- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഔദ്യോഗിക വസതിയിൽ നിന്ന് ഉടൻ ഒഴിഞ്ഞില്ലെങ്കിൽ ബലമായി പുറത്താക്കുമെന്ന് കേന്ദ്രസർക്കാർ; നോട്ടീസിന് എതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര; ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരും വരെ തുടരാൻ അനുവദിക്കണമെന്ന് വാദം

ന്യൂഡൽഹി: ഔദ്യോഗിക വസതി ഉടൻ ഒഴിയണമെന്ന് കേന്ദ്രം അന്ത്യശാസനം നൽകിയതോടെ, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഡൽഹി ഹൈക്കോടതിയെ സമീപിക്കും. ആവശ്യം വന്നാൽ ബലം പ്രയോഗിച്ച് പുറത്താക്കേണ്ടി വരും എന്നാണ് സർക്കാർ നോട്ടീസിലെ മുന്നറിയിപ്പ്.
ജസ്റ്റിസ് മന്മോഹന്റെ കോടതിയിലാണ് മഹുവ റിട്ട് ഹർജി നൽകുക. കഴിഞ്ഞ മാസമാണ് പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന കേസിൽ, മഹുവ മൊയ്ത്രയെ ലോക്‌സഭാ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹുവ സ്ഥാനാാർഥിയാകുമെന്ന് മഹുവയുടെ അഭിഭാഷകർ പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസം മുതൽ പൊതുതിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ദിവസം വരെ എംപിമാരെ ഔദ്യോഗിക വസതിയിൽ താമസിക്കാൻ അനുവദിക്കാറുണ്ട്്. മൊയ്ത്ര സ്ഥാനാർത്ഥിയായതിനാൽ ഇത് അവർക്ക് ബാധകമാണെന്നാണ് അഭിഭാഷകരുടെ വാദം.
ഔദ്യോഗിക വസതി സ്വമേധയാ ഒഴിഞ്ഞില്ലെങ്കിൽ, മഹുവയെ പുറത്താക്കേണ്ടിവരുമെന്നാണ് ഭവന നിർമ്മാണ- നഗര കാര്യാലയ വകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സ് നൽകിയ കടുത്ത ഭാഷയിലുള്ള നോട്ടീസിൽ പറയുന്നത്. വസതി ഒഴിയുന്നതിനായി മഹുവയ്ക്ക് ആവശ്യമായ സമയം അനുവദിച്ചിട്ടുണ്ട്. മഹുവ അനധികൃതമായി വസതി കൈവശം വച്ചിരിക്കുകയാണെന്നും നോട്ടീസിൽ പറയുന്നു.
ലോക്സഭാംഗത്വം നഷ്ടപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കണമെന്ന നോട്ടീസിനെതിരെ മഹുവ മൊയ്ത്ര നൽകിയ ഹർജി നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ജനുവരി 7-നു മുമ്പ് ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുക്കണമെന്നായിരുന്നു മഹുവയ്ക്ക് ലഭിച്ച നോട്ടീസ്. ഇതിനെതിരെയാണ് മുൻ എംപി. ഹൈക്കോടതിയെ സമീപിച്ചത്. വസതിയിൽ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികൾ നിയമപരമായി മാത്രം ചെയ്യണമെന്ന് സർക്കാരിനും കോടതി നിർദ്ദേശം നൽകി.
ഡൽഹിയിലെ ടെലിഗ്രാഫ് ലെയിനിലാണ് മൊയ്ത്രയുടെ ഔദ്യോഗിക വസതി. ജനുവരി 7 നാണ് സർക്കാർ അലോട്ട്‌മെന്റ് റദ്ദാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയാണ് മഹുവ മൊയ്ത്ര സമയം തേടിയത്. സർക്കാർ വസതി നഷ്ടപ്പെട്ടാൽ തന്റെ പ്രചാരണത്തെ ബാധിക്കുമെന്നാണ് അവരുടെ വാദം.


