- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആളുകൾ മദ്യപിച്ച് കൂത്താടുന്ന സമയത്ത് ഭഗവാൻ ശിവന്റെ ചിത്രം പ്രദർശിപ്പിച്ചു; ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തി; ഗോവയിലെ സൺബേൺ ഫെസ്റ്റിവലിന് എതിരെ പരാതിയുമായി കോൺഗ്രസും എഎപിയും എത്തിയതോടെ വിവാദം

പനാജി: ഗോവയിലെ സൺബേൺ ഫെസ്റ്റിവലിൽ ഭഗവാൻ ശിവനെ അധിക്ഷേപിച്ചുവെന്ന് പരാതി. കോൺഗ്രസ് നേതാവ് വിജയ് ഭികെയാണ് മാപുസ പൊലീസിൽ പരാതി നൽകിയത്. സനാതന ധർമത്തെ വ്രണപ്പെടുത്തിയതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് എഎപി ഗോവ അദ്ധ്യക്ഷൻ അമിത് പലേക്കർ ആവശ്യപ്പെട്ടു.
സൺബേൺ ഇഡിഎം ഗോവയിലെ പ്രശസ്ത ഇലക്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവലാണ്. വടക്കൻ ഗോവയിലെ വഗേറ്ററിൽ ഡിസംബർ 28 ന് ആരംഭിച്ച ഫെസ്റ്റിവൽ ശനിയാഴ്ചയാണ് അവസാനിച്ചത്. 'ഫെസ്റ്റിവലിനിടെ, ഭഗവാൻ ശിവന്റെ ചിത്രം ഉപയോഗിച്ചത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. മദ്യം കഴിച്ച ശേഷം ആളുകൾ നൃത്തം ചെയ്യുന്ന സമയത്ത് എൽഇഡി സ്‌ക്രീനിൽ, ഭഗവാന്റെ ചിത്രം പ്രദർശിപ്പിച്ചു, പലേക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മദ്യം വിളമ്പുന്ന ഇഡിഎം ഫെസ്റ്റിവലിൽ ഞങ്ങളുടെ ദൈവത്തെ ഉപയോഗിച്ചത് ശരിയല്ല. ഞങ്ങൾ ഡിജിപിയെ വിളിച്ച് സൺബേൺ ഫെസ്റ്റിവൽ സംഘാടകർക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു, അമിത് പലേക്കർ പറഞിഞു.
സംഘാടകർ മന: പൂർവ്വം ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് കോൺഗ്രസ് നേതാവ് വിജയ് ഭികെ മാപുസ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭഗവാൻ ശിവൻ മദ്യപിക്കുന്നതിനെയും നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നതിനെയും എല്ലാം പിന്തുണയ്ക്കുവന്ന് വരുത്തി തീർക്കുകയായിരുന്നു സംഘാടകരെന്നും പരാതിയിൽ പറയുന്നു.
പരാതി കിട്ടിയെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.-


