജിക്-സിഎംആർഇൽ ഇടപാടിലെ കണ്ടെത്തലുകളടക്കമുള്ള ചോദ്യങ്ങൾക്കെല്ലാം രാഷ്ട്രീയപ്രേരിത നീക്കമെന്ന ഒറ്റ മറുപടിയാണ് പാർട്ടിക്കുള്ളത്. കേന്ദ്ര ഏജൻസിക്കെതിരെ രാഷ്ട്രീയപ്രചാരണം ശക്തമാക്കും. വീണക്കോ കെഎസ്‌ഐഡിസിക്കോ നോട്ടീസ് ലഭിച്ചാൽ നിയമപരമായി ചോദ്യം ചെയ്യാനാണ് പാർട്ടി നീക്കം.