തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമെന്ന് വിശദീകരിച്ച് മന്ത്രി കെ ബി ഗണേശ് കുമാർ. വായ്പ പോലും കിട്ടാത്ത സ്ഥിതിയാണ്.സമ്പൂർണ ചെലവ് ചുരുക്കൽ നടപ്പാക്കും. കെഎസ്ആർടിസിയിൽ ശമ്പളം സമയബന്ധിതമായി കൊടുക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകറാണ്. വിദേശ സന്ദർശനത്തിന് ശേഷം അദ്ദേഹം ചുമതല ഏറ്റെടുത്തിട്ടില്ല. രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. എന്നാൽ തൽകാലം രാജി അംഗീകരിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനിടെയാണ് പ്രതിസന്ധി രൂക്ഷമാണെന്ന് ഗണേശ് അറിയിക്കുന്നത്.

ചെലവ് ചുരുക്കലിന്റെ ഭാഗമായി ലാഭമല്ലാത്ത റൂട്ടുകൾ റദ്ദാക്കും. കെഎസ്ആർടിസിക്ക് ഒരു ലോൺ പോലും കിട്ടുന്നില്ല. ആദ്യ ഘട്ടമെന്ന നിലയിൽ സമ്പൂർണ ചെലവ് ചുരുക്കിയേ തീരൂ. സിറ്റിയിൽ മാത്രം ഒരു ദിവസം 86000 രൂപയുടെ ഡീസൽ ലാഭിക്കാൻ കഴിയുന്നുണ്ട്. സർവ്വീസുകളെ ബാധിക്കാതെയാണ് അനാവശ്യ ഓട്ടങ്ങൾ റദ്ദാക്കിയത്. ശമ്പള - പെൻഷൻ കാര്യത്തിൽ ധനവകുപ്പുമായി ചർച്ച നടത്തിയെന്നും വിശദീകരിച്ചു. കടുത്ത നടപടികൡലേക്ക് ഗണേശ് കുമാർ കടക്കുകയാണ്. എംഡി മാറി നിൽക്കുന്ന സാഹചര്യത്തിലാണ് ഗണേശ് അതിശക്തമായി ഇടപെടാനൊരുങ്ങുന്നത്. ചെലവ് ചുരുക്കലിന് വിശദമായ മാർഗ്ഗരേഖ തയ്യാറാക്കിയെന്നാണ് സൂചന. മുമ്പ് പരിഷ്‌കാരത്തിന് ഇറങ്ങിയവരെല്ലാം പാതിവഴിക്ക് എല്ലാം നിർത്തിയാതാണ് കെ എസ് ആർ ടി സിയുടെ ചരിത്രം. അതുകൊണ്ട് തന്നെ ഗണേശിന്റെ ഇടപെടലുകളിൽ ആരെങ്കിലും പ്രതിസന്ധിയുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

പെട്രോളിനും ശമ്പളത്തിനുമുള്ള വരുമാനമില്ലാത്ത ബസുകളുണ്ട്. അന്തർ സംസ്ഥാന സർവ്വീസ് ഉൾപ്പെടെ റദ്ദാക്കും. അതേസമയം, ഇലക്ട്രിക് ബസിനെ കുറിച്ചുള്ള ചോദ്യത്തിന് അനാവശ്യ ചോദ്യം ചോദിച്ച് തന്നെ വലയിൽ ചാടിക്കാൻ നോക്കണ്ട എന്നായിരുന്നു മന്ത്രിയുടെ മറുപടി. കെഎസ്ആർടിസി എംഡി മാറുന്നുവെന്ന കാര്യം അറിയില്ലെന്നും തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും ഗണേശ് കുമാർ കൂട്ടിച്ചേർത്തു. കെഎസ്ആർടിസിക്ക് ഒരു ലോൺ പോലും കിട്ടുന്നില്ല. ആദ്യ ഘട്ടമെന്ന നിലയിൽ സമ്പൂർണ ചെലവ് ചുരുക്കിയേ തീരൂ. സിറ്റിയിൽ മാത്രം ഒരു ദിവസം 86000 രൂപയുടെ ഡീസൽ ലാഭിക്കാൻ കഴിയുന്നുണ്ട് സർവ്വീസുകള ബാധിക്കാതെയാണ് അനാവശ്യ ഓട്ടങ്ങൾ റദ്ദാക്കിയത്.

പെട്രോളിനും ശമ്പളത്തിനുമുള്ള വരുമാനമില്ലാത്ത ബസുണ്ട്. അന്തർ സംസ്ഥാന സർവ്വീസ് ഉൾപ്പെടെ റദ്ദാക്കും. എംഎൽഎമാർ സഹകരിക്കുന്നുണ്ട് പത്തനാപുരത്ത് ഉൾപ്പെടെ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇലക്ട്രിക് ബസിനെ കുറിച്ചുള്ള ചോദ്യത്തിന് അനാവശ്യ ചോദ്യം ചോദിച്ച് എന്നെ വലയിൽ ചാടിക്കാൻ നോക്കണ്ട എന്നായിരുന്നു മന്ത്രിയുടെ മറുപടി. അതേസമയം, സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്നും കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ ഉടൻ ആരംഭിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നു.

2019ൽ കേരളം തമിഴ്‌നാടുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുന്നത്. വോൾവോ ലോ ഫ്ളോർ എസി, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് സർവീസുകൾക്കായി ഉപയോഗിക്കുക. ലാഭകരമായി ഇത് മാറുമെന്നാണ് പ്രതീക്ഷ. പ്രധാനമായും പൊള്ളാച്ചി, കോയമ്പത്തൂർ, തെങ്കാശി, തേനി, വാളയാർ, കമ്പംമേട്, ചെങ്കോട്ട, ആനക്കട്ടി, ഉദുമൽപേട്ട് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് സർവ്വീസുകളെന്നും കെഎസ്ആർടിസി അറിയിച്ചു.

യാത്രക്കാർക്ക് ഏറെ പ്രയോജനം ലഭിക്കുന്ന തരത്തിലാണ് ഓരോ സർവീസുകളും ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിലെ മിക്ക യൂണിറ്റുകളിൽ നിന്നും സർവീസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾ സർവീസുകളുടെ സമയക്രമം, ഓപ്പറേറ്റ് ചെയ്യുന്ന യൂണിറ്റ് തുടങ്ങിയ വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടുകൾ വഴി അറിയിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.