- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലോകത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകളുടെ ലിസ്റ്റ് പുറത്ത്; 140 കോടി ജനങ്ങൾ സംസാരിക്കുന്ന ഇംഗ്ലീഷ് ഒന്നാമത്; 110 കോടി ജനങ്ങളുപയോഗിക്കുന്ന മാൻഡരിൻ രണ്ടാമതെങ്കിൽ, 62 കോടി ജനങ്ങളുടെ സംസാരഭാഷയായ ഹിന്ദി മൂന്നാമത്; ടോപ് 20 യിൽ ഇന്ത്യൻ ഭാഷകളായ ബംഗാളി, തെലുങ്ക്, മറാത്തി, തമിഴ് എന്നിവയും
ലണ്ടൻ: മനുഷ്യന്റെ ആശയവിനിമയോപാധിയാണ് ഭാഷ, ഒപ്പം തനത് സംസ്‌കാരത്തിന്റെ പ്രകടമായ രൂപവും. അതുകൊണ്ടു തന്നെയാണ് മണ്ണിൽ സാംസ്‌കാരിക വൈവിധ്യത്തോടൊപ്പം ഭാഷാ വൈവിധ്യവുമുണ്ടായത്. ആഗോളവത്കരണം വരികയും ഇന്റർനെറ്റ് സാങ്കേതികവിദ്യ മനുഷ്യർക്കിടയിലെ അകലം ഏറെ കുറയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ആശയവിനിമയം വർദ്ധിക്കുകയും അതുവഴി ഭാഷകൾക്ക് പ്രാധാന്യം വർദ്ധിക്കുകയും ചെയ്തു.
ലോകത്ത് ഇന്ന് ഏറ്റവുമധികം ആളുകൾ സംസാരിക്കുന്നത് ഇംഗ്ലീഷ് ഭാഷയാണെന്നാണ് അടുത്തിടെ ഇതുസ്ംബന്ധിച്ച് നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. ഇംഗ്ലീഷ് മാതൃഭാഷയായവരും അല്ലാത്തവരുമായി 1.4 ബില്യൻ ആളുകളാണ് ഈ ലോകത്ത് ഇംഗ്ലീഷ് സംസാരിക്കുന്നത്. ഒരു കാലത്ത് ഗ്രീക്ക്, ലാറ്റിൻ തുടങ്ങിയ ഭാഷകൾക്ക് ഉണ്ടായിരുന്ന സർവ്വലൈകിക സ്വീകാര്യത ഇന്ന് ഇംഗ്ലീഷ് ഭാഷയ്ക്കാണ്. ബിസിനസ്സ്, ടൂറിസം എന്നീ മേഖലകളിലൊക്കെ ഈ ഭാഷ നിറഞ്ഞു നിൽക്കുന്നു.
ഇംഗ്ലീഷിനെ പോലെ തന്നെ മറ്റൊരു അന്താരാഷ്ട്ര ഭാഷയാണ് ഫ്രഞ്ച് എങ്കിലും, സംസാരിക്കുന്ന ആളുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ലോകത്ത് ആറാം സ്ഥാനം മാത്രമാണ് ഫ്രഞ്ച് ഭാഷയ്ക്കുള്ളത്. ലോകമാകമാനമായി 280 മില്യൻ ആളുകളാണ് ഫ്രഞ്ച് ഭാഷ സംസാരിക്കുന്നത്. 1.1 ബില്യൻ ആളുകൾ സംസാരിക്കുന്ന മാൻഡരിൻ (ചൈനീസ്) രണ്ടാംസ്ഥാനത്ത് എത്തിയപ്പോൾ, 602 മില്യൻ ആളുകൾ സംസാരിക്കുന്ന ഹിന്ദിയാണ് മൂന്നാം സ്ഥാനത്ത് ഉള്ളത്. 550 മില്യൻ ആളുകൾ സംസാരിക്കുന്ന സ്പാനിഷ് നാലാം സ്ഥാനത്തെത്തി.
അഞ്ചാം സ്ഥാനത്ത്, 280 മില്യൻ ആളുകൾ സംസാരിക്കുന്ന ജർമ്മൻ എത്തിയപ്പോൾ അറബിക് (274 മില്യൻ), ബംഗാളി (272 മില്യൻ), റഷ്യൻ (258 മില്യൻ), പോർച്ചുഗീസ് (257 മില്യൻ), ഉറുദു (231 മില്യൻ), ഇന്തോനേഷ്യ്ൻ (199 മില്യൻ ) എന്നീ ഭാഷകൾ തൊട്ടടുത്ത സ്ഥാനങ്ങൾ യഥാക്രമം കൈയടക്കി. ലോകത്ത് ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന ആദ്യ 10 ഭാഷകളിൽ രണ്ടെണ്ണം, ഹിന്ദിയും, ബംഗാളിയും ഇന്ത്യയിൽ നിന്നുള്ളതാണെന്നത് ശ്രദ്ധേയമാണ്.
സംസാരിക്കുന്ന ആളുകളുടെ എണ്ണത്തിൽ (135 മില്യൻ) വളരെ പുറകിലാണെങ്കിലും ലോകത്ത് ഏറ്റവുമധികം ആളുകൾ പഠിക്കുന്ന ഭാഷകളിൽ അഞ്ചാം സ്ഥാനത്താണ് ജർമ്മൻ ഭാഷ. മാത്രമല്ല, മറ്റു യൂറോപ്യൻ ഭാഷകളിൽ നിന്നും വിഭിന്നമായി ജർമ്മൻ ഭാഷ യൂറോപ്യൻ ഭൂഖണ്ഡത്തിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നു എന്ന് പ്രത്യേകതയുമുണ്ട്. 125 മില്യൻ ആളുകൾ സംസാരിക്കുന്ന ജപ്പാനീസ് ഭാഷ് ജർമ്മൻ ഭാഷയ്ക്ക് തൊട്ടുപിന്നിലായി എത്തിയിട്ടുണ്ട്.
ജപ്പാൻ എന്ന കൊച്ചു രാജ്യത്ത് മാത്രമായി ഒതുങ്ങി നിൽക്കുന്ന ഭാഷയാണെങ്കിലും, അവരുടെ സാംസ്‌കാരിക കയറ്റുമതികൾ ആസ്വദിക്കുന്നതിനും, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാനുമായി വ്യാപാര വാണിജ്യ ബന്ധങ്ങൾ പുലർത്തുന്നതിനുമായി മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും ധാരാളമായി ജാപ്പനീസ് ഭാഷ പഠിക്കുന്നു എന്നു വേണം കരുതാൻ.
ലോകത്തിൽ ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന ആദ്യ 20 ഭാഷകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മറാത്തി (99 മില്യൻ), തെലുഗു (96 മില്യൻ), തമിഴ് (86 മില്യൻ) എന്നീ ഭാഷകളും ഇടം പിടിച്ചു.