- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലശേരി ഓവർബറീസ് ഫോളി വീണ്ടും സമൂഹവിരുദ്ധരുടെയും ഗുണ്ടകളുടെയും വിഹാരകേന്ദ്രം
കണ്ണൂർ: തലശേരിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കുടുംബങ്ങൾക്ക് സ്വതന്ത്രമായി സന്ദർശിക്കാൻ കഴിയുന്നില്ലെന്ന പരാതി വ്യാപകമാവുന്നു. തലശേരിയിലെകടലോര വിനോദസഞ്ചാര കേന്ദ്രമായ ഓവർ ബറീസ് ഫോളിയിലാണ് ദൂരെദേശങ്ങളിൽ നിന്നു പോലും കമിതാക്കളെത്തുന്നത്. ഇവർ ഒഴിഞ്ഞ ഇടങ്ങളിൽ സല്ലപിക്കുക മാത്രമല്ല പരസ്യമായി വിക്രിയകൾ കൂടി നടത്തുന്നതാണ് കുടുംബങ്ങളെയും വിനോദ സഞ്ചാരികളെയും ഇവിടങ്ങളിൽ അലോസരമുണ്ടാക്കുന്നത്്.
ഓവർ ബറീസ് ഫോളിയുടെ ടവറിനുള്ളിലാണ് ഇത്തരം കമിതാക്കൾ അതിരാവിലെ മുതൽ വൈകുന്നേരം വരെ തമ്പടിക്കുന്നത്. പുറത്ത് ആളൊഴിഞ്ഞ സ്ഥലങ്ങളിലും പരസ്യമായി കേളികളിൽ ഏർപ്പെടുന്നവരുമുണ്ട്. ചില ഗുണ്ടാസംഘങ്ങളെ പുറത്ത് കാവൽ നിർത്തിയാണ് കമിതാക്കളെന്ന വ്യാജെനെ എത്തുന്നവർ മണിക്കൂറുകളോളം ചെലവഴിക്കുന്നത്. വിനോദസഞ്ചാരികളെ തടയുന്നതും നിയന്ത്രിക്കുന്നതും ഈ ഗുണ്ടാ, ക്വട്ടേഷൻ സംഘങ്ങളായ യുവാക്കളാണ്. തലശേരി നഗരത്തിലെത്തിയാൽ ഓവർ ബറീസ് ഫോളിസന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് തലവേദനയാവുകയാണ് ഇവർ. രാഷ്ട്രീയ സ്വാധീനം കാരണം വിനോദസഞ്ചാരികളെ ആട്ടിയോടിക്കുന്ന ഗുണ്ടാസംഘങ്ങൾക്കെതിരെ പൊലിസ് നടപടിയെടുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ നിന്നുംപതിനെട്ടുവയസു തികയാത്ത വിദ്യാർത്ഥിനികളാണ് ഇവിടെയെത്തുന്നത്. വെറും പത്തുരൂപയുടെ ടിക്കറ്റെടുത്താൽ ആർക്കും ഒരു പരിശോധനയുമില്ലാതെ ഇവിടെ കയറാമെന്നാണ് അവസ്ഥ. ജില്ലാടൂറിസം വകുപ്പിന്റെ നടത്തിപ്പിലുള്ള തലശേരി ഓവർബറീസ് ഫോളി തലശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി നവീകരിച്ചിട്ടുണ്ട്. എന്നാൽ തലശേരി നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന്, ഗുണ്ടാമാഫിയ സംഘത്തിന്റെ പിടിയിലമർന്നിരിക്കുകയാണ് ഈവിനോദസഞ്ചാരകേന്ദ്രം.
അനാശാസ്യപ്രവർത്തനങ്ങൾക്കായി ഇവിടെയെത്തുന്നവർക്ക് സകലവിധസ്വാതന്ത്ര്യങ്ങളും നൽകുകയാണ് പാർക്ക് അധികൃതരെന്ന ആരോപണവും ശക്തമാണ്. കമിതാക്കളും ഗുണ്ടകളും വിനോദസഞ്ചാരികളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുന്നതും ഇവർ നോക്കി നിൽക്കുകയാണ്. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളവരാണ് തലശേരിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഈപാർട്ടിയുമായി ബന്ധമുള്ള ക്വട്ടേഷൻ സംഘങ്ങളാണ് ഇവിടെ തമ്പടിക്കുന്നത്.
മയക്കുമരുന്ന് വിൽപനക്കാരായ സംഘങ്ങൾ വരെ ഇവിടെ എത്താറുണ്ടെന്ന ആരോപണവും ശക്തമാണ്. 2024 ജൂലായ് നാലിന് ഓവർബറീസ് ഫോളിയിലെത്തിയ കമിതാക്കളുടെ ഒളിക്യാമറാദൃശ്യംപകർത്തി പോൺ സൈറ്റിൽ പ്രചരിപ്പിച്ച രണ്ടു പേരെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.ഇത്തരത്തിൽ നിരവധി പേരുടെ ദൃശ്യങ്ങളാണ് പൊലിസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടു അഞ്ചു പേരെ തലശേരി ടൗൺ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. പന്ന്യന്നൂരിലെ വിജേഷ്(30)മഠത്തുംഭാഗം പാറക്കെട്ടിലെ അനീഷ്(34) എന്നിവരെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. വിജേഷ്ചിത്രീകരിച്ച ദൃശ്യം അനീഷ് മറ്റുള്ളവർക്ക് കൈമാറിയതെന്നാണ് പൊലിസിന്റെകണ്ടെത്തൽ.
പാർക്കിന്റെ വിവിധസ്ഥലങ്ങളിൽ ദ്വാരങ്ങൾ ഉണ്ടാക്കിയാണ് കമിതാക്കളുടെ മണിക്കൂറുകൾ നീണ്ട കാമകേളികൾ ഒളിക്യാമറവെച്ചു സംഘം പകർത്തിയത്. ഈസംഭവത്തിനു ശേഷം പാർക്കുകളിലും ബീച്ചിലും പൊലിസ് നടപടി ശക്തമാക്കിയിരുന്നുവെങ്കിലും പിന്നീട് നിലയ്ക്കുകയായിരുന്നു. പിങ്ക് പൊലിസുകാർ ഉൾപ്പെടെ ഇത്തരം ഭാഗങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.തലശേരികോട്ട, കടൽപ്പാലം,സീവ്യൂ പാർക്ക് എന്നിവടങ്ങളിലും ഇതിനുസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
തലശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി ഓവർബറീസ് ഫോളി പുതുക്കി പണിത് ചിൽഡ്രൻസ് പാർക്കടക്കം സ്ഥാപിച്ചിട്ടുണ്ട് ഇവിടേക്ക് കടന്നുവരാൻ തദ്ദേശയരീയ വിനോദസഞ്ചാരികൾ മടിക്കുകയാണ്. എന്നും ഒരേയാളുകളാണ് ഇവിടെ വന്നു പോകുന്നത്. മയക്കുമരുന്ന്, ഗുണ്ടാ, ക്വട്ടേഷൻ സംഘങ്ങൾ, പെൺവാണിഭക്കാർ എന്നിവരുടെ ഇഷ്ടകേന്ദ്രമായി ഓവർബറീസ് ഫോളിമാറിക്കഴിഞ്ഞുവെന്നാണ് ആരോപണം.