- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൻസ്റ്റോക്ക് പൈപ്പ് കടന്നു പോകുന്ന പാലമായതിനാൽ സാധാരണ റോഡിനെക്കാൾ വീതി കുറവ്; വാഹനത്തിന്റെ അമിതവേഗവും വളവുകൾ നിറഞ്ഞ റോഡിലെ ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായി; രക്ഷാപ്രവർത്തനം നടത്തിയത് വാഹനം വെട്ടിപ്പൊളിച്ച്; കുമളി അപകടത്തിൽ മരിച്ചത് എട്ടു പേർ; അപകടമുണ്ടായത് ചുരം റോഡിൽ മാതാ കോവിലിനു സമീപം
ഇടുക്കി; കുമളിക്ക് സമീപം തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം 50 അടിയോളം താഴ്ചയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എട്ടായി. ഏഴുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്. നാഗരാജ് (46), ദേവദാസ് (55), ശിവകുമാർ(45)ഷണ്മുഖസുന്ദര പുരം സ്വദേശി വിനോദ് കുമാർ (43) ചൊക്കൻ പെട്ടി സ്വദേശിയും ഡ്രൈവറുമായ ഗോപാൽ സ്വാമി (50) ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60) കലാശെൽവൻ(50)എന്നിവരാണ് മരിച്ചത്.
തേനി മെഡിക്കൽ കോളേജിൽ ചികത്സയിലുള്ള രംഗനാഥപുരം സ്വദേശി രാജീവ് ഇനിയും അപകടനില തരണം ചെയ്തിട്ടില്ല്. തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കേരള- തമിഴ് നാട് അതിത്തിയായ കുമളിയിൽ നിന്നും 3 കിലോമീറ്ററോളം അകലെ ഇന്നലെ രാത്രി 9.30 തോടെയായിരുന്നു ദുരന്തം.നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര -ദിണ്ഡുകൽ ദേശീയ പാതയിലെ പാലത്തിൽ നിന്നും 50 അടിയോളം താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു.
മുല്ലപ്പെരിയാറിൽ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെൻ സ്റ്റോക്കുകളിലൊന്നിന് മുകളിലേക്കാണ് വാഹനം പതിച്ചത്. ഒരു കുട്ടിയുൾപ്പെടെ പത്തുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തിൽ ഇടിച്ചപ്പോൾ വാനത്തിലുണ്ടായിരുന്ന ഏഴു വയസ്സുകാരൻ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ കാര്യമായ പരുക്കേൽക്കാതെ രക്ഷപെട്ടു. ഈ സമയം അതുവഴയെത്തിയ കുമളിയിലെ പച്ചക്കറി വ്യാപാരിയാണ് വാഹനം അപകടത്തിൽപ്പെട്ടത് ആദ്യം കാണുന്നത്. ഇയാൾ വിവരം കുമളി പൊലീസിൽ അറയിച്ച ശേഷം കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ഉടൻ തന്നെ കുമള സിഐ ജോബിൻ ആന്റിണിയിടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരും സംഭവം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. ചളുങ്ങിക്കൂടിയ വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിയാണ് രക്ഷപ്രവർത്തകർ പുറത്തെടുത്തത്. വാഹനം വെട്ടിപ്പൊളിച്ചു. സ്ഥലത്തെത്തിയ തമിഴ്‌നാട് പൊലീസും ഫയർഫോഴസും രക്ഷാപ്രവത്തനങ്ങളിൽ പങ്കാളികളായി.
ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ ഉടൻ തന്നെ കമ്പത്തുള്ള ആശപത്രിയിലേക്കും നിലഗുരുതരമായതിനാൽ പിന്നീട് ഇവിടെ നിന്നും തേനി മെഡിക്കൽ കോളജിലേക്കും മാറ്റി. ഇവരിൽ ഒരാൾ പിന്നാലെ മരണപ്പെട്ടു. ഇതോടെയാണ് മരണ സംഖ്യ എട്ടായി ഉയർന്നത്. കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹരിഹരനെയും രാജീവിനെയും രാത്രി തന്നെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഏഴു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കുമളി സിഐ ജോബിൻ ആന്റണി പറഞ്ഞു. മൃതദേഹങ്ങൾ തേനി മെഡിക്കൽ കോളജിൽ പോസ്റ്റുമോട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ശബരിമല ദർശനത്തിനുശേഷം മടങ്ങുകയായിരുന്ന തേനി ആണ്ടിപ്പെട്ടി സ്വദേശികളായ 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ചുരം റോഡിൽ മാതാ കോവിലിനു സമീപം പാലത്തിൽ വാഹനം കയറിയപ്പോഴായിരുന്നു അപകടം. കാർ ഹെയർപിൻ വളവ് തിരിയാതെ നേരെ പെൻസ്റ്റോക്ക് പൈപ്പ് പോകുന്ന കൊക്കയിലേക്ക് പതിക്കുകയായിരുന്നു. പെൻസ്റ്റോക്ക് പൈപ്പ് കടന്നുപോകുന്ന പാലമായതിനാൽ സാധാരണ റോഡിനെക്കാൾ വീതി കുറവാണ്. വാഹനത്തിന്റെ അമിതവേഗവും വളവുകൾ നിറഞ്ഞ റോഡിലെ ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായെന്ന് പൊലീസ് പറഞ്ഞു.
ഹെയർപിൻ വളവു കയറിവന്ന വാഹനം മരത്തിലിടിച്ച ശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. പെൻസ്റ്റോക്ക് പൈപ്പുകൾക്കു മേൽ പതിച്ച വാഹനം പൂർണമായും തകർന്നു.
മറുനാടന് മലയാളി ലേഖകന്.