- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാന നിമിഷവും തോമസ് ചാണ്ടിയെ സഹായിക്കാൻ കൈയയച്ച് സഹായിച്ച് യുഡിഎഫ് ഭൂരിപക്ഷമുള്ള നഗരസഭ; അന്വേഷണം നടക്കുന്നതിനിടെയിൽ ധൃതി പിടിച്ച് നോട്ടീസ് നൽകിയത് മന്ത്രിക്ക് കോടതിയിൽ പോയി എല്ലാം അന്വേഷണങ്ങൾക്കും സ്റ്റേ വാങ്ങാൻ; ശതകോടീശ്വരനെ മന്ത്രിയായി നിലനിർത്താനുള്ള ഒത്തുകളി തുടരുന്നു
ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണമാണ്. എല്ലാം ശരിവച്ച് ആലപ്പുഴ കളക്ടർ ടിവി അനുപമ സർക്കാരിന് റിപ്പോർട്ടും നൽകി. ആരോപണങ്ങൾ ഗുരുതരമാണെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പിഎച്ച് കുര്യനും കുറിച്ചു. ഇതോടെ മന്ത്രി വെട്ടിലായി. അപ്പോഴിതാ രക്ഷയൊരുക്കാൻ യുഡിഎഫ് അനുകൂല നഗരസഭ. ഇടതുപക്ഷത്തെ മന്ത്രിയോട് ഏവർക്കും താൽപ്പര്യമാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്. മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന്റെ രേഖകൾ ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ആലപ്പുഴ നഗരസഭ നോട്ടിസ് നൽകി. ഏഴു ദിവസത്തിനകം രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുമെന്നും മുന്നറിയിപ്പു നൽകി. ഇതിന് പിന്നിൽ തട്ടിപ്പുകളുണ്ടെന്നാണ് വിലയിരുത്തൽ. ഇത്തരമൊരു നോട്ടീസ് കിട്ടിയാൽ തോമസ് ചാണ്ടിക്ക് കോടതിയെ സമീപിക്കാം. എല്ലാ അന്വേഷണങ്ങൾക്കും സ്റ്റേ ഉത്തരവും വാങ്ങാം. അങ്ങനെ താൽകാലിക ആശ്വാസം. അതുകഴിഞ്ഞ് ടിവി അനുപമയെ മാറ്റി പ്രശ്നം തീർക്കാം. കളക്ടറുടെ റിപ്പോർട്ട് ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും
ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണമാണ്. എല്ലാം ശരിവച്ച് ആലപ്പുഴ കളക്ടർ ടിവി അനുപമ സർക്കാരിന് റിപ്പോർട്ടും നൽകി. ആരോപണങ്ങൾ ഗുരുതരമാണെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പിഎച്ച് കുര്യനും കുറിച്ചു. ഇതോടെ മന്ത്രി വെട്ടിലായി. അപ്പോഴിതാ രക്ഷയൊരുക്കാൻ യുഡിഎഫ് അനുകൂല നഗരസഭ. ഇടതുപക്ഷത്തെ മന്ത്രിയോട് ഏവർക്കും താൽപ്പര്യമാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്. മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന്റെ രേഖകൾ ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ആലപ്പുഴ നഗരസഭ നോട്ടിസ് നൽകി. ഏഴു ദിവസത്തിനകം രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുമെന്നും മുന്നറിയിപ്പു നൽകി. ഇതിന് പിന്നിൽ തട്ടിപ്പുകളുണ്ടെന്നാണ് വിലയിരുത്തൽ.
ഇത്തരമൊരു നോട്ടീസ് കിട്ടിയാൽ തോമസ് ചാണ്ടിക്ക് കോടതിയെ സമീപിക്കാം. എല്ലാ അന്വേഷണങ്ങൾക്കും സ്റ്റേ ഉത്തരവും വാങ്ങാം. അങ്ങനെ താൽകാലിക ആശ്വാസം. അതുകഴിഞ്ഞ് ടിവി അനുപമയെ മാറ്റി പ്രശ്നം തീർക്കാം. കളക്ടറുടെ റിപ്പോർട്ട് ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. അതിന് ശേഷം പുതിയ നിയമോപദേശം സർക്കാർ തേടുമെന്നാണ് സൂചന. ഇതിനിടെ കോടതിയുടെ അനുകൂല പരമാർശം ഉണ്ടാക്കിയെടുക്കാനാണ് ആലപ്പുഴ നഗരസഭ തോമസ് ചാണ്ടിക്ക് അനുകൂലമായ നീക്കം നടത്തുന്നത്. ലേക്ക് പാലസ് റിസോർട്ടിലെ കെട്ടിടങ്ങളുടെ നിർമ്മാണ അനുമതി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ നേരത്തേ നിർദ്ദേശം നൽകിയിരുന്നു. അതിനിടെയാണു നഗരസഭയിൽ നിന്നു രേഖകൾ കാണാതായത്. തുടർന്നു നടത്തിയ പരിശോധനയിൽ 18 കെട്ടിടങ്ങളുടെ നിർമ്മാണ രേഖകൾ കണ്ടെടുത്തു.
അതിനിടെ, ലേക്ക് പാലസ്, മാർത്താണ്ഡം കായൽ ഭൂമി ഇടപാടുകൾ സംബന്ധിച്ച കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിനെതിരെ റിസോർട്ട് ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കമ്പനി കോടതിയലക്ഷ്യത്തിനു ഹൈക്കോടതിയിൽ കേസ് കൊടുത്തു. ലേക്ക് പാലസിനു സമീപത്തെ ബണ്ട് നിർമ്മാണം സംബന്ധിച്ചു കോടതിയിൽ കേസുള്ളപ്പോഴാണു കലക്ടർ റിപ്പോർട്ട് തയാറാക്കിയതെന്നാണു പരാതി. കോടതിയിൽ നിന്ന് ആശ്വാസമാണ് ഏക പോവഴിയെന്ന് ഇടതു പക്ഷത്തെ നേതാക്കൾ തോമസ് ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. എല്ലാ പിന്തുണയും വാഗ്ദാനം നൽകുകയും ചെയ്തു. ഇതിനൊപ്പം പ്രതിപക്ഷത്തെ പ്രമുഖരായ ചിലരും തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം ഉറപ്പിക്കാൻ കരുക്കൾ നീക്കുന്നുണ്ട്.
അതിനിടെ ആലപ്പുഴ നഗരസഭാ ചെയർമാന്റെ വിലക്കു മറി കടന്നു സമരം ചെയ്ത ജീവനക്കാർക്കു ശമ്പളം വിതരണം ചെയ്ത സംഭവത്തിൽ സെക്രട്ടറിക്കു വീഴ്ച വന്നതായി നഗരകാര്യ ഡയറക്ടർ ഹരിത വി. കുമാർ സർക്കാരിനു റിപ്പോർട്ട് നൽകി. ജോയിന്റ് ഡയറക്ടർ എം.ബൽരാജിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു ശുപാർശ. തുടർ നടപടി തദ്ദേശ വകുപ്പാണ് എടുക്കേണ്ടത്. ലേക്ക് പാലസിന്റെ ഫയൽ കാണാതായ സംഭവത്തിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണു ജീവനക്കാർ 12 ദിവസം സമരം ചെയ്തത്. ഇവർക്കു സമര ദിനങ്ങളിൽ ശമ്പളം അനുവദിക്കരുതെന്നു ചെയർമാൻ തോമസ് ജോസഫ് നിർദ്ദേശം നൽകിയിരുന്നു.
ആലപ്പുഴ ലേക്ക് പാലസിലെ മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റം മുഖ്യമന്ത്രി പിണറായി വിജയന് വലിയ തലവേദനയാണ്. ജില്ലാ കളക്ടർ ടിവി അനുപമയുടെ കണ്ടെത്തലുകൾ അതീവ ഗുരുതരമാണെന്നാണ് റവന്യൂ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ പിഎച്ച് കുര്യന്റെ വിലയിരുത്തൽ. മൂന്ന് പേജുള്ള കുറിപ്പ് സഹിതം കളക്ടറുടെ റിപ്പോർട്ട് കുര്യൻ സർക്കാരിന് കൈമാറി. ഇത് വായിച്ചതോടെ പ്രശ്നത്തിന്റെ ഗൗരവം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും മനസ്സിലായി. തോമസ് ചാണ്ടിയുടെ കൈയേറ്റത്തിൽ കടുത്ത നടപടി വേണമെന്ന ശുപാർശയാണ് റവന്യൂ സെക്രട്ടറി നൽകിയിട്ടുള്ളത്. ഇത് അവഗണിക്കാനാകില്ലെന്ന് തന്നെയാണ് റവന്യൂമന്ത്രിയുടേയും നിലപാട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കട്ടേയെന്നാണ് മന്ത്രിയുടെ പക്ഷം. ഇതോടെ പന്ത് പിണറായി വിജയന്റെ കോർട്ടിലുമായി.
കളക്ടറുടെ റിപ്പോർട്ടിൽ മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ടെന്നും അതിനാൽ തന്നെ കർശന നടപടി വേണമെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി കൈയേറ്റം നടത്തിയെന്നാണ് കളക്ടറുടെ റിപ്പോർട്ട്. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമായ ഇത് ക്രിമിനൽ കുറ്റമാണ്. മന്ത്രിയുടെ കൈയേറ്റത്തിന് ഒത്താശ ചെയ്ത മുൻ കളകടർ പത്മകുമാറിനും മുൻ ആർ.ഡി.ഒയ്ക്കുമെതിരെ നടപടി വേണമെന്നും റവന്യൂവകുപ്പ് ആവശ്യപ്പെട്ടു. അതിനിടെ വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്ക് ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമ നോട്ടീസ് അയച്ചു. നെൽവയൽ നീർത്തട സംരക്ഷണ നിയമം അനുസരിച്ചാണ് നോട്ടീസ് നൽകിയത്.
കടുത്ത നിയമവിരുദ്ധ പ്രവർത്തനങ്ങൾ തോമസ് ചാണ്ടി നടത്തിയെന്ന് തന്നെയാണ് പിഎച്ച് കുര്യന്റേയും വിലയിരുത്തൽ. കളക്ടറുടെ റിപ്പോർട്ട് പൂർണ്ണമായും ശരിവയ്ക്കുന്നു. ക്രിമിനൽ കേസ് എടുക്കണമെന്ന കളക്ടറുടെ നിലപാടും അംഗീകരിക്കുന്നു. ഈ റിപ്പോർട്ടാകും അടുത്ത മന്ത്രിസഭ പരിഗണിക്കുക. ഇതിലെ വാചകങ്ങൾ കടുപ്പമേറിയതാണ്. അതുകൊണ്ട് തന്നെയാണ് ഈ റിപ്പോർട്ടിൽ നിയമോപദേശം തേടാൻ മുഖ്യമന്ത്രി തീരുമാനിച്ചതും. കളക്ടറുടെ റിപ്പോർട്ട് സെക്രട്ടറിയും ശരിവച്ചതു കൊണ്ട് തന്നെ തോമസ് ചാണ്ടിയുടെ രാജി അനിവാര്യതയാണെന്നാണ് വിലയിരുത്തൽ. ഇതിനെ മറികടക്കാനാണ് നിയമോപദേശം തേടുന്നത്. നിയമോപദേശം അനുകൂലമാണെങ്കിൽ തോമസ് ചാണ്ടിയെ രാജി വയ്പ്പിക്കേണ്ടെന്നാണ് സിപിഎമ്മിലെ ചില കേന്ദ്രങ്ങളുടെ പക്ഷം. ഇതിന് വേണ്ടിയാണ് നിയമോപദേശം തേടുന്നത്. അതിനിടെ ലേക് പാലസുമായി ബന്ധപ്പെട്ട കേസ് കോടതി അടുത്ത മാസമേ ഇനി പരിഗണിക്കൂ. അതറിഞ്ഞ ശേഷം തീരുമാനം മതിയെന്നാണ് മന്ത്രിസഭയിലെ ചിലരുടെ നിലപാട്.