- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു വയസുള്ള കുട്ടിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി കൂട്ടിലാക്കി; പുലിയെ കീഴടക്കിയത് രണ്ട് മയക്കുവെടിയിലൂടെ; നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ അതിവേഗം ഇടപെട്ട് വനംവകുപ്പ്; മൂന്നാഴ്ചയ്ക്കിടെ പന്തല്ലൂർ താലൂക്കിൽ പുലി ആക്രമണം ഉണ്ടായത് അഞ്ചിടത്ത്
പന്തല്ലൂർ: പന്തല്ലൂരിൽ മൂന്നു വയസുള്ള കുട്ടിയെ കടിച്ചുകൊന്ന പുലിയെ മയക്കുവെടിവെച്ച് കൂട്ടിലാക്കി. ഉച്ചയ്ക്ക് 1.55 ഓടെയാണ് പുലിയെ കണ്ടെത്തി മയക്കുവെടിവെച്ചത്. വൈകിട്ട് 3.30തോടെയാണ് പുലിയെ കൂട്ടിലാക്കി. ജാർഖണ്ഡ് സ്വദേശികളുടെ മകളായ മൂന്നു വയസുകാരി നാൻസിയാണ് ഇന്നലെ അതിദാരുണമായി കൊല്ലപ്പെട്ടത്. ഇതോടെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉണ്ടായത്.
പുലിയെ പിടികൂടിയ ശേഷവും പന്തല്ലൂരിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. കൂട്ടിലാക്കിയ പുലിയെ സ്ഥലത്ത് നിന്ന് കൊണ്ടുപോകാൻ നാട്ടുകാർ അനുവദിക്കുന്നില്ല. പുലിയെ കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊലീസും നാട്ടുകാരും ഇപ്പോൾ വാക്കേറ്റത്തിലാണ്.
പന്തല്ലൂർ തൊണ്ടിയാളത്ത് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. അമ്മയ്‌ക്കൊപ്പം നടന്നുപോവുകയായിരുന്ന നാൻസിയെ തേയിലത്തോട്ടത്തിൽ പതിയിരിക്കുകയായിരുന്ന പുലി പിടികൂടുകയായിരുന്നു. കുട്ടിയെയുമായി ഏറെ ദൂരം ഓടിയ ശേഷം തേയിലത്തോട്ടത്തിലെ ഒരിടത്ത് ഉപേക്ഷിച്ച ശേഷം പുലി കടന്നുകളഞ്ഞു.
അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും തോട്ടം തൊഴിലാളികളും ഏറെ നേരം തിരഞ്ഞ ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്.തുടർന്ന് പന്തല്ലൂർ സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. മൂന്നാഴ്ചയ്ക്കിടെ പന്തല്ലൂർ താലൂക്കിൽ അഞ്ചിടത്താണ് പുലിയുടെ ആക്രമണം ഉണ്ടായത് , ഡിസംബർ 21ന് പുലിയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചിരുന്നു , ജനുവരി നാലിന് പുലിയുടെ ആക്രമണത്തിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിക്ക് പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് വനം വകുപ്പ് വിവിധിയിടങ്ങളിൽ കൂട് വയ്ക്കുകയും ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ആക്രമണം നടത്തിയത് ഒരു പുലി തന്നെയെന്നും സ്ഥിരീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ