- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്ത പങ്കെടുത്തത് ജുഡീഷ്യറിയിൽ വിശ്വാസം നഷ്ടപ്പെടാനിടയാക്കി; ക്ഷണിച്ചത് നന്ദി സൂചകമായെന്ന ആരോപണവുമായി ഹർജിക്കാരൻ; പി ആർ ഡി പേരു പറയാത്തതിലും വിമർശനം; ദുരിതാശ്വാസ നിധി കേസിൽ വീണ്ടും ആരോപണം; വിവാദങ്ങൾ അനാവശ്യമെന്ന് സർക്കാർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തെത് ഹർജിക്കാരനെന്ന നിലയിൽ തനിക്ക് ജുഡീഷ്യറിയിൽ വിശ്വാസം നഷ്ടപ്പെടാനിടയാക്കിയെന്ന് ദുരിതാശ്വാസനിധി ദുരുപയോഗക്കേസിലെ ഹർജിക്കാരനായ ആർ എസ് ശശികുമാർ. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് അടക്കം വിരുന്നിൽ പങ്കെടുത്തിരുന്നു. ആരോപണങ്ങൾ സർക്കാർ നിഷേധിക്കുന്നുണ്ട്.
എന്നാൽ സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ലോകായുക്തയുടെയും പേരുണ്ടായിരുന്നില്ല. വിരുന്നിലേയ്ക്ക് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെയും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ റഷീദിനെയും ക്ഷണിച്ചെന്നും ഇരുവരും പങ്കെടുത്തുവെന്നുമാണ് ആരോപണം. പി ആർഡി ഒഴിവാക്കിയത് മനപ്പൂർവ്വമാണെന്നാണ് ആരോപണം. ദുരിതാശ്വാസ നിധി വകയിരുത്തൽ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കേസിൽ ലോകായുക്തയുടെ വ്യത്യസ്ത വിധിയെത്തുടർന്ന് അന്തിമവിധിക്കായി പരാതി ഫുൾ ബെഞ്ചിന് വിട്ടിരിക്കുകയാണ്. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും വിധി പറയുക. ഈ ബഞ്ചിലും രണ്ടു പേരും അംഗങ്ങളാണ്.
മുഖ്യമന്ത്രിയുടേയും ഗവർണറുടേയും സൽക്കാരങ്ങളിൽ ലോകായുക്ത പങ്കെടുക്കാറുള്ളത് പതിവാണെന്നും അനാവശ്യ വിവാദമാണെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. പക്ഷെ മുഖ്യമന്ത്രിയുടെ വിരുന്നിലെ ലോകായുക്ത സാന്നിധ്യം പരമാവധി മറച്ചുവെക്കാൻ സർക്കാർ ശ്രമിച്ചത് വിവാദത്തെ ശക്തമാക്കുന്നു. പരിപാടിയെ കുറിച്ചുള്ള പിആർഡി വാർത്താകുറിപ്പിൽ പങ്കെടുത്തുവരുടെ പട്ടികയിൽ ലോകായുക്തയുടെ പേര് ഇല്ല. ചാനലുകൾക്ക് പിആർഡി നൽകിയ ദൃശ്യങ്ങളിലും ലോകായുക്തയെ ഒഴിവാക്കിയിരുന്നു.
മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം നൽകുന്ന വിധിക്ക് നന്ദി സൂചിപ്പിക്കുന്നതിന് സമാനമായാണ് ലോകായുക്തയെയും ഉപലോകായുക്തയെയും വിരുന്നിൽ ക്ഷണിച്ചതെന്ന് ആർ എസ് ശശികുമാർ പറഞ്ഞു. ക്ഷണിച്ചാൽ പോലും ഇരുവരും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കേണ്ടതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുഖ്യമന്ത്രി നടത്തിയ ഇഫ്താർ വിരുന്നിൽ ലോകായുക്തയുടെയും ഉപലോകായുക്തയുടെയും സാന്നിദ്ധ്യം നീതിബോധത്തെ ചോദ്യം ചെയ്യുന്നതും അനൗചിത്യവുമാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പിയും കുറ്റപ്പെടുത്തിയിരുന്നു
.ഇത് സ്വതന്ത്ര ഭാരതത്തിൽ ഭരണകർത്താക്കളും ന്യായാധിപന്മാരും പാലിച്ചുവന്ന സ്വയം നിയന്ത്രണങ്ങൾക്കും കീഴ്?വഴക്കങ്ങൾക്കും വിരുദ്ധമാണെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.'ലോകായുക്ത പരിഗണിക്കുന്ന കേസിലെ കക്ഷിയായ മുഖ്യമന്ത്രി വാദം കേൾക്കുന്ന ന്യായാധിപന്മാരെ അതിഥികളായി ക്ഷണിച്ചതിലും അവർ ആതിഥേയത്വം സ്വീകരിച്ചതിലും അസ്വാഭാവികതയുണ്ട്. ലോകായുക്തയുടെ ഉത്തരവിന്മേൽ ഉന്നതനീതിപീഠങ്ങളിൽ നിന്ന് പരിഹാരം നേടാൻ കക്ഷികൾ ശ്രമിക്കുന്നതിനിടയിലാണ് ഈ ഒത്തുകൂടൽ. ന്യായാധിപന്മാർ പാലിക്കേണ്ട അച്ചടക്കം ലോകായുക്തയും ഉപലോകായുക്തയും പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. വിരുന്നിൽ അതിഥികളായി എത്തിയവർ മുഖ്യമന്ത്രിയുടെ പേരിലുള്ള കേസിൽ വാദം കേൾക്കുന്നതും വിധി പ്രസ്താവിക്കുന്നതും യുക്തിരഹിതമാണ്. നീതിബോധത്തെക്കുറിച്ചുള്ള പൊതുധാരണ അട്ടിമറിക്കുന്നതാണ് ലോകായുക്തയുടെ നിലപാട്' - പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
കേസിലെ വിധി സംബന്ധിച്ച് ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർക്കിടയിൽ ഭിന്നത ഉണ്ടായതിനാലാണ് കേസ് ഫുൾ ബെഞ്ചിന് വിടാൻ തീരുമാനിച്ചത്.ന്യായാധിപരിൽ ഒരാൾ പരാതിയെ അനുകൂലിച്ചും മറ്റൊരാൾ എതിർത്തും വിധിയെഴുതി. കേസ് നിലനിൽക്കുമോ എന്ന കാര്യത്തിലും ഈ വിഷയം ലോകായുക്തയ്ക്ക് പരിശോധിക്കാമോ എന്ന കാര്യത്തിലുമായിരുന്നു ഭിന്നത. ഇതോടെ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുൾ ബെഞ്ചിന് വിടാൻ തീരുമാനമെടുക്കുകയായിരുന്നു.
അതേസമയം, വിധി പറയാതെ കേസ് ഫുൾ ബെഞ്ചിന് വിട്ടതിനെതിരെ ആർ എസ് ശശികുമാർ ലോകായുക്തയിൽ പുനഃപരിശോധനാ ഹർജി നൽകിയിരിക്കുകയാണ്. കേസിൽ ഫുൾ ബെഞ്ച് ഏപ്രിൽ 12ന് വാദം തുടങ്ങും.
മറുനാടന് മലയാളി ബ്യൂറോ